തിരുവനന്തപുരം: കോൺഗ്രസിൽ പുതിയ വിവാദവും പൊട്ടിത്തെറിയും .ജനമോചനയാത്ര അവസാനിക്കുമ്പോൾ കോൺഗ്രസിൽ പുതിയ കലാപത്തിന് വഴിതെളിക്കപ്പെട്ടിരിക്കുന്നു. പ്രതിപക്ഷനേതാവ് ചെന്നിത്തലക്ക് എതിരെയാണ് ആരോപണം ഉന്നം വെക്കുന്നത് .ജനമോചനയാത്ര പൊളിക്കാൻ ചെന്നിത്തല ശ്രമിച്ചു എന്ന് പരസ്യമല്ലാതെ ഹസൻ ആരോപിച്ച് രംഗത്ത് വന്നു .കെ.പി.സി.സി. അധ്യക്ഷ സ്‌ഥാനത്തുനിന്ന് എം.എം. ഹസനെ മാറ്റുമെന്ന് ഒരുവിഭാഗം പ്രചാരണം നടത്തിയതു ജനമോചനയാത്രയുടെ നിറംകെടുത്തിയതായി ആക്ഷേപം. ഇതു പാര്‍ട്ടിഫണ്ടു സമാഹരണത്തെയും ബാധിച്ചു. യാത്രയ്‌ക്കിടയില്‍ തന്നെ മാറ്റുന്ന പ്രചാരണമുണ്ടായതില്‍ പാര്‍ട്ടിയില്‍ പുതിയ വിവാദത്തിനു വഴി തുറന്നിരിക്കുന്നു. തുടക്കം മുതല്‍ പര്യടനം പൊളിക്കാനുള്ള ബോധപൂര്‍വമായ ശ്രമമുണ്ടായെന്നാണു ഹസനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളുടെ വിലയിരുത്തല്‍. ഇതിന്റെ സമാപനത്തോടുബന്ധിച്ച് ഇന്നലെ നടത്തിയ പത്രസമ്മേളനത്തില്‍ ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തി.
പ്രസിഡന്റുമായി ബന്ധപ്പെട്ട ചര്‍ച്ച പാതിവഴിയില്‍ സജീവമാക്കിയതോടെ യാത്രയുടെ പ്രസക്‌തി നഷ്‌ടപ്പെട്ടെന്നാണ് പാര്‍ട്ടിയിലെ ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നത്. പാര്‍ട്ടിഫണ്ട് പിരിവ് തകര്‍ക്കാനുമായിരുന്നു ഇത്. പ്രസിഡന്റ് മാറുന്നുവെന്ന പ്രചാരണം ശക്‌തമായതോടെ പിരിവ് ഏകദേശം നിശ്‌ചലമായി. സ്‌ഥാനം നഷ്‌ടപ്പെടാന്‍ പോകുന്ന നേതാവിനു ഫണ്ട് പിരിച്ചുകൊടുക്കുന്നതു പാഴാകുമെന്നായിരുന്നു പല കമ്മിറ്റികളുടെയും നിലപാട്. അതിനാല്‍, കുപ്രചാരണം ആസൂത്രിതമായി തന്നെ നടത്തിയെന്നാണ് വിമര്‍ശനം. ഇതിന് പിന്നില്‍ ഒരു ഗ്രൂപ്പിനെ മാത്രമായി ഹസനുമായി ബന്ധപ്പെട്ടവര്‍ കുറ്റപ്പെടുത്തുന്നില്ല. എ-ഐ ഗ്രൂപ്പുകള്‍ക്ക് ഒരുപോലെ പങ്കുണ്ടെന്നാണു കരുതുന്നത്.
യാത്രയുടെ ഓരോ വേളയിലും നേതാക്കളുടെ സമീപനവും ആശാവഹമായിരുന്നില്ല. ശ്രീജിത്തിന്റെ കസ്‌റ്റഡിമരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം എറണാകുളത്ത് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ നടത്തിയ ഉപവാസസമരവും യാത്രയെ പ്രതികൂലമായി ബാധിച്ചു. ഈ മരണത്തില്‍ ശക്‌തമായി പ്രതിഷേധിക്കേണ്ടത് ആവശ്യമാണ്. സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ കിട്ടിയ അവസരമാണത്. എന്നാല്‍, അതിന് തെരഞ്ഞെടുത്ത സമയം ശരിയായില്ലെന്നാണു പ്രസിഡന്റിന്റെ നിലപാടെന്നാണു വിവരം. പത്തനംതിട്ടയില്‍ പര്യടനം നടത്തുമ്പോള്‍ ഇത്തരമൊരു സമരപരിപാടി നടത്തിയതിലൂടെ ജാഥയുടെ ശോഭകെട്ടെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു. ജാഥ എറണാകുളത്ത് എത്തിയപ്പോള്‍ പാര്‍ട്ടിയുമായി ആലോചിച്ച് കസ്‌റ്റഡി മരണത്തിനെതിരേ സമരം ആസൂത്രണം ചെയ്യാമായിരുന്നു എന്നും അവര്‍ ചൂണ്ടിക്കാട്ടി.


