നേതൃമാറ്റം ലക്ഷ്യമിട്ട് തിരക്കഥ’യുടെ പിന്നില്‍ ആഭ്യന്തരവകുപ്പ് ?പോലീസ് ഭരണം കയ്യടക്കാന്‍ മുഖ്യമന്ത്രി

തിരുവനന്തപുരം:സോളാര്‍ കമ്മീഷനില്‍ ബിജു രാധാകൃഷ്ണന്‍ നടത്തിയ വിവാദ ‘ലൈംഗിക ആരോപണം ആഭ്യന്ത്ര വകുപ്പിന്റെ തിരക്കഥ’യുടെ ഭാഗമ്മാണെന്ന് കോണ്‍ഗ്രസിലെ ഉമ്മന്‍ ചാണ്ടി വിഭാഗം വിശ്വസിക്കുന്നതായി ആരോപണം.തിനാല്‍ വിശാല ‘ഐ ‘ഗ്രൂപ്പ് നേതാവായ ആഭ്യന്ത മന്ത്രി രമേശ് ചെന്നിത്തല കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിനെ മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്നതിനുള്ള ചരടുവലികള്‍ അണിയറയില്‍ നടക്കുന്നതായും സൂചന . ആഭ്യന്തരമന്ത്രിയുടെ ഓഫീസിനെ മറികടന്ന് സംസ്ഥാന പോലീസ് ചീഫ് വഴി പോലീസ് ഭരണം പൂര്‍ണ്ണമായും കൈപ്പിടിയിലൊതുക്കാനാണ് മുഖ്യമന്ത്രിയുടേയും എ’ഗ്രൂപ്പിന്റേയും നീക്കം.ആഭ്യന്തര വകുപ്പിന് കീഴിലുള്ള ജയില്‍വകുപ്പ് കേന്ദ്രീകരിച്ച് ബിജു രാധാകൃഷ്ണനു മേല്‍ ചിലവഴിവിട്ട സ്വാധീനമുണ്ടായി എന്ന് വ്യക്തമായതിനെ തുടര്‍ന്നാണിതെന്നാണ് അറിയുന്നത്.

ഐ ഗ്രൂപ്പുകാരുമായി വളരെ അടുത്ത് ബന്ധമുള്ള പൂജപ്പുര ജയില്‍ സൂപ്രണ്ടിന്റെ ഇടപെടല്‍ അസാധാരണമാണെന്നാണ് എ ഗ്രൂപ്പിലെ പ്രമുഖന്‍ ചൂണ്ടിക്കാട്ടുന്നത്.ഐപിഎസ് ഉദ്യോഗസ്ഥരുടെ നിയമനകാര്യത്തില്‍ പൊതുഭരണ വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രിയാണ് അന്തിമമായി തീരുമാനമെടുക്കേണ്ടതെങ്കിലും ഡിജിപി ഒഴികെയുള്ള നിയമനങ്ങളില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടല്‍ നടത്തിയിരുന്നില്ല.biju 1

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആഭ്യന്തരമന്ത്രിയുടെ ഓഫീസില്‍ നിന്നും വരുന്ന ശുപാര്‍ശകള്‍ അപ്പാടെ അംഗീകരിച്ച് മുഖ്യമന്ത്രി അംഗീകാരം നല്‍കുക മാത്രമാണ് ചെയ്തിരുന്നതെന്നും ഇനി ഈ സമീപനമായിരിക്കില്ല ഉണ്ടാകുകയെന്നുമാണ് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.രാഷ്ട്രീയപരമായി മാത്രമല്ല വ്യക്തിജീവിതം കൂടി തകര്‍ക്കുന്ന രീതിയില്‍ ബിജു രാധാകൃഷ്ണന്‍ മൊഴി നല്‍കിയതിന് പിന്നില്‍ നടന്ന ഗൂഢാലോചനയുടെ ഉറവിടം കണ്ടെത്താന്‍ തകൃതിയായ ശ്രമങ്ങളും അണിയറയില്‍ നടക്കുന്നുണ്ട്.

