ന്യൂഡല്‍ഹി:കോൺഗ്രസ് പാര്‍ട്ടിക്കെതിരെ ഗുരുതര ആരോപണവുമായി ഹരിയാന മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് തൻവർ .സീറ്റ് കച്ചവടം നടന്നെന്നാരോപിച്ച് അശോക് തൻവറും കോൺഗ്രസ് പ്രവർത്തകരു അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ചു.പാര്‍ട്ടിയുടെ മുന്‍ സംസ്ഥാന അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ അശോക് തന്‍വറാണ് കോണ്‍ഗ്രസ്സ് നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയത്. തന്‍വറിന്റെ നേതൃത്വത്തില്‍ നൂറുകണക്കിന് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ഡല്‍ഹിയിലെ കോണ്‍ഗ്രസ്സ് ആസ്ഥാനത്തേയ്ക്ക് മാര്‍ച്ചും സംഘടിപ്പിച്ചു.അനുയായികളെ അവഗണിച്ചുവെന്നാണ് ആരോപണം.ഹരിയാനയിലെ കോൺഗ്രസ് തകർന്നുവെന്നും അശോക് തൻവർ ആരോപിച്ചു. കോൺഗ്രസിനെ വിമർശിച്ചവർക്കും പാർട്ടിയിൽ പുതുതായി എത്തിയവർക്കും സീറ്റുകൾ നൽകുന്നുവെന്നും തൻവർ കുറ്റപ്പെടുത്തി.
സൊഹ്ന നിയമസഭ സീറ്റ് അഞ്ചുകോടി രൂപയ്ക്കാണ് വിറ്റതെന്നും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പരക്കെ അപാകമുണ്ടെന്നും തന്‍വര്‍ ആരോപിച്ചു. പാര്‍ട്ടിയ്ക്കുവേണ്ടി വിയര്‍പ്പും രക്തവും ഒഴുക്കിയിട്ടും ഹരിയാനയിലെ കോണ്‍ഗ്രസ്സ് നേതൃത്വം പാര്‍ട്ടിയെ തകര്‍ത്തെന്ന് അശോക് തന്‍വര്‍ പറഞ്ഞു. തങ്ങളെല്ലാം പാര്‍ട്ടിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ്. പിന്നെ എന്തുകൊണ്ടാണ് അടുത്തിടെ പാര്‍ട്ടിയില്‍ ചേര്‍ന്നവര്‍ക്കും നേരത്തെ കോണ്‍ഗ്രസ്സിനെ വിമര്‍ശിച്ചവര്‍ക്കും തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയതെന്നും അദ്ദേഹം ചോദിച്ചു.
‘ഇപ്പോള്‍ ബി.ജെ.പിയിലുള്ള 14 എം.എല്‍.എമാര്‍ കോണ്‍ഗ്രസ്സില്‍ നിന്ന് പോയവരാണ്. അവരുടെ ഏഴ് എം.പി മാരും കോണ്‍ഗ്രസ്സ് പശ്ചാത്തലമുള്ളവരാണ്. മൂന്നുമാസത്തിനിടെ ആറുതവണയാണ് ബി.ജെ.പി എന്നെ ക്ഷണിച്ചത്. പക്ഷെ ഞാന്‍ പോയില്ല. ഇനി പോവുകുമില്ല.’ അശോക് തന്‍വര്‍ പ്രസംഗത്തില്‍ പറഞ്ഞു.