ഭാര്യയെ പഠിപ്പിക്കാന്‍ മുഴുവന്‍ സ്വത്തും വിറ്റു; ബന്ധം വേര്‍പിരിഞ്ഞപ്പോള്‍ കോടതി പറഞ്ഞ ജീവനാംശം നല്‍കാന്‍ മറ്റു മാര്‍ഗം ഇല്ലാതായപ്പോള്‍ ഭര്‍ത്താവ് വൃക്കയും വില്‍ക്കുന്നു

മധ്യപ്രദേശിലെ വിദിഷ സ്വദേശി പ്രകാശ് അഹിര്‍വാര്‍ തന്റെ പിരിഞ്ഞു കഴിയുന്ന ഭാര്യയ്ക്ക് ജീവനാംശം നല്‍കാന്‍ സ്വന്തം വൃക്ക വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണ്. വൃക്ക വില്‍ക്കാനുണ്ട് എന്ന പരസ്യം വിദിഷയുടെ പലഭാഗങ്ങളിലും പ്രചരിച്ചതോടെയാണ് പ്രകാശ് ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടത്. കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ച് ആളുകള്‍ വരാന്‍തുടങ്ങിയപ്പോള്‍ യുവാവ് കാര്യം വ്യക്തമാക്കി. പ്രതിമാസം 2200 രൂപയാണു ഭാര്യയ്ക്ക് ജീവനാംശമായി നല്‍കാന്‍ കോടതി ഉത്തരവ് ഇട്ടത്.

എന്നാല്‍ സമ്പത്തും നല്ല തൊഴിലും ഇല്ലാത്ത തനിക്ക് ഈ തുക കണ്ടെത്താന്‍ കഴിയുന്നില്ലെന്നും അതുകൊണ്ടു വൃക്ക വില്‍ക്കുക മാത്രമേ വഴിയുള്ളൂവെന്നും ഇയാള്‍ പറയുന്നു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അവളെ ഞാന്‍ വിവാഹം കഴിക്കുന്നത്. പഠിക്കാന്‍ മിടുക്കിയായിരുന്നു. തുടര്‍ന്ന് അവളെ പഠിപ്പിച്ചു. ഡിഗ്രിയും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ പോസ്റ്റ്ഗ്രാജ്യൂവേറ്റ് ഡിപ്ലോമയും ബിഎഡും നേടി. അതിനു ശേഷം ഞങ്ങള്‍ക്കിടയില്‍ ഓരോ പ്രശ്‌നങ്ങള്‍ ഉണ്ടാകുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇപ്പോഴും തനിക്ക് അവളെ ഇഷ്ടമാണ് എന്നും വിവാഹമോചനം ഭാര്യയുടെ ഇഷ്ടപ്രകാരം നടക്കുന്ന കാര്യമാണ് എന്നും ഇയാള്‍ പറയുന്നു. ഭാര്യയെ പഠിപ്പിക്കാന്‍ വേണ്ടി ഇയാള്‍ തന്റെ സ്വത്തുക്കള്‍ വിറ്റിരുന്നു. പുതിയതായി പണി കഴിപ്പിച്ച വീട് ഭാര്യയുടെ പേരിലുമാണ്. തനിക്കു ചേര്‍ന്ന പങ്കാളിയല്ല പ്രകാശ് എന്ന തോന്നലാണ് വിവാഹമോചനത്തില്‍ എത്തിയത് എന്നു പറയുന്നു. കോടതി വിധിയെ താന്‍ മാനിക്കുന്നു എന്നും അതുകൊണ്ട് തന്നെ ജീവനാംശം നല്‍കാന്‍ താന്‍ ബാധ്യസ്ഥനാണ് എന്നും പ്രകാശ് പറയുന്നു. പണം കണ്ടെത്താന്‍ മറ്റു മാര്‍ഗങ്ങള്‍ ഇല്ലാത്തിനാലാണു വൃക്ക വില്‍ക്കുന്നത്. അതില്‍ എന്താണ് തെറ്റെന്നാണ് പ്രകാശിന്റെ ചോദ്യം.

Top