മലപ്പുറം : അടുത്ത ഭരണം കോൺഗ്രസിന് കിട്ടിയാൽ മുസ്ലിം ലീഗ് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കും.എല്ലാ ഘടകകക്ഷികളും മുസ്ലിംലീഗിൽ നിന്നും മുഖ്യമന്ത്രി വേണമെന്ന് പറഞ്ഞാൽ പറ്റില്ലെന്ന് വാശി പിടിക്കാൻ കോൺഗ്രസിന് ആകില്ലെന്നും ഇതുവരെ അങ്ങനെ ഒരു ആവശ്യം മുന്നോട്ടുവച്ചിട്ടില്ലെന്നും വെക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു.
എല്ലാവരും കൂടിയാലോചിച്ചാണ് യുഡിഎഫിൽ തീരുമാനം എടുക്കുന്നതെന്നും എല്ലാവരും കൂടി തീരുമാനിച്ചാൽ അത് ഏറ്റെടുക്കുന്നതിൽ മുസ്ലിംലീഗിന് വിരോധമില്ലെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് ഭരണത്തിലെത്തിയാൽ മുസ്ലിം ലീഗിൽ നിന്നും മുഖ്യമന്ത്രി സ്ഥാനം വേണമെന്നുള്ള ആവശ്യം ഇതുവരെ മുന്നോട്ടു വച്ചിട്ടില്ലെന്നും എന്നാൽ മുഖ്യമന്ത്രിപദം ഏറ്റെടുക്കാൻ യുഡിഎഫ് ആവശ്യപ്പെട്ടാൽ അത് നിരസിക്കില്ലെന്നും ജനറൽ സെക്രട്ടറി പി എം എ സലാം വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനത്തിനുള്ള അവകാശവാദം ഉന്നയിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു
അതേസമയം കോൺഗ്രസ് വിചാരിച്ചാൽ മുഖ്യമന്ത്രി പദവി ലീഗ് ഏറ്റെടുക്കാമെന്ന് സാദിഖലി തങ്ങൾ തമാശ പറഞ്ഞതാണെന്ന് വിഡി സതീശൻ വ്യക്തമാക്കി. യുഡിഎഫിന്റെ നെടുംതൂണായ മുസ്ലിം ലീഗ് എല്ലാകാര്യത്തിലും പിന്തുണ നൽകുന്നുണ്ടെന്നും ചർച്ചചെയ്യാൻ മാത്രമുള്ള വിഷയം അല്ല ഇതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസും യു.ഡി.എഫ് ഘടകകക്ഷികളും തമ്മിൽ ഒരു കാലത്തും ഇല്ലാത്ത ഐക്യം ഉണ്ട്. മൂന്നര കൊല്ലമായി ഒരു അപസ്വരം പോലും മുന്നണിയിൽ ഉണ്ടായിട്ടില്ലെന്നും എല്ലായിടത്തും ഒരുമിച്ചാണ് നിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.