അടിച്ച് തകർത്ത് സഞ്ജുവും തിലകും. വിമര്‍ശകരുടെ വായടപ്പിച്ച് സഞ്ജു, സെഞ്ചുറി സഞ്ജുവിനും ! തിലകിനും!! ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ കൂറ്റന്‍ സ്‌കോറിൽ

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാലാം ടി20യില്‍ സഞ്ജു സംസണും തിലക് വര്‍മയ്കും സെഞ്ചുറി. പരമ്പരയില്‍ മലയാളി താരത്തിന്റെ രണ്ടാം സെഞ്ചുറിയാണിത്. ഒന്നാകെ മൂന്നാമത്തേയും. ഇതുവരെ 51 പന്തുകള്‍ നേരിട്ട സഞ്ജു എട്ട് സിക്‌സും ആറ് ഫോറും നേടി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വിശ്വരൂപം പുറത്തെടുത്ത സഞ്ജുവും തിലകും ഇന്ത്യക്ക് 283 റൺസ് വിജയലക്ഷ്യം ദക്ഷിണാഫ്രിക്കയ്‌ക്ക് കുറിച്ചു.ജൊഹാനസ്ബര്‍ഗില്‍ ഓപ്പണര്‍ സഞ്ജു സാംസണും തിലക് വര്‍മയും ജ്വാലയായി പടര്‍ന്നപ്പോള്‍ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കൂറ്റന്‍ സ്‌കോര്‍ നേടാനായി . ഇരുവരും വ്യക്തിഗത സെഞ്ചുറികളും കൂട്ടുകെട്ട് ഇരട്ട സെഞ്ചുറിയും നേടിയതോടെ ഇന്ത്യ മൊത്തം നേടിയത് ഒരു വിക്കറ്റ് നഷ്ടത്തില്‍ 283 റണ്‍സ്. 56 പന്തില്‍നിന്ന് സഞ്ജു പുറത്താവാതെ 109 റണ്‍സ് നേടി. 47 പന്തില്‍നിന്ന് തിലക് വര്‍മ 120 റണ്‍സുമെടുത്തു. 210 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നടത്തിയ കൂട്ടുകെട്ട്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്കായി സഞ്ജു കരുതലോടെയാണ് തുടങ്ങിയത്. എന്നാല്‍ പിന്നീട് കത്തിക്കയറി. 28 പന്തുകളില്‍ അര്‍ധസെഞ്ചുറി കുറിച്ച താരം 51 പന്തുകളില്‍ സെഞ്ചുറിയും തികച്ചു. ഒന്‍പത് സിക്‌സും ആറ് ഫോറും ചേര്‍ന്നതാണ് സഞ്ജുവിന്റെ ഇന്നിങ്‌സ്. പത്ത് സിക്‌സും ഒന്‍പത് ഫോറും ചേര്‍ത്ത് 120 നേടിയ തിലക് വര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 18 പന്തില്‍ നാല് സിക്‌സും രണ്ട് ഫോറും ചേര്‍ത്ത് 36 റണ്‍സെടുത്ത അഭിഷേക് ശര്‍മയുടെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. ഇന്ത്യയുടെ രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന ടി20 സ്‌കോറാണിത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

28 പന്തില്‍ നിന്ന് സഞ്ജു അര്‍ധ സെഞ്ച്വറി തികച്ച സഞ്ജു 51 പന്തിലാണ് ദക്ഷിണാഫ്രിക്കൻ മണ്ണിലെ രണ്ടാം ശതകം തികച്ചത്. ആറ് ബൗണ്ടറിയും എട്ട് സിക്സുമാണ് സഞ്ജുവിൻ്റെ ഇന്നിംഗ്സിൽ ഉണ്ടായിരുന്നത്. സഞ്ജുവിന്റെ സഹഓപണര്‍ അഭിഷേക് ശര്‍മ 36 റണ്‍സ് എടുത്ത് പുറത്തായി. 18 പന്തുകള്‍ നേരിട്ട അഭിഷേക് നാല് സിക്സറും രണ്ട് ബൗണ്ടറിയും പായിച്ചു.

