ബോളിവുഡ് സിനിമാലോകത്ത് ഇന്ന് ഏറ്റവും പ്രായം കുറഞ്ഞ നടിയാണ് സെറിന്‍ ഖാന്‍. അടുത്തിടെ ഇവര്‍ നല്‍കിയ അഭിമുഖം വലിയ വാര്‍ത്തയായിരുന്നു.’ഇപ്പോഴത്തെ യുവത്വങ്ങളുടെ പ്രണയങ്ങളില്‍ വേണ്ടത്ര റൊമാന്‍സ് ഇല്ല. ചേമ്പിലയില്‍ വെള്ളം വീണതുപോലെയാണ്. ഇതെന്റെ അഭിപ്രായമാണ്. അതുകൊണ്ടാണ് പലര്‍ക്കും പ്രണയം കയ്പായി തോന്നുന്നത്.’ എന്നായിരുന്നു സെറിന്‍ഖാന്റെ അഭിപ്രായം.
എനിക്ക് പതിനാലാം വയസില്‍ ഒരു പയ്യനോട് അതിയായ പ്രണയം തോന്നി. ഒരു നേരംപോലും അവനെ കാണാതെ ജീവിക്കാന്‍ പറ്റില്ലെന്നായി. പലപ്പോഴും അവനെ കെട്ടിപ്പുണര്‍ന്ന് മതിവരുവോളം ചുംബിക്കണമെന്ന ആവേശം തോന്നിയിരുന്നു. പക്ഷേ ആ പഹയന്‍ അതിനുള്ള സാഹചര്യം തന്നില്ല.
അതൊരു വണ്‍വേ പ്രണയമായിരുന്നു. പക്ഷേ ഞാനവനെ പ്രണയിക്കുന്ന വിവരം ഒരിക്കലും അവന്‍ അറിഞ്ഞിരുന്നില്ല. അവന്‍ ഇന്ന് എവിടെയാണെന്നറിയില്ല. രണ്ടു മാസത്തിനു മുമ്പ് ഒരു ആരാധകനാണെന്നു തോന്നുന്നു.
എനിക്ക് അയാളുടെ സ്വന്തം രക്തംകൊണ്ട് എഴുതിയ ഒരു പ്രണയലേഖനം അയച്ചിരുന്നു. പക്വമതിയായ ഞാന്‍ അയാളുടെ പ്രണയം സ്വീകരിച്ചില്ല. അതേസമയം ഇങ്ങനെ ചെയ്തതില്‍ ഒരു വിചിത്രമായ അനുഭവം ഞാന്‍ മനസ്സിലാക്കി. ആണില്‍നിന്നും പെണ്ണ് പ്രതീക്ഷിക്കുന്നത് നല്ല മനസ്സും ഗാംഭീര്യവുമാണ്.ദമ്പതിമാര്‍ അന്യോന്യം സ്‌നേഹിക്കുന്നതാണ് ആരോഗ്യമുള്ള കുടുംബത്തിന് ആധാരം. എല്ലാ വിഷയത്തിലും ഒരേ മനസ്സുള്ള ദമ്പതിമാര്‍ ഇക്കാലത്ത് അപൂര്‍വ്വമാണ്.
എന്നെ പരിഹസിക്കുന്നവര്‍ക്ക് നേരെ ഞാന്‍ മുഖംകൊടുക്കാറില്ല. തിരക്കേറിയ ഈ ജീവിതത്തില്‍ എന്നെ പരിഹസിക്കാന്‍ ഇവര്‍ നേരം കണ്ടെത്തിയല്ലോ. അതെനിക്ക് സന്തോഷം പകരുന്നു.
ഭക്ഷണങ്ങളില്‍ എനിക്ക് ഇഷ്ടപ്പെട്ടത് തൈര് സാദമാണ്. ഹോളിവുഡ് നടന്‍ സില്‍വസ്റ്റര്‍ സ്റ്റാലനോട് ചേര്‍ന്നുനിന്ന് സെല്‍ഫി എടുക്കണമെന്ന മോഹവുമുണ്ട്. ഇറ്റലിയിലെ വെനീസില്‍ ഇടയ്ക്കിടെ വിനോദയാത്ര പുറപ്പെടണം.