ഇടുക്കി ഡെപ്യൂട്ടി തഹസില്‍ദാരെ താമസസ്ഥലത്ത് മരിച്ച നിലയില്‍; മരിച്ചത് രക്തം ഛര്‍ദ്ദിച്ച്; ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം

ഇടുക്കി: ഡെപ്യൂട്ടി തഹസില്‍ദാരെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കരുനാഗപ്പള്ളി മുട്ടത്ത് ബംഗ്ലാവില്‍ അബ്ദുല്‍സലാം (46) നെയാണ് ചെറുതോണി പാറേമാവില്‍ വാടകയ്ക്ക് താമസിക്കുന്ന വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി 10:00 മണിയോടെയാണ് വീട്ടുടമസ്ഥന്‍ മൃതദേഹം കാണുന്നത്. രക്തം ഛര്‍ദ്ദിച്ചാണ് മരിച്ചത്.

ഫോണ്‍ വിളിച്ചിട്ട് എടുക്കാതെ വന്നതോടെയാണ് അബ്ദുല്‍സലാമിന്റെ ബന്ധുക്കള്‍ വീട്ടുടമയെ വിവരം അറിയിച്ചത്. തുടര്‍ന്ന് ഇയാള്‍ വീട്ടിലെത്തി നോക്കുമ്പോഴാണ് കസേരയില്‍ മരിച്ച നിലയില്‍ അബ്ദുല്‍സലാമിനെ കാണുന്നത്. 20 ദിവസം മുന്‍പാണ് അബ്ദുല്‍സലാം ഇടുക്കിയിലേക്ക് സ്ഥലം മാറിയേത്തിയത്. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top