യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി ;മൃതദേഹം കണ്ടെത്തിയത് കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ

സ്വന്തം ലേഖകൻ

കാസർഗോഡ്: കാഞ്ഞങ്ങാട്ട് യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി.ഇരിയ ലാലൂരിലെ ഹരികൃഷ്ണൻ (24) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹം കിടപ്പുമുറിയിൽ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ഗുരുപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ ക്ലർക് വി എം സുഗതൻ നായരുടേയും രാധയുടേയും മകനാണ്.

ബുധനാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് തിരിച്ചെത്തിയ മാതാവ് രാധയാണ് മകനെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടത്.ഉടൻ തന്നെ ഹരികൃഷ്ണനെ നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാൻ സാധിക്കാതെ വരികെയായിരുന്നു.

മൃതദേഹം ജില്ലാശുപത്രിയിൽ അമ്പലത്തറ പൊലീസ് ഇൻക്വസ്റ്റ് നടത്തി. കരസേനാ ഉദ്യോഗസ്ഥനായ ഉണ്ണികൃഷ്ണൻ സഹോദരനാണ്.

Top