പാലാ: കന്യാസ്ത്രീയെ ബലാല്‍സംഗംചെയ്ത കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കാണാന്‍ ബിഷപ്പുമാര്‍ കൂട്ടത്തോടെ പാലാ സബ് ജയിലെത്തി. കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍, സഹായ മെത്രാന് മാര്‍ ജോസ് പുളിക്കല്‍, മലങ്കര സഹായമെത്രാന്‍ സാമുവല്‍ മാര്‍ ഐറേനിയൂസ് എന്നിവരാണ് എത്തിയത്.
ഫ്രാങ്കോ മുളയ്ക്കലിനെ കാണുന്നതിനായി ബിഷപ്പുമാര്‍ ഞായറാഴ്ച എത്തിയിരുന്നെങ്കിലും അവധി ദിവസമായിരുന്നതിനാല്‍ അനുമതി ലഭിച്ചിരുന്നില്ല. ജയില്‍ അധികൃതര്‍ തിങ്കളാഴ്ച വരാന്‍ നിര്‍ദേശിച്ചതനുസരിച്ചാണ് ബിഷപ്പുമാര്‍ എത്തിയത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Tags: bishop, bishop franco, bishop sex case, franco arrest, franco jail, franco mulakkal, franco mulakkal case, jalandhar bishop