ജയിലില്‍ ഗുര്‍മീതിന്‍റെ ദിവസക്കൂലി 20 രൂപ; ചെയ്യുന്ന ജോലി?

ജയിലിലില്‍ ഗുര്‍മീത് സിങ്ങിനെ വെറുതേ ഇരിക്കുകയല്ല. ആവശ്യത്തിന് ജോലിയുണ്ട്. അതിന് ദിവസക്കൂലിയുമുണ്ട്, 20 രൂപ. എല്ലാ രാജകീയ സൗകര്യങ്ങളോടും കൂടി സിര്‍സയിലെ ദേരാ സച്ചാ ആസ്ഥാനത്ത് കഴിഞ്ഞിരുന്ന ഗുര്‍മീത് റാം സിങ്ങ് ഇന്ന് റോഹ്തക് ജയിലിലെ 1997-ാം നമ്പര്‍ തടവുകാരനാണ്. 20 വര്‍ഷത്തെ തടവുശിക്ഷയാണ് റാം റഹീം സിങ്ങിന് വിധിച്ചിരിക്കുന്നത്. മിന്നുന്ന വസ്ത്രങ്ങളോ, ആടയാഭരണങ്ങളോ റാം റഹീം സിങ്ങിന് ഇന്നില്ല. സാധാരണ തടവുകാരന്‍. ജയിലിലെ പച്ചക്കറിത്തോട്ടത്തിലാണ് റാം റഹീം സിങ്ങിന്റെ ജോലി. ദിവസക്കൂലി 20 രൂപ. ജയിലിനു സമീപം 900 സ്‌ക്വയര്‍ഫീറ്റില്‍ വ്യാപിച്ചു കിടക്കുന്ന പറമ്പിലാണ് പച്ചക്കറിത്തോട്ടം. തങ്ങളുടെ കഴിവിന് അനുസരിച്ചുള്ള ജോലികളാണ് ഓരോരുത്തര്‍ക്കും നല്‍കുന്നതെന്ന് ജയില്‍ അധികാരികള്‍ പറയുന്നു. ജയിലില്‍ യാതൊരു വിധ പരിഗണനകളും ഗുര്‍മീത് സിങ്ങിന് ലഭിക്കുന്നില്ല. പച്ചക്കറികള്‍ നടുന്നതിനു പുറമേ കുറ്റിച്ചെടികള്‍ വെട്ടി ആകൃതി വരുത്തുക, വൃത്തിയാക്കുക തുടങ്ങിയ ജോലികളും ഗുര്‍മീത് ചെയ്യുന്നുണ്ട്. ഗുര്‍മീത് സിങ്ങിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സെല്ലില്‍ അടച്ചതിനു ശേഷം ഗുര്‍മീത് സിങ്ങ് ഖരരൂപത്തിലുള്ള ഭക്ഷണങ്ങളൊന്നും തന്നെ കഴിച്ചിട്ടില്ലെന്ന് ജയില്‍ അധികൃതര്‍ പറയുന്നു. ഗുര്‍മീത് സിങ്ങിന് 50 വയസ്സാണ് പൂര്‍ത്തിയായിരിക്കുന്നത്. ഗുര്‍മീത് സിങ്ങിന്റെ പ്രായവും ആരോഗ്യസ്ഥിതിയും കണക്കിലെടുക്കണമെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും അതൊന്നും തന്നെ പരിഗണിക്കപ്പെട്ടില്ല.

Top