കൊച്ചി:ബിജെപി പ്രസിഡന്റ് സ്ഥാനത്തിനായി തമ്മിലടി തുടരുകയാണ് .കേന്ദ്രമന്ത്രി മുരളിതരാന് താല്‍പ്പര്യം കെ സുരേന്ദ്രന്‍, ആര്‍എസ്എസിന് കുമ്മനം വീണ്ടും വരണമെന്നും , സുരേഷ്‌ഗോപിക്ക് ശോഭാസുരേന്ദ്രനും പിപി മുകുന്ദനും എത്തണമെന്നും എന്നാൽ മുതിർന്ന നേതാവായ പികെ കൃഷ്ണദാസിന് എംഡി രമേശ് വരണമെന്നും ആണ് .എന്നാൽ ഇത്തവണ എൻഎസ്എസ് പിന്തുണക്കുന്ന ഒരാൾ ആയിരിക്കും ബിജെപി പ്രസിഡന്റായി എത്തുക .അതിനായിരിക്കും തന്ത്രശാലിയായ അമിത്ഷാ പച്ചക്കൊടി കാണിക്കുക അങ്ങനെ ആകുമ്പോൾ ഇന്ത്യൻ ഹെറാൾഡ് നേരത്തെ റിപ്പോർട്ട് ചെയ്ത ബി രാധാകൃഷ്ണമേനോൻ പ്രസിഡന്റായി വരും . 55 വയസ് പരിധിയിലുള്ളവരെയാണ് സംസ്ഥാന നേതൃനിരയിലേക്കു കൊണ്ടുവരാന്‍ ദേശീയനേതൃത്വം ആഗ്രഹിക്കുന്നതെന്നു പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചു. ആര്‍.എസ്.എസിനെ അവഗണിച്ചു മുന്നോട്ടുപോകാന്‍ ദേശീയനേതൃത്വത്തിനു താല്‍പ്പര്യമില്ല. പ്രസിഡന്റ് പദവിയെ ചൊല്ലി ഗ്രൂപ്പ് വടംവലി ശക്തമായതോടെ ആര്‍.എസ്.എസ്. നേതൃത്വം അതൃപ്തരാണ്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് തന്നെ വന്നു സന്ദർശിച്ച ശ്രീധരൻ പിള്ളയോട് അദ്ദേഹം മത്സരിക്കുന്നതിൽ എൻഎസ്എസിന് താല്പര്യം ഇല്ല എന്ന് സുകുമാരൻ നായർ തുറന്നടിച്ച് അറിയിച്ചിരുന്നു.അതിനുശേഷം സ്ഥാനാർത്ഥിയെ നിച്ഛയിക്കാനുള്ള നേതൃത്വ സമതി രാധാകൃഷ്ണമേനോൻ അടക്കം അഞ്ചു പേരുടെ പേരുകൾ പത്തനംതിട്ടയിൽ നിർദേശിച്ചു .എന്നാൽ ശ്രീധരൻപിള്ള രാധാകൃഷ്ണമേനോന്റെ പേര് സമ്മർദ്ധമായി വെട്ടി നിരത്തുകയും ഒന്നാമതായി ശ്രീധരൻ പിള്ളയുടെ പേരും രണ്ടാമതായി സുരേന്ദ്രന്റെ പേരും കേന്ദ്ര പാർലമെന്ററി ബോർഡിന് മുൻപാകെ വെക്കുകയാണുണ്ടായത്. നായർ ഭൂരിപക്ഷ മണ്ഡലമെന്ന നിലക്ക് സ്വാഭാവികമായി തന്റെ പേര് വരുമെന്നാണ് പിള്ള കരുതിയത് .
കഴിഞ്ഞ നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ആര്‍.എസ്.എസ്. മുന്‍നിര പ്രചാരണത്തിനിറങ്ങാത്തതു വലിയ ക്ഷീണമായെന്നു കരുതുന്നവര്‍ ബി.ജെ.പിയിലുണ്ട്. ആര്‍.എസ്.എസ്. പിന്തുണ ഉറപ്പാക്കാന്‍ കഴിയുന്നയാളെ നേതൃത്വത്തില്‍ കൊണ്ടുവരണമെന്നു വാദമുണ്ട്. കേന്ദ്രമന്ത്രി വി. മുരളീധരന്‍ നയിക്കുന്ന ഗ്രൂപ്പ് സംസ്ഥാന പ്രസിഡന്റായി കെ. സുരേന്ദ്രന്‍ വരുമെന്ന ഉറച്ച പ്രതീക്ഷയിലാണ്. ബി.എല്‍. സന്തോഷിന്റേയും ദേശീയനേതൃത്വത്തിന്റേയും പിന്തുണയും കണക്കുകൂട്ടുന്നു.
