ശാലിനി (Herald Special)
ഇസ്ലാമാബാദ്: കഴിഞ്ഞ ദിവസം ഐക്യരാഷ്ട്രസഭയില്‍ ഭീകരവാദത്തെ പാകിസ്താന്‍ പിന്തുണയ്ക്കുന്നു എന്ന കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തി ലോക രാഷ്ട്രങ്ങള്‍ അണിനിരന്നതോടെ വിഷയത്തില്‍ പാക്കിസ്ഥാന്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലായി . മുംബൈ സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫീസ് സയീദ്‌നെ നിയമത്തിനു മുന്നില്‍ കൊണ്ട് വരണം എന്നും എന്ത് കൊണ്ടാണ് അയാള്‍ക്കെതിരെ നടപടി എടുക്കാതിരുന്നത് എന്നും ആരോപിച്ചു അമേരിക്കയും ഇന്ത്യയും അഫ്ഘാനും ഉള്‍പ്പെടെ രാജ്യങ്ങള്‍ മുന്നോട്ടു വന്നു. വിഷയത്തെ കുറിച്ച് പഠിക്കാനും നടപടികള്‍ കൈക്കൊള്ളാനും ഈ മാസം 25,26 തീയതികളില്‍ യു എന്‍ ഉപരോധ മേല്നോട്ട സമിതി പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുന്നു. എന്നാല്‍ ഇതൊരു സാധാരണ സന്ദര്‍ശനം മാത്രമാണെന്ന് പാക്കിസ്ഥാന്‍ പ്രതികരിച്ചു. യു എന്‍ പ്രമേയം അനുസരിച്ച് സയീദ് നെതിരെ സ്വീകരിച്ച നടപടികള്‍ ഉപരോധ സമിതി പരിശോധിക്കുമെന്ന് അധികൃതരെ ഉദ്ധരിച്ച് ദി ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. സയീദിന്റെയും മറ്റു നേതാക്കളുടെയും സ്വത്തുക്കള്‍ മരവിപ്പിക്കുക , യാത്രകള്‍ റദ്ദ് ചെയ്യുക എന്നിവയാണ് സ്വീകരിച്ച നടപടികള്‍ എന്ന് അറിയാനാകുന്നു.
രണ്ടു ദിവസം മുന്പ് ഹഫീസ് സാബ് കുറ്റവാളിയല്ല ഇവിടെ അദ്ദേഹത്തിനെതിരെ കേസില്ല പിന്നെ എങ്ങനെയാണ് നടപടി സ്വീകരിക്കേണ്ടത് എന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ശഹീദ് കഹാന്‍ അബ്ബാസി പറഞ്ഞത് ഏറെ വിവാദമായിരുന്നു.
സയീദ് ഭീകരവാദി തന്നെയാണ്. ഇയാളെ നിയമത്തിനു മുന്നില്‍ കൊണ്ട് വരണം . വിഷയത്തില്‍ ഇന്ത്യക്കൊപ്പം നില്‍ക്കുന്നു എന്ന് അമേരിക്ക നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു.
ഇന്നലെ ഐക്യരാഷ്ട്ര സഭയില്‍ പാക്കിസ്ഥാന്‍ ഇക്കാര്യത്തില്‍ പ്രതിരോധത്തിലായി ഉടന്‍ തന്നെ പാകിസ്ഥാനില്‍ നിന്നുള്ള നയതന്ത്ര പ്രതിനിധി മലീഹ കുല്‍ഭൂഷന്‍ യാദവ് വിഷയം ഉയര്‍ത്തി വിട്ടു സ്വയം പ്രതിരോധത്തിന് മുതിര്‍ന്നത് മറ്റു രാജ്യങ്ങളെ കൂടുതല്‍ ചൊടിപ്പിച്ചു. കുല്ഭൂഷനെ അനാവശ്യമായി വലിച്ചിഴക്കേണ്ട എന്ന് അമേരിക്കയും ഇന്ത്യയും അഫ്ഘാനും പാക്കിസ്ഥാന് മുന്നറിയിപ്പും നല്‍കി.