ദില്ലി: സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് ബംബര്‍ ലോട്ടറി അടിച്ചു. അടിസ്ഥാന ശമ്പളത്തില്‍ 16ശതമാനം വര്‍ധനവുണ്ടായിരിക്കും. ഏഴാം ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ജനുവരി ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ശമ്പള പരിഷ്‌കരണ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചത്.
മൂന്നിരട്ടി വരെ ശമ്പളം വര്‍ധിക്കും. മൊത്തം 23.55 ശതമാനം വര്‍ധനവാണ് അംഗീകാരം നല്‍കിയിട്ടുള്ളത്. 55 ലക്ഷം പെന്‍ഷന്‍കാര്‍ക്കും 48 ലക്ഷം ജീവനക്കാര്‍ക്കും ശമ്പള പരിഷ്‌കരണത്തിന്റെ ആനുകൂല്യം ലഭിക്കും. ഇതോടെ അടിസ്ഥാന ശമ്പളം 18,000 രൂപയാകും.
23.55 ശതമാനം ശമ്പള വര്‍ധനവ് നടപ്പാക്കണമെന്നാണ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നത്. ഈ റിപ്പോര്‍ട്ട് അതേപടി കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ശുപാര്‍ശ അംഗീകരിക്കുന്നതോടെ 1.02 ലക്ഷം കോടിയുടെ അധിക ബാധ്യതയാണ് സര്‍ക്കാരിന് ഉണ്ടാവുക. 98 ലക്ഷം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തില്‍ വര്‍ധനവ് വരുത്തുന്നതാണ് ഏഴാം ശമ്പള കമ്മീഷന്‍ ശുപാര്‍ശ സമര്‍പ്പിച്ചിരുന്നത്. ഇതിലാണ് അടിസ്ഥാന ശമ്പളത്തില്‍ 16 ശതമാനം വര്‍ധനവ് നടപ്പാക്കി സര്‍ക്കാര്‍ ഉത്തരവിട്ടത്. കമ്മീഷന്റെ ശുപാര്‍ശകള്‍ അംഗീകരിക്കാന്‍ പ്രധാനമന്ത്രി ധനകാര്യമന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയിരുന്നു.
48 ലക്ഷം കേന്ദ്രസര്‍ക്കാര്‍ ജീവനകാര്‍ക്കും 55 ലക്ഷം പെന്‍ഷന്‍കാര്‍ക്കുമാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. എന്നാല്‍ ശമ്പള വര്‍ധവ് നടപ്പാക്കുന്നതോടെ 1.02 ലക്ഷം കോടി രൂപയുടെ അധിക ബാധ്യതയാണ് സര്‍ക്കാര്‍ ഖജനാവിന് ഉണ്ടാവുക. ഇതോടെ ഈ വര്‍ഷത്തെ ധനകമ്മി നിശ്ചിത 3.9 ശതമാനത്തില്‍ നിന്ന് വീണ്ടും ഉയരും. കാമ്പിനറ്റ് സെക്രട്ടറി പികെ സിന്‍ഹയുടെ നേതൃത്വത്തിലുള്ള സമിതിയുടെ പരിശോധനയക്ക് ശേഷമാണ് ശുപാര്‍ശ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.