പോത്തുകളുമായി പോയ യുവാക്കള്‍ക്ക് മൃസംരക്ഷണ പ്രവര്‍ത്തകരുടെ മര്‍ദ്ദനം; മൃഗങ്ങളെ മര്‍ദ്ദിച്ചതിന് യുവാക്കള്‍ക്കെതിരെ കേസ്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പോത്തുകളുമായി പോയ യുവാക്കളെ മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. ഗുഡ്ഗാവില്‍ നിന്ന് ഖാസിപുരിലേക്ക് പോത്തുകളുമായി പോകുകയായിരുന്ന മൂന്ന് യുവാക്കള്‍ക്കാണ് മര്‍ദ്ദനമേറ്റത്. മൃഗങ്ങളോട് മനുഷ്യത്വ രഹിതമായി പെരുമാറുന്നുവെന്നാരോപിച്ചാണ് മര്‍ദ്ദനം.

ആക്രമണത്തില്‍ പരിക്കേറ്റ യുവാക്കളെ എയിംസില്‍ പ്രവേശിപ്പിച്ചു. പീപ്പിള്‍ ഫോര്‍ ആനിമല്‍സ് എന്ന സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം.എന്നാല്‍ മര്‍ദ്ദനമേറ്റ യുവാക്കള്‍ ആര്‍ക്കെതിരെയും പരാതി നല്‍കിയിട്ടില്ല. മൃഗങ്ങള്‍ക്ക് നേരെയുള്ള ക്രൂരതകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് പീപ്പിള്‍ ഫോര്‍ ആനിമല്‍സ്. യുവാക്കളെ മര്‍ദ്ദിച്ചിട്ടില്ലെന്ന് പീപ്പിള്‍ ഫോര്‍ ആനിമല്‍സ് പ്രവര്‍ത്തകര്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പോത്തുകളെ മോശം സാഹചര്യത്തില്‍ കൊണ്ടുപോകുന്നുവെന്ന വിവരത്തെ തുടര്‍ന്ന് തങ്ങള്‍ യുവാക്കളെ പിന്തുടരുകയും പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നുവെന്നും അവര്‍ പറഞ്ഞു. ഇവരുടെ പരാതിയില്‍ യുവാക്കള്‍ക്കെതിരെ മൃഗപീഡനത്തിന് കേസെടുത്തിട്ടുണ്ട്. എന്നാല്‍ യുവാക്കളെ മര്‍ദ്ദിച്ചവര്‍ക്കെതിരെ കേസെടുത്തിട്ടില്ല. ആക്രമണത്തിന് പിന്ന് ഗോ സംരക്ഷകരല്ലെന്നും പരാതിയില്ലാത്തതിനാലാണ് കേസെടുക്കാത്തതെന്ന് പോലീസ് പറഞ്ഞു.

Top