ന്യൂദല്‍ഹി: ബി.ജെ.പി വന്‍ തകര്‍ച്ചയാണ് നേരിടാന്‍ പോകുന്നതെന്നും 177 സീറ്റിലൊതുങ്ങുമെന്നും ഇന്ത്യാ ടുഡേ എക്‌സിറ്റ് പോള്‍ സര്‍വെ ലീക്കായ വിഡിയോയില്‍ പറയുന്നു. യു.പി.എക്ക് 141 സീറ്റും മറ്റുള്ളവര്‍ക്ക് 224 സീറ്റു ലഭിക്കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്.എക്‌സിറ്റ് പോള്‍ ഫലം മെയ് 19ന് പുറത്തുവരുമെന്നാണ് ഇന്ത്യാ ടുഡേ അറിയിച്ചിരുന്നത്. അതിനു മുന്‍പായി രാഹുല്‍ കന്‍വാല്‍ ചെയ്ത ട്വീറ്റ് ഇങ്ങനെ: ”2017ല്‍ ഉത്തര്‍പ്രദേശില്‍ ബി.ജെ.പി ജയിക്കുമെന്ന് ഞങ്ങള്‍ പറഞ്ഞു. അത് സംഭവിച്ചു. ഗോവയിലും മേഘാലയയിലും തൂക്ക് സഭ വരുമെന്ന് ഞങ്ങള്‍ പറഞ്ഞു. അത് സംഭവിച്ചു. ഇന്ത്യടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോളുകള്‍ 95 ശതമാനവും ശരിയായിട്ടുണ്ട്”.
ഇന്ത്യാ ടുഡേ ചാനലിന്‍റെ ന്യൂസ് ഡറക്ടര്‍ രാഹുല്‍ കന്‍വാല്‍ സര്‍വ്വേ ഫലം സംബന്ധിച്ച വിവരങ്ങള്‍ മെയ് 19 ന് പുറത്തുവരും എന്ന് വ്യക്തമാക്കുന്ന വീഡിയോയിലാണ് അബദ്ധത്തില്‍ ചില വിവരങ്ങള്‍ പുറത്തായത്. വീഡിയോയില്‍ ബിജെപി വന്‍ തകര്‍ച്ചയാണ് നേരിടാന്‍ പോകുന്നതെന്നാണ് സൂചന. വീഡിയോയില്‍ കാണുന്ന കമ്പ്യൂട്ടര്‍ സ്ക്രീനില്‍ ബിജെപി 177 സീറ്റില്‍ ഒതുങ്ങുമെന്നാണ് സൂചിപ്പിച്ചിരിക്കുന്നത്. യുപിഎ 141 സീറ്റുകളിലും മറ്റുള്ളവര്‍ക്ക് 224 സീറ്റുകളുമാണ് സര്‍വ്വേ പ്രവചിച്ചിരിക്കുന്നത്.
542 ലോക്സഭാ മണ്ഡലങ്ങളിലെ 7 ലക്ഷം ആളുകളെ നേരില്‍ കണ്ടാണ് ഇന്ത്യാ ടുഡേ സര്‍വേ നടത്തിയത്.അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എക്സിറ്റ് പോളുകളെക്കുറിച്ചുള്ള എല്ലാ ട്വീറ്റുകളും നീക്കം ചെയ്യാന്‍ ട്വിറ്റര്‍ ഇന്ത്യയോട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. വോട്ടെടുപ്പ് കഴിയുന്നതിനു മുന്‍പ് അഭിപ്രായ സര്‍വേയോ മറ്റോ പുറത്തുവിടുന്നതു ജനപ്രാതിനിധ്യ നിയമം 126എ വകുപ്പ് പ്രകാരം കുറ്റകരമാണ്.
മെയ് 19ന് പുറത്തുവരുമെന്നറിയിച്ച ഇന്ത്യാ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ ഫലത്തിലെ സുപ്രധാന വിവരങ്ങള്‍ പുറത്ത്. സര്‍വേയുടെ ചെറിയൊരു ഭാഗം അബദ്ധത്തില്‍ പുറത്തു വന്നതായാണ് റിപ്പോര്‍ട്ട്.ഇന്ത്യാ ടുഡേ ചാനല്‍ ന്യൂസ് ഡയറക്ടര്‍ രാഹുല്‍ കന്‍വാലില്‍ നിന്നാണ് വിഡിയോ ലീക്ക് ആയതെന്നാണ് വിവരം. ട്വിറ്ററില്‍ നിരവധി പേര്‍ വിഡിയോ ഷെയര്‍ ചെയ്യുന്നുണ്ട്.
ഐ.എ.എന്‍.എസിനും എക്കണോമിക് ടൈംസിനും നിയമവിരുദ്ധമായി എക്‌സിറ്റ് പോള്‍ പുറത്തുവിട്ടതിന് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിരുന്നു. മെയ് 19നാണ് എക്സിറ്റ് പോളുകള്‍ പുറത്തുവിടേണ്ട തിയ്യതി. അന്നാണ് അവസാനഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നത്.മെയ് 19നു നടക്കുന്ന അവസാനഘട്ട വോട്ടെടുപ്പില്‍ ഏഴു സംസ്ഥാനങ്ങളിലും ചണ്ഡീഗഢിലുമായി 60 മണ്ഡലങ്ങളാണ് പോളിങ് ബൂത്തിലെത്തുക. പഞ്ചാബിലേയും ഉത്തര്‍പ്രദേശിലേയും 13 വീതം, ബംഗാളിലെ ഒമ്പത്, ബിഹാറിലെ എട്ട്, ഹിമാചല്‍ പ്രദേശിലെ നാല്, ജാര്‍ഖണ്ഡിലെ മൂന്ന്, ചണ്ഡീഗഢിലെ ഒന്ന് മണ്ഡലങ്ങളാണ് ബൂത്തിലെത്തുക.