ഇനി എല്ലാം പിണറായി മയം;ലാവ്‌ലിന്‍ കേസില്‍ സര്‍ക്കാരിന് തിരിച്ചടി,കേസ് അടിയന്തിര പ്രാധാന്യമുള്ളതെന്ന യുഡിഎഫ് വാദം തള്ളി,ലാവ്‌ലിന്‍ പരിഗണിക്കുന്നത് തിരഞ്ഞെടുപ്പിന് ശേഷം മാത്രം.

കൊച്ചി: എസ്എന്‍സി ലാവലിന്‍ കേസില്‍ സര്‍ക്കാരിനു തിരിച്ചടി. രാഷ്ട്രീയപരമായ ഇടപെടലാണു ലാവലിന്‍ കേസിലെന്നു ഹൈക്കോടതി നിരീക്ഷിച്ചു. സര്‍ക്കാരിന്റെ ലാഭത്തിന് കോടതിയെ ഉപയോഗിക്കരുതെന്നും കോടതി നിരീക്ഷിച്ചു.

ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് കോടതിയുടെ നടപടി. തെരഞ്ഞെടുപ്പിനു ശേഷമാകും കോടതി ലാവലിന്‍ കേസ് പരിഗണിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ നല്‍കിയ റിവിഷന്‍ ഹര്‍ജി പരിഗണിക്കുന്നതു കോടതി രണ്ടു മാസത്തേക്കു മാറ്റിവച്ചു. സര്‍ക്കാരിന്റെ ഹര്‍ജി അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്നും കോടതി നിരീക്ഷിച്ചു. രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി കോടതിയെ ഉപയോഗിക്കരുതെന്നും ഡിവിഷന്‍ ബെഞ്ച് മുന്നറിയിപ്പ് നല്‍കി.

കേസ് അടിയന്തരമായി പരിഗണിക്കണം എന്ന് കാട്ടി സര്‍ക്കാര്‍ നല്‍കിയ ഉപഹര്‍ജി ഹൈക്കോടതി ഉടന്‍ വാദം കേള്‍ക്കില്ല. കേസില്‍ സര്‍ക്കാര്‍ ഇത്ര തിടുക്കം കാട്ടുന്നത് എന്തിനാണെന്നു ഹൈക്കോടതി ചോദിച്ചു. ഹര്‍ജി ഇപ്പോള്‍ പരിഗണിക്കേണ്ട സാഹചര്യമില്ലെന്നു വ്യക്തമാക്കിയാണു കോടതി ഹര്‍ജി പരിഗണിക്കുന്നത് രണ്ടുമാസത്തേക്ക് മാറ്റിവച്ചത്. കേസ് ഇപ്പോള്‍ പരിഗണിക്കേണ്ട സാഹചര്യം എന്താണെന്ന് കോടതി ചോദിച്ചു. 2000 മുതലുള്ള റിവിഷന്‍ ഹര്‍ജികള്‍ കെട്ടിക്കിടക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. അതിനിടെയാണ് ഹര്‍ജി പരിഗണിക്കാന്‍ ആവശ്യപ്പെടുന്നതെന്നും ജസ്റ്റിസ് പി ഉബൈദ് നിരീക്ഷിച്ചു.

പിണറായി അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ പ്രത്യേക കോടതിയുടെ വിധിക്കെതിരെ സിബിഐയും ക്രൈം നന്ദകുമാറുമാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി പെട്ടെന്ന് തീര്‍പ്പാക്കണം എന്നു കാണിച്ച് സര്‍ക്കാര്‍ പിന്നീട് ഉപഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. ലാവലിന്‍ അഴിമതിക്ക് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും പിണറായിക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ വ്യക്തമായ തെളിവുണ്ടായിട്ടും ഇവരെ കുറ്റവിമുക്തരാക്കി ഉത്തരവിട്ടെന്നുമാണ് സര്‍ക്കാറിന്റെയും സിബിഐയുടെയും വാദം. പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ എന്നീ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിനായി കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി ലാവ്‌ലിനു 374.50 കോടി രൂപയുടെ കരാര്‍ നല്‍കിയതില്‍ സര്‍ക്കാരിന് വന്‍ നഷ്ടമുണ്ടായെന്നാണ് കേസ്. സിബിഐ അന്വേഷിച്ച ഈ കേസില്‍ പ്രതികളെ 2013 നവംബര്‍ അഞ്ചിനാണ് സിബിഐ കോടതി കുറ്റവിമുക്തരാക്കിയത്.

Top