ഇന്ത്യയിലെ ആദ്യ ഹെലികോപ്ടര്‍ ടാക്സി സര്‍വ്വീസ് ബംഗളൂരുവില്‍

ബംഗളൂരു: ടാക്സി കാറുകളുടെ കാലം കഴിയാൻ പോകുന്നു ‘ നിരത്തുകൾ മാറി ടാക്സികൾ ഹെലികോപ്ടർ ടാക്സികൾ ആകാശമാർഗം കീഴടക്കുന്നു.     ഇന്ത്യയിലെ ആദ്യ ഹെലികോപ്ടര്‍ ടാക്സി സര്‍വ്വീസ് ബംഗളൂരുവില്‍ ആരംഭിക്കുന്നു. ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളവുമായി സഹകരിച്ച്‌ തുമ്ബി ഏവിയേഷനാണ് പദ്ധതി നടപ്പാക്കുന്നത്.

സര്‍വ്വീസുകള്‍ക്കായി ആദ്യഘട്ടത്തില്‍ രണ്ട് ഹെലികോപ്ടറുകളാണ് ഉപയോഗിക്കുക. പതിമൂന്ന് യാത്രക്കാരും രണ്ട് പൈലറ്റുമാരും സഞ്ചരിക്കുന്ന ബെല്‍ 412 ഹെലികോപ്ടറും, അഞ്ച് യാത്രക്കാരും രണ്ട് പൈലറ്റുമാരും സഞ്ചരിക്കുന്ന ബെല്‍ 407 ഹെലികോപ്ടറും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹെലികോപ്ടര്‍ ടാക്സിയുടെ യാത്രാനിരക്കുകള്‍ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. സാധാരണക്കാര്‍ക്ക് കൂടി താങ്ങാവുന്ന തരത്തിലാകും യാത്രനിരക്കെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ പറഞ്ഞു.3000-4000 നും ഇടയിലാകും യാത്രനിരക്കെന്ന് തുമ്ബി എവിയേഷന്‍ മേധാവി കെ.എന്‍.ജി നായര്‍ നല്‍കുന്ന സൂചന.

ബംഗളൂരു കെമ്ബ ഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഐടി ഹബ്ബായ ഇലട്രോണിക് സിറ്റിയിലേക്കാണ് ഹെലികോപ്ടര്‍ സര്‍വ്വീസ്. അടുത്ത നവംബറോടെ സര്‍വ്വീസ് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു. ഇപ്പോള്‍ റോഡ് മാര്‍ഗ്ഗം രണ്ട് മണിക്കൂര്‍ വേണ്ട യാത്രയ്ക്ക് ഹെലികോപ്ടര്‍ സര്‍വ്വീസ് ആരംഭിക്കുമ്ബോള്‍ വെറും 15 മിനിറ്റ് മതിയാകും.

Top