സുരേന്ദ്രന്റെ ജനപിന്തുണയും ആര്‍.എസ്.എസുമായുള്ള അടുപ്പവും അവര്‍ക്കു പ്രതീക്ഷ പകരുന്നു. മുന്‍ പ്രസിഡന്റ് കുമ്മനം രാജശേഖരനെ തിരികെയെത്തിക്കണമെന്ന് ആര്‍.എസ്.എസ്. നിലപാടെടുത്തിരുന്നു. കുമ്മനത്തിനു താല്‍പ്പര്യമില്ല. അദ്ദേഹത്തെ ഇനി കേന്ദ്രനേതൃത്വം ബന്ധപ്പെട്ടാലേ വ്യക്തത വരുകയുള്ളൂ.
പി.കെ. കൃഷ്ണദാസുള്‍പ്പെടെയുള്ളവര്‍ എം.ടി. രമേശ് പ്രസിഡന്റാകണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നു. നടന്‍ സുരേഷ്‌ഗോപി എം.പിയുമായി കേന്ദ്രനേതൃത്വം നടത്തിയ ചര്‍ച്ചയില്‍ ശോഭാ സുരേന്ദ്രന്റേയും പി.പി. മുകുന്ദന്റേയും പേരുകളാണ് ഉയര്‍ന്നുവന്നതെന്നാണ് സൂചന. ശോഭയെ പ്രസിഡന്റാക്കിയാല്‍ സ്ത്രീകള്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യതയുണ്ടാകുമെന്നു വാദിക്കുന്നവരുമുണ്ട്. സുരേഷ് ഗോപിക്കും ഇതേ അഭിപ്രായമാണെന്നറിയുന്നു. ഒ.രാജഗോപാല്‍ എം.എല്‍.എ. പിന്തുണയ്ക്കുന്നതും ശോഭയേയാണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശോഭ അപ്രതീക്ഷിതമായി വോട്ടുകള്‍ വാരിക്കൂട്ടിയതു ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. തദ്ദേശ ഭരണ തെരഞ്ഞെടുപ്പിനു മറ്റു കക്ഷികള്‍ തയാറെടുത്തിട്ടും ബി.ജെ.പി. സംവിധാനം ഉണര്‍ന്നിട്ടില്ല. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളില്‍ താഴേതട്ടിലേക്കു ആഴ്ന്നിറങ്ങിയുള്ള പ്രചാരണത്തിനു കഴിഞ്ഞില്ലെന്ന വിലയിരുത്തലാണ് സംഘപരിവാറിനുള്ളത്. നേതാക്കള്‍ക്കു അമിത ആത്മവിശ്വാസമുണ്ടായതും വിനയായെന്നും അതെല്ലാം മറികടക്കാന്‍ കഴിയുന്ന നേതൃത്വം വന്നാലേ മുന്നോട്ടു കുതിക്കാനാകൂവെന്നും വിലയിരുത്തപ്പെടുന്നു.
ലോകസഭ തിരഞ്ഞെടുപ്പിൽ ബിജെപിയിൽ നിന്നും തങ്ങൾക്കേറ്റ അവഗണന രാധാകൃഷ്ണമേനോനെ പ്രസിഡന്റ് ആക്കുകയാണെങ്കിൽ പൊറുക്കാൻ തയ്യാറാണെന്ന് എൻഎസ്എസ് നേതൃത്വം ഡൽഹി കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന ഒരു മലയാളി ബിജെപി നേതാവ് വഴി ബിജെപി നേതൃത്വത്തെ ധരിപ്പിച്ചു. അതോടെ കേരളത്തിൽ സുരേന്ദ്രനെ ഇറക്കി നേട്ടം കൊയ്യാമെന്ന ഇപ്പോഴത്തെ സംഘടനാ സെക്രട്ടറി ബി എൽ സന്തോഷ് വിഭാഗം ഉപേക്ഷിക്കുകയായിരുന്നു .ഇതോടെ രാധാകൃണമേനോന്റെ നിയമനത്തിന് ആക്കം കൂട്ടി എന്നും സൂചന .