പ്രേമം പൂവണിഞ്ഞു!..ഹര്‍ഭജന്‍ സിംഗ് വിവാഹിതനായി.മോഡലും നടിയുമായ ഗീത ഇനി ഭാജിയ്ക്ക് സ്വന്തം

മുംബയ്: ദീര്‍ഘ നാളത്തെ പ്രണയത്തിനൊടുവില്‍ ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ് തന്റെ കാമുകി ഗീത് ബസ്രയുടെ കഴുത്തില്‍ മിന്നുകെട്ടി. ജലന്ധറിലെ ഗുരുദ്വാരയില്‍ നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.പരമ്പരാഗത പഞ്ചാബി രീതിയിലായിരുന്നു വിവാഹ ചടങ്ങുകള്‍. ബോളിവുഡ് ഫാഷന്‍ ഡിസൈനര്‍മാരായ അര്‍ച്ചന കൊച്ചാര്‍,​ ബാജി എന്നിവര്‍ ചേര്‍ന്ന് ഡിസൈന്‍ ചെയ്ത ലഹംഗയായിരുന്നു ഗീത് ബസ്രയുടെ വേഷം. ഷെര്‍വാണിയും ചുവന്ന തലപ്പാവുമായിരുന്നു ഹര്‍ഭജന്റെ വേഷം.തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസമായിരുന്നു ഇതെന്ന് ഹര്‍ഭജന്‍ സിംഗ് പ്രതികരിച്ചു. വിവാഹ സത്കാരം ഒരുക്കിയിരിക്കുന്നത് കബാന ക്ലബ്ബിലാണ്.മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഭാര്യ, അഞ്ജലി, ദിനേശ് കാര്‍ത്തിക്,​ പാര്‍ത്ഥിവ് പട്ടേല്‍,​ ആര്‍.പി.സിംഗ് തുടങ്ങിയവര്‍ വിവാഹ ചടങ്ങിന് എത്തിയിരുന്നു..മോഡലും നടിയുമായ ഗീത ഇനി ഭാജിയ്ക്ക് സ്വന്തം

Harbhajan Singh

ഹർഭജൻ സിംഗും ഗീത ബസ്രയും വിവാഹ വേഷത്തിൽ

വെള്ള ഷെർവാണിയും ചുവന്ന തലപ്പാവും ധരിച്ചു വരനും ചുവപ്പും സ്വർണ നിറവും ഇടകലർന്ന ലെഹങ്കയിൽ വധുവും എത്തി. ഹർഭജൻ സിംഗിനുള്ള വിവാഹ വസ്ത്രങ്ങള്‍ ഡിസൈൻ ചെയ്തിരിക്കുന്നത് പ്രമുഖ ഫാഷൻ ഡിസൈനറായ രാഘവേന്ദ്ര റാത്തോറും ഗീതയ്ക്കുള്ളവ ഡിസൈൻ ചെയ്തിരിക്കുന്നത് അർച്ചന കോച്ചാറും ആണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Harbhajan Singh and Geeta Basra

മെഹന്ദി ചടങ്ങിൽ ഗീത ബസ്ര

ഇക്കഴിഞ്ഞ 27 മുതൽ നടന്ന ആഘോഷരാവുകൾക്കൊടുവിലാണ് ഇരുവരും വിവാഹിതരായത്. സംഗീത സെറിമണിയും മെഹന്ദി ചടങ്ങുകളുമടക്കം വൻ ആഘോഷ പരിപാടികളാണ് വിവാഹത്തിനു മുന്നോടിയായി സംഘടിപ്പിച്ചിരുന്നത്.

Harbhajan Singh and Geeta Basra

സംഗീത് സെറിമണി ആഘോഷരാവിൽ അലങ്കരിച്ച റിക്ഷയിലിരിക്കുന്ന ഹർഭജൻ സിംഗും ഗീത ബസ്രയും

മെഹന്ദി ചടങ്ങിനായി രാജകുമാരിയെപ്പോലെയാണ് ഗീത ബസ്ര അവതരിച്ചത്. നാരങ്ങാമഞ്ഞ നിറത്തിലുള്ള കുർത്തിയും ആന്റിക് സിൽവർ വർക്കോടു കൂടിയ പിങ്ക് ലെഹങ്കയുമായിരുന്നു ഗീതയുടെ വസ്ത്രം. മെഹന്ദി കലാകാരിയായ വീണ നാഗ്ഡയാണ് ഗീതയുടെ കൈകളിൽ മൈലാഞ്ചിയാണിയിച്ചത്. അജയ് ഷേലാർ പൂജ ഗുപ്ത എന്നിവർ ഹെയർ മേക്അപ്പും നിർവഹിച്ചു. പക്ഷേ ഭാജി തികച്ചും ലളിത വസ്ത്രത്തിലാണ് മെഹന്ദിയിൽ പങ്കെടുത്തത്.harbiസംഗീത് സെറിമണി ആഘോഷത്തിനിടെ ഹർഭജൻ സിംഗും ഗീത ബസ്രയും

തുടർന്നു നടന്ന സംഗീത് സെറിമണിയിൽ പച്ച ലെഹങ്കയായിരുന്നു ഗീതയുടെ വേഷം, പിങ്ക് നിറത്തിലുള്ള ലളിതമായ കുർത്തയും വെയ്സ്റ്റ് കോട്ടുമായിരുന്നു ഭാജി അണിഞ്ഞത്. യുവരാജ് സിംഗ് പാർഥിവ് പട്ടേൽ, ആർ പി പി സിംഗ് എന്നീ ക്രിക്കറ്റ് താരങ്ങൾ സംഗീത് സെറിമണിയിൽ പങ്കെടുത്തിരുന്നു. റിസപ്ഷനു മിറർ വർക് ചെയ്ത ഇലക്ട്രിക് ബ്ലൂ നിറത്തിലുള്ള ലെഹങ്കയും ധരിക്കും.

Harbhajan Singh

ഹർഭജൻ സിംഗും ഗീത ബസ്രയും വിവാഹ വേഷത്തിൽ

ബോളിവുഡ് ക്രിക്കറ്റ് ലോകത്തെ പ്രശസ്തര്‍ പങ്കെടുക്കുന്ന വമ്പൻ റിസപ്ഷൻ പരിപാടി ഒരുക്കിയിരിക്കുന്നത് നവംബർ ഒന്നിനാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും, അമിതാഭ് ബച്ചൻ, ഷാറൂഖ് ഖാൻ, പ്രിയങ്ക ചോപ്ര, അനുഷ്ക ശർമ തുടങ്ങിയ സിനിമാ താരങ്ങളും യുവരാജ്, വിരാട് കോഹ്ലി തുടങ്ങിയ ക്രിക്കറ്റ് താരങ്ങളും പങ്കെടുത്തേക്കുമെന്നാണ് അറിയുന്നത്. ദിൽ ദിയാ ഹേ, ദി ട്രെയിൻ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തയായ താരമാണ് ഗീത ബസ്ര.

Top