പോർച്ചുഗൽ :തൂക്കികൊന്ന കൊടുംകുറ്റവാളിയുടെ തലയറുത്തു ഇന്നും സൂക്ഷിക്കുന്ന സര്‍വകലാശല..ഞെട്ടരുത് ,എന്തിനാണിത് ചെയ്യുന്നത് എന്നും ആർക്കും അറിയില്ല .പോര്‍ച്ചുഗല്‍ സര്‍വകലാശലയില്‍ ഒരു കൊടും കുറ്റവാളിയുടെ തല സൂക്ഷിച്ചുവച്ചിട്ടുണ്ട്. 1841 മുതല്‍ ഡിയോഗോ ആല്‍വസ് എന്ന കുറ്റവാളിയുടെ തലയാണ് ഇവിടെ സൂക്ഷിച്ചു വച്ചിരിക്കുന്നത്. മരണ ശേഷം മനുഷ്യന്റെ തല സൂക്ഷിച്ചു വയ്ക്കുന്നത് ശാസ്ത്രത്തില്‍ പോലും അപൂര്‍വമായ കാര്യമാണ്. ആല്‍ബര്‍ട്ട് ഐസ്റ്റീന്റെ മരണ ശേഷം അദ്ദേഹത്തിന്റെ തലച്ചോര്‍ പഠനങ്ങള്‍ക്കായി സൂക്ഷിച്ചു വച്ചിരുന്നു. ഇന്നും അതിന്റെ അവശിഷ്ടങ്ങള്‍ ഫിലാഡാല്‍ഫിയയിലെ മട്ടര്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും മറ്റു കണ്ടുപടിത്തങ്ങള്‍ക്കും വേണ്ടിയായിരുന്നു അത്.
ആദ്യം സാധാരണ കര്‍ഷകരെ കൊള്ളയടിച്ചാണ് ഡിയോഗോ തന്റെ ക്രിമിനല്‍ ജീവിതം തുടങ്ങിയത്. തുടര്‍ന്ന് ഇയാള്‍ കൊലപാതകം അടക്കമുള്ള കുറ്റകൃത്യങ്ങളിലേയ്ക്ക് കടന്നു. എന്നാല്‍ മൂന്നു വര്‍ഷത്തെ ഇരുണ്ട ജീവിത്തിനു ശേഷം പെട്ടന്ന് ഒരു ദിവസം ഇയാള്‍ ജീവിതത്തിലെ എല്ല മോശം പ്രവര്‍ത്തികളും അവസാനിപ്പിച്ചു. എന്നാല്‍ എന്തു കൊണ്ടാണ് ഇയാള്‍ ഇങ്ങനെ ചെയ്തത് എന്ന് ആര്‍ക്കും പിടികിട്ടിയില്ല. ഇതിനു ശേഷം ഇയാള്‍ സ്വന്തമായി ഒരു കൊള്ളസംഘം രൂപികരിച്ചു. ആ സംഘത്തെ ഉപയോഗിച്ചു വീടുകള്‍ കൊള്ള ചെയ്യാന്‍ തുടങ്ങി. 1841 ല്‍ ഒരു ഡോക്ടറുടെ വീട്ടില്‍ കൊള്ളയടിക്കാന്‍ കയറിയ ഇയാള്‍ ആ വീട്ടിലെ എല്ലാവരെയും കൊലപ്പെടുത്തി.
ഈ സംഭവത്തില്‍ ഡിയോഗോയെ തൂക്കിലേറ്റുകയായിരുന്നു. എന്നാല്‍ അതിനു ശേഷം ഇയാളുടെ തല എടുത്തു സൂക്ഷിച്ചുവച്ചു. മസ്തിഷ്‌ക ശാസ്ത്രം വ്യാപകമായി കൊണ്ടിക്കുന്ന സമയമായിരുന്നു അത്. സ്വഭാവം, അക്രമവാസന, എന്നിവയെല്ലാം മനുഷ്യന്റെ തലയോട്ടിയിയൂടെ നിര്‍ണ്ണയിക്കാന്‍ കഴിയും എന്ന് വിശ്വസിച്ചു പോന്നു. ഈ പഠനത്തിനു വേണ്ടിയാണ് ഡിയോഗോയുടെ തലയറുത്തു സൂക്ഷിച്ചത് എന്നു പറയുന്നു. എന്നാല്‍ ഇത്തരത്തില്‍ ഒരു പഠനവും നടന്നതായി രേഖകള്‍ ഇല്ല. കഴിഞ്ഞ നൂറ്റാണ്ടുകളായി ഡിയോഗോയുടെ ശിരസ് പോര്‍ച്ചുഗീസ് സര്‍വകലാശാലയില്‍ സൂക്ഷിച്ചു പോരുന്നു.


