ചില ബ്രഡുകളിലെ രാസപദാര്‍ത്ഥങ്ങള്‍ ആരോഗ്യത്തിന് കാരണമാകുന്നുവെന്ന് നേരത്തെ തന്നെ പഠനം തെളിയിച്ചിരുന്നു. എന്നാല്‍, ബ്രഡ് കഴിച്ച് ക്യാന്‍സര്‍ രോഗം വരെ വരാമെന്ന് കേട്ടിട്ടുണ്ടോ? ഇനിയെങ്കിലും ബ്രഡ് വാങ്ങുമ്പോള്‍ സൂക്ഷിക്കുന്നത് നല്ലതായിരിക്കും.
പൊട്ടാസ്യം ബ്രോമേറ്റ് അടങ്ങിയ ബ്രഡുകള്‍ക്കും ഭക്ഷണ പദാര്‍ത്ഥങ്ങളും ഇന്ത്യയില്‍ നിരോധിച്ചു. സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് നടത്തിയ പഠനത്തില്‍ ബ്രഡുകളില്‍ ക്യാന്‍സറിന് കാരണമാകുന്ന വിഷാംശങ്ങള്‍ അടങ്ങിയതായി കണ്ടെത്തി. പൊട്ടാസ്യം ബ്രോമേറ്റ്, പൊട്ടാസ്യം അയോഡേറ്റ് എന്നിയവുള്‍പ്പെടെ 84 ഓളം അപകടകാരികളായ രാസവസ്തുക്കള്‍ ബ്രഡുകളില്‍ അടങ്ങിയിട്ടുണ്ട്.
സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റിന്റെതാണ് കണ്ടെത്തല്‍. ഇവയില്‍ പ്രമുഖ ബ്രാന്‍ഡുകളായ കെഎഫ്സി, മക്ഡൊണാള്‍ഡ്, ഡൊമിനോസ്, സബ് വേ, പിസ്സഹട്ട് എന്നിവയുള്‍പ്പെടുന്നു.