ആഗ്ര: കോടികള്‍ വിലമതിക്കുന്ന ആഭരണങ്ങള്‍ അണിഞ്ഞു നടക്കുന്ന സന്യാസിക്ക് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. ഗോള്‍ഡന്‍ ബാബ എന്നറിയപ്പെടുന്ന സന്യാസിക്കാണ് സുരക്ഷ ഏര്‍പ്പെടുത്തിയത്. ഏകദേശം മൂന്നുകോടിരൂപ വിലമതിക്കുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ ധരിച്ചു നടക്കുന്ന സന്യാസിയാണ് തനിക്ക് സുരക്ഷ നല്‍കണമെന്ന ആവശ്യവുമായി പോലീസിനെ സമീപിച്ചിരുന്നു.
ഉജ്ജയിനിലെ കുംഭമേളയില്‍ പങ്കെടുത്തശേഷം തിരികെ ബരേലിയിലേക്ക് മടങ്ങുന്ന തനിക്ക് പോലീസ് സുരക്ഷ നല്‍കണമെന്നാണ് സന്യാസി ആവശ്യപ്പെട്ടത്. സന്യാസിയുടെ ആവശ്യം പരിഗണിച്ച് അദ്ദേഹത്തിന് ആഗ്രയുടെ അതിര്‍ത്തിവരെ പൊലീസ് സുരക്ഷ നല്‍കിയതായി പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
ഏകദേശം മൂന്നുകോടിരൂപ വിലമതിക്കുന്ന 15.5 കിലോഗ്രാം സ്വര്‍ണം ദേഹത്ത് ധരിച്ചിരിക്കുന്നതിലൂടെയാണ് സന്യാസിക്ക് ഗോള്‍ഡന്‍ ബാബ (സ്വര്‍ണ ബാബ) എന്ന വിളിപ്പേര് ലഭിച്ചത്. അതോടൊപ്പം മറ്റ് ആഭരണങ്ങളുമുണ്ട്.