ഫിറോസാബാദ്: ജീവനോടെ പുറത്ത് വരാന്‍ കഴിമയുമോയെന്ന് അറിയില്ല. മരണം മണി മുഴങ്ങുന്നതും കാത്തിരിക്കുന്നവരുടെ കൂട്ടത്തിലാണ് ഞാന്‍. തീവ്രവാദികളുടെ കൈ കൊണ്ട് കൊല്ലപ്പെടുന്നതിന് തൊട്ടുമുന്‍പ് തരിഷി ജെയ്ന്‍ തന്റെ അച്ഛനോട് പറഞ്ഞ അവസാന വാക്കുകളാണിത്. തരിഷി ജെയ്‌ന്റെ വാക്കുകള്‍ മനുഷ്യമനസാക്ഷിയെ മുറിവേല്‍പ്പിക്കുന്നതാണ്.
അവര്‍ ഓരോരുത്തരെയായി കൊന്നൊടുക്കുകയാണ്. ഞാനും രണ്ടു കൂട്ടുകാരും ബാത്ത്റൂമില്‍ ഒളിച്ചിരിക്കുകയാണ്. വിദേശികള്‍ ഉള്‍പ്പെടെ ഒരുപാട് പേരെ ഭീകരര്‍ ബന്ദികളാക്കി എന്ന വിവരം കേട്ടപ്പോള്‍ മുതല്‍ മകള്‍ കുടുങ്ങിയ ഗുല്‍ഷന്‍ കഫേയ്ക്ക് മുന്നിലേക്ക് ഓടുകയായിരുന്നു സഞ്ജയ് ജയിന്‍. വെള്ളിയാഴ്ച രാത്രി ഉടനീളം കാത്തു നിന്നു. ശനിയാഴ്ച രാവിലെ 6 മണിക്ക് മുമ്പാണ് തരിഷിയുടെ ഫോണ്‍ നിശ്ചലമായത്.
ധാക്കയിലെ റെസ്റ്റോറന്റിലേക്ക് സായുധരായ ഭീകരര്‍ കയറിയെന്നും വിദേശികളെ ഒന്നൊന്നായി കശാപ്പു ചെയ്യുന്നെന്നും കേട്ടത് മുതല്‍ സഞ്ജയ് ആശങ്കയിലായിരുന്നു. ഇതിനിടയിലാണ് താനും സുഹൃത്തുക്കളായ ഫരാസ് അയാസ് ഹുസൈനും അബിന്താ കബീറും ബാത്ത്റൂമിനുള്ളില്‍ ഒളിച്ചിരിക്കുകയാണെന്നും പുറത്ത് വെടിയുടേയും സ്ഫോടനത്തിന്റെയും ശബ്ദം കേള്‍ക്കുന്നതായും വിളിച്ചു പറഞ്ഞത്. ഇത് അദ്ദേഹത്തിന്റെ മകളില്‍ നിന്നുള്ള അവസാന കോളായിരുന്നു.
കാലിഫോര്‍ണിയ സര്‍വകലാശാലയിലേക്ക് മടങ്ങുന്നതിന് മുമ്പ് ഒരു ദിവസം മകളും മകനും ഭാര്യയുമായി ഒരു ദിവസം ചെലവഴിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു സഞ്ജീവ്. ഇതിനിടയിലായിരുന്നു കുടുംബത്തെ ഒന്നടങ്കം ഞെട്ടലിലും കണ്ണീരിലുമാഴ്ത്തി തരിഷിയെ ഭീകരര്‍ നിര്‍ദ്ദയം കൊന്നൊടുക്കിയത്. കടയ്ക്കുള്ളില്‍ ഉറ്റവരും ഉടയവരുമായ ഡസന്‍ കണക്കിന് കുടുംബങ്ങളെ പോലെ ജീവതത്തില്‍ സഞ്ജീവ് ഏറ്റവും ഭയപ്പെട്ട രാത്രികളില്‍ ഒന്നായിരുന്നു ഇത്.
കുടുംബമായി ഒരു ദിവസം അവധി ചെലവഴിക്കാന്‍ ഇതിനകം കാനഡയില്‍ എഞ്ചിനീയറിംഗ് ചെയ്തു കൊണ്ടിരിക്കുകയായിരുന്ന സഹോദരന്‍ സഞ്ജിതും മാതാവ് തുലികയും ഡല്‍ഹിയില്‍ എത്തിയിരുന്നു. ഫിറോസാബാദിലെ സുഹാഗ് നഗര്‍ വീട്ടില്‍ കുടുംബത്തിന് ഇനിയൊരിക്കലും ഒത്തുചേരാനാകില്ല. ഹിന്ദുവായതിലാണ് ഭീകരര്‍ അവളെ കൊന്നൊടുക്കിയെന്നും അവളെ ഈ മണ്ണില്‍ പോലും അടക്കില്ലെന്നുമാണ് സഞ്ജീവിന്റെ ഇളയ സഹോദരന്‍ പറഞ്ഞത്.