മാണ്ഡ്യ: പഞ്ചായത്ത് ഓഫീസര്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. വീഡിയോ പുറത്തു വന്നതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. പഞ്ചായത്ത് ഓഫീസില്‍ വെച്ചു തന്നെയാണ് ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. വീഡിയോ പുറത്തായതിനു പിന്നാലെയാണ് പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിലായത്.
ജോലി കഴിഞ്ഞ് വീട്ടില്‍ പോകാനിരുന്ന ജീവനക്കാരിയെ പ്രസിഡന്റായ ചന്ദ്രഹാസന്‍ തന്റെ ചേംബറിലേക്ക് വിളിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. റൂമിലെത്തിയ ജീവനക്കാരിയെ പഞ്ചായത്ത് പ്രസിഡന്റ് കടന്നുപിടിക്കുകയായിരുന്നു.
സംഭവത്തില്‍ യുവതിയുടെ പരാതിയില്‍ പോലീസ് കേസ് എടുത്തു. പീഡനശ്രമത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്നും ലഭിച്ചതിനെത്തുടര്‍ന്ന് കെസ്തൂര്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ഭര്‍ത്താവ് മരണപ്പെട്ടതിനെത്തുടര്‍ന്നാണ് യുവതിക്ക് ഗ്രാമ പഞ്ചായത്തില്‍ ജോലി ലഭിച്ചത്.