ഹത്രാസ് ബലാത്സംഗ കേസ് സി.ബി.ഐ അന്വോഷിക്കും ! ഇരയുടെ കുടുംബത്തെ സർക്കാർ സംരക്ഷിക്കണമെന്ന് രാഹുലും പ്രിയങ്കയും.

ലഖ്നൗ: ഹത്രാസിൽ ദലിത് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസ് അന്വേഷണം സി.ബി.ഐയെ ഏൽപ്പിച്ചു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . കേസിൽ ഊർജ്ജിതമായ അന്വേഷണം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർദേശിച്ചിരുന്നു . അതിനു പിന്നാലെയാണ് നിർണ്ണായകമായ നീക്കങ്ങൾ.ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. ഉന്നതതല യോഗത്തിന് ശേഷമാണ് ഇതു സംബന്ധിച്ച തീരുമാനം സർക്കാർ കൈക്കൊണ്ടത്. ശനിയാഴ്ച ഡിജിപി എച്ച്.സി അവസ്തി, ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അവാനിഷ് അവസ്തി എന്നിവർ യുവതിയുടെ കുടുംബത്തെ സന്ദർശിച്ചിരുന്നു.

ഇരയുടെ കുടുംബത്തെ രാഹുൽ ഗാന്ധിയും പ്രയങ്കാ ഗാന്ധിയും സന്ദർശിച്ചു. സംസ്ഥാന സർക്കാർ കുടുംബത്തെ സംരക്ഷിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.ബലാത്സംഗം, കൊലപാതകം എന്നിവ കൂടാതെ അർദ്ധരാത്രി യുവതിയുടെ മൃതദേഹം കുടുംബാംഗങ്ങളുടെ അഭാവത്തിൽ പൊലീസ് സംസ്ക്കരിച്ചതിനെ കുറിച്ചും അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേ സമയം കേസില്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്ത് പെണ്‍കുട്ടിയുടെ കുടുംബം തന്നെ നേരിട്ട് രംഗത്തെത്തി. സിബിഐ അന്വേഷണത്തിന് പുറമെ, നാര്‍ക്കോ ടെസ്റ്റും നടത്തേണ്ടതില്ലെന്നാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ നിലപാട്.പകരം സുപ്രീം കോടതി ജഡ്ജിയുടെ നിരീക്ഷണത്തിലുള്ള ഒരു സംഘം അന്വേഷണം നടത്തണമെന്നുമാണ് പെണ്‍കുട്ടിയുടെ അമ്മയുടെ പ്രതികരണം. ഇരയുടെ കുടുംബത്തെ നാര്‍ക്കോ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് എസ്ഐടി അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, കുടുംബം നാര്‍ക്കോ പരിശോധനയ്ക്ക് വിധേയരാകില്ലെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.

Top