നിയമസഭ നടക്കുന്ന സമയത്ത് സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കാന്‍ ബിജു രാധാകൃഷ്ണന്‍ തിരഞ്ഞെടുത്തതിന് പിന്നില്‍ ചില കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചതായി ഇതിനകം തന്നെ വ്യക്തമായ വിവരങ്ങള്‍ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്.സോളാര്‍ കമ്മീഷനില്‍ ആദ്യം ഹാജരായ സമയത്തോ നിരവധി തവണ അറുപതോളം കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്ന് വിവിധ കോടതികളില്‍ ഹാജരായപ്പോഴോ ഉന്നയിക്കാത്ത കാര്യം ഇപ്പോള്‍ പറഞ്ഞത് ശക്തമായ ‘തിരക്കഥ’യുടെ അടിസ്ഥാനത്തിലാണെന്നാണ് അനുമാനം.

സരിതയുമായി ബന്ധപ്പെടുത്തി നേരത്തെ ആക്ഷേപമുയര്‍ന്നിരുന്ന ഐ ഗ്രൂപ്പിലെ പ്രമുഖനായ മന്ത്രിയെ ഒഴിവാക്കിയതും ഏറെ സംശയത്തിനിട നല്‍കിയിട്ടുണ്ട്.ഐ ഗ്രൂപ്പിലെ ചിലരുടെ ഇടപെടല്‍ ഇപ്പോഴത്തെ ആരോപണങ്ങള്‍ക്ക് പിന്നിലുണ്ടെന്നും ഇത് നേരത്തെ അറിയാമായിരുന്നെന്നും, ഉമ്മന്‍ ചാണ്ടിയെ തെറിപ്പിച്ച് രമേശ് ചെന്നിത്തലയെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള അവസാനത്തെ നീക്കമാണ് നടന്നതെന്നുമാണ് എ വിഭാഗത്തിന്റെ ആരോപണം. ഇപ്പോള്‍ പരസ്യമായി ഇക്കാര്യത്തില്‍ പ്രതികരിക്കുന്നില്ലെങ്കിലും തെളിവുകള്‍ കൈയ്യിലെത്തിയാലുടന്‍ ആഞ്ഞടിക്കാനാണ് തീരുമാനം.

ഗൂഡാലോചന സംബന്ധിച്ച് ആര്‍ക്കും സംശയം തോന്നാതിരിക്കാനാണ് ഐ ഗ്രൂപ്പുകാരനായ മന്ത്രിയേയും എംഎല്‍എയെയും എംപിയെയും ‘കൈവിട്ട’കളിക്ക് ഗ്രൂപ്പ് നേതൃത്വം മുതിര്‍ന്നതെന്നാണ് എ വിഭാഗത്തിലെ ഒരു വിഭാഗം വിശ്വസിക്കുന്നത്.ബാര്‍ കോഴക്കേസില്‍ മന്ത്രി കെ ബാബുവിനെതിരെ ആഞ്ഞടിച്ച ബിജു രാധാകൃഷ്ണന്‍, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്കെതിരായ ആക്ഷേപത്തില്‍ നിന്ന് പിന്നീട് പിറകോട്ട് പോയത് അദ്ദേഹത്തിന്റെ ബന്ധുകൂടിയായ റവന്യൂ മന്ത്രി അടൂര്‍ പ്രകാശിന്റെ സ്വാധീനം മൂലമായതിനാലാണെന്നും അതുകൊണ്ടാണ് ബിജു രാധാകൃഷ്ണന്റെ മൊഴിയില്‍ നിന്നും ഒഴിവാക്കപ്പെട്ടതെന്നുമാണ് മറ്റൊരാക്ഷേപം.

നിയമസഭാ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം അവശേഷിക്കെ നേതൃമാറ്റം ലക്ഷ്യമിട്ട് നടത്തിയ ‘കളിയാണ്’ ഇപ്പോള്‍ നടക്കുന്നതെന്ന എ ഗ്രൂപ്പിന്റെ വിലയിരുത്തല്‍ കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറിക്ക് തന്നെ ഉടന്‍ വഴിതെളിക്കും.

