ഫിലിപ്പെയ്ന്‍സ് : യൂട്യൂബില്‍ അപ്‌ലോഡ് ചെയ്ത ഒരൊറ്റ വീഡിയോയിലൂടെ 18 കാരി നേടിയത് 2,50000 യുഎസ് ഡോളര്‍. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ ഇത് ഒരു കോടി 60 ലക്ഷം രൂപവരും. ഫിലിപ്പെയ്ന്‍ സ്വദേശി ഹിലരി ഡിയാനയാണ് ഈ അപൂര്‍വ നേട്ടത്തിന് അര്‍ഹയായത്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തം ലളിതമായി അവതരിപ്പിച്ചതിനാണ് ഇത്രയും വലിയ തുക ഹിലരിയ്ക്ക് ലഭിച്ചത്. ലോകമെമ്പാടുമുള്ള വിദ്യാര്‍ത്ഥികള്‍ക്കായി യുട്യൂബില്‍ ബ്രേക്ക് ത്രൂ എന്നൊരു ചലഞ്ച് സംഘടിപ്പിക്കപ്പെട്ടിരുന്നു. ഗൂഗിള്‍ സ്ഥാപകന്‍ സേര്‍ജി ബ്രിന്‍, ഫെയ്‌സ്ബുക്ക് ഉടമ മാര്‍ക്ക് സുക്കര്‍ബര്‍ഗ്, ആലിബാബ ഗ്രൂപ്പ് ഉടമ ജാക് മാ തുടങ്ങിയവരാണ് ഇത്തരമൊരു ചലഞ്ച് ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രബോധം വളര്‍ത്തുകയെന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. എന്നാല്‍ സാധാരണക്കാര്‍ക്ക് പോലും മനസ്സിലാകുന്ന തരത്തിലാണ് ഹിലരി ആപേക്ഷികതാ സിദ്ധാന്തം വിവരിച്ച് വീഡിയോ തയ്യാറാക്കി യൂട്യൂബില്‍ അപ്‌ലോഡ് ചെയ്ത് മത്സരത്തില്‍ പങ്കാളിയായത്. ഇതോടെ ഈ വീഡിയോ നിരവധി പേര്‍ കാണുകയും സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. ഇതോടെയാണ് 2,50000 യുഎസ് ഡോളറിന്റെ സമ്മാനനേട്ടം ഹിലരി ഡിയാനയ്ക്ക് കൈവന്നത്.
ഒരൊറ്റ വീഡിയോയാണ് പതിനെട്ടുകാരിയെ കോടിപതിയാക്കി ജീവിതം മാറ്റിമറിച്ചത്
Tags: youtube