ഉമ്മന്‍ചാണ്ടിക്കെതിരെ ലൈംഗിക ആരോപണമുന്നയിച്ച ബിജു രാധാകൃഷ്ണന്റെ നടപടിയില്‍ ഗ്രൂപ്പ് ഭേദമന്യേ അണികളിലും ശക്തമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.അഴിമതി ആരോപണങ്ങള്‍ വന്നാല്‍ പോലും പ്രശ്‌നമല്ലെന്നും എന്നാല്‍ വ്യക്തിജീവിതം തന്നെ തകര്‍ക്കുന്ന ലൈംഗിക ആരോപണം ഉന്നയിച്ചത് രാഷ്ട്രീയ ശത്രുക്കള്‍ക്ക് പോലും കഴിയാത്ത കാര്യമാണെന്നുമാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.

കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ ഉള്‍പ്പെടെയുള്ള നേതാക്കളും ഉമ്മന്‍ചാണ്ടിക്കൊപ്പം ഉറച്ച് നില്‍ക്കുകയാണ്. ബിജു രാധാകൃഷ്ണന്റെ ആരോപണം അല്‍പംപോലും വിശ്വാസയോഗ്യമല്ലെന്ന നിലപാടിലാണവര്‍.അതേസമയം മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം സംസ്ഥാന രഹസ്യാന്വേണഷണ വിഭാഗം ഗൂഢാലോചന സംബന്ധിച്ച് ഇതിനകം തന്നെ അന്വേഷണം ആരംഭിച്ച് ചില സുപ്രാധാന വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്.

biju radh -cm copyജയില്‍ സൂപ്രണ്ട്, ബിജു രാധാകൃഷ്ണനുമായി നടത്തിയ രഹസ്യ ചര്‍ച്ചയും ആരൊക്കെ ബിജുവിനെ കാണാന്‍ ജയിലില്‍ വന്നു, എന്നീ കാര്യങ്ങളാണ് പരിശോധിക്കുന്നത്. ബിജുവിന്റെ അഭിഭാഷകനും നിരീക്ഷണത്തിലാണ്. വിവരങ്ങള്‍ നേരിട്ട് ഡിജിപിക്കും തുടര്‍ന്ന് മുഖ്യമന്ത്രിക്കും റിപ്പോര്‍ട്ട് ചെയ്യാനാണ് നിര്‍ദ്ദേശം.അഞ്ച് ദിവസം ‘വിവാദ ദൃശ്യം’ ഹാജരാക്കാന്‍ സോളാര്‍ കമ്മീഷന്‍ ബിജു രാധാകൃഷ്ണന് സാവകാശം അനുവദിച്ചതിനാല്‍ അതിനുള്ളില്‍ തെളിവുകള്‍ ഹാജരാക്കിയില്ലെങ്കില്‍ ബിജു രാധാകൃഷ്ണനെതിരെ കടുത്ത നടപടികളുണ്ടാവുമെന്നാണ് സൂചന.

നിയമസഭാ തിരഞ്ഞെടുപ്പ് കൂടി അടുക്കുന്ന സാഹചര്യത്തില്‍ ഇനി പോലീസ് ഭരണം ഇങ്ങനെ പോയാല്‍ ശരിയാവില്ലെന്ന നിലപാട് നേരത്തെ തന്നെ എ ഗ്രൂപ്പില്‍ ശക്തമായിരുന്നെങ്കിലും മുഖ്യമന്ത്രി അത് ഗൗരവത്തിലെടുത്തിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ നിലനില്‍പ്പ് തന്നെ ‘അപടത്തിലായ’ സാഹചര്യത്തിലാണ് പുതിയ തീരുമാനം.ഉമ്മന്‍ ചാണ്ടിയുമായി ബന്ധപ്പെട്ട് ബിജു രാധാകൃഷ്ണന്‍ നല്‍കിയ മൊഴിക്ക് പിന്നില്‍ മുന്നണിയില്‍ നിന്ന് പുറത്തു പോയ ആളാണെന്ന് പ്രചരണം നടക്കുന്നുണ്ടെങ്കിലും യഥാര്‍ത്ഥവില്ലന്‍ ഇയാളല്ലെന്നാണ് മുഖ്യമന്ത്രിയുമായി അടുത്ത കേന്ദ്രങ്ങള്‍ പറയുന്നത്.

Top