സഞ്ജു സാംസണിന്‍റെയും തിലക് വര്‍മയുടെയും വെടിക്കെട്ട് സെഞ്ച്വറിയാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തായത്.വാണ്ടറേഴ്‌സ് സ്‌റ്റേഡിയത്തില്‍ ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ തീരുമാനം അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്ന് തെളിയുകയായിരുന്നു. സഞ്ജു സാംസണും അഭിഷേക് ശര്‍മയും ചേര്‍ന്ന ഓപണിങ് സഖ്യം ഒന്നാം വിക്കറ്റില്‍ 73 റണ്‍സ് എടുത്തു. 18 പന്തില്‍ 36 റണ്‍സെടുത്ത അഭിഷേക് വര്‍മയെ മാത്രമാണ് ഇന്ത്യയ്ക്ക് ആകെ നഷ്ടപ്പെട്ടത്.

തിലക് വർമ 41 പന്തിൽ ആറു ഫോറും ഒൻപതു സിക്സും സഹിതം സെഞ്ചറി പൂർത്തിയാക്കി. ഇന്നിങ്സിലാകെ 47 പന്തുകൾ നേരിട്ട തിലക് വർമ, ഒൻപതു ഫോറും 10 സിക്സും സഹിതം 120 റൺസോടെയും പുറത്താകാതെ നിന്നു. പിരിയാത്ത രണ്ടാം വിക്കറ്റിൽ സഞ്ജു – തിലക് സഖ്യം 86 പന്തിൽ അടിച്ചുകൂട്ടിയത് 210 റൺസ്. രാജ്യാന്തര ട്വന്റി20യിൽ ഏതൊരു വിക്കറ്റിലുമായി ഉയർന്ന കൂട്ടുകെട്ടാണിത്.

ഇന്ത്യൻ താരങ്ങളുടെ സ്ഫോടനാത്മക ബാറ്റിങ്ങിനൊപ്പം, പതിവില്ലാതെ ഫീൽഡിൽ ഓട്ടക്കൈകളുമായി നിലയുറപ്പിച്ച ദക്ഷിണാഫ്രിക്കൻ ഫീൽഡർമാരുടെ ‘സഹായ’വും ഇന്ത്യയ്ക്ക് തുണയായി. തിലക് വർമയെ മാത്രം രണ്ടു തവണയാണ് ദക്ഷിണാഫ്രിക്കൻ ഫീൽഡർമാർ കൈവിട്ടത്. സഞ്ജു, അഭിഷേക് ശർമ എന്നിവരെ ഓരോ തവണയും ദക്ഷിണാഫ്രിക്കൻ താരങ്ങൾ വിട്ടുകളഞ്ഞു.

ആദ്യ ഓവറിൽത്തന്നെ ദക്ഷിണാഫ്രിക്കൻ ഫീൽഡർമാർ വിട്ടുകളഞ്ഞ ഓപ്പണർ അഭിഷേക് ശർമ 18 പന്തിൽ 36 റൺസെടുത്ത് പുറത്തായി. രണ്ടു ഫോറും നാലു സിക്സും ഉൾപ്പെടുന്നതാണ് അഭിഷേകിന്റെ ഇന്നിങ്സ്. ഓപ്പണിങ് വിക്കറ്റിൽ സഞ്ജു – അഭിഷേക് സഖ്യം 35 പന്തിൽ 73 റൺസ് അടിച്ചുകൂട്ടി തകർപ്പൻ തുടക്കം നൽകിയതിനു പിന്നാലെയായിരുന്നു ഇന്ത്യയുടെ കുതിപ്പ്.

ഇന്ത്യയ്ക്ക് നഷ്ടമായ ഒരേയൊരു വിക്കറ്റ് ലുഥോ സിംപാല സ്വന്തമാക്കി. അതേസമയം, ദക്ഷിണാഫ്രിക്കൻ നിരയിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയതും സിംപാലയാണെന്ന വൈരുധ്യവുമുണ്ട്; നാല് ഓവറിൽ 58 റൺസ്! ദക്ഷിണാഫ്രിക്കൻ നിരയിൽ ഓവറിൽ ശരാശരി 14നു താഴെ റൺസ് വഴങ്ങിയ ഒരേയൊരു ബോളർ മാർക്കോ യാൻസനാണ്. നാല് ഓവറിൽ 42 റൺസ്. ഓവറിൽ ശരാശരി 10.50 റൺസ്. ബാക്കിയെല്ലാവരും ഓവറിൽ 14 റൺസിനു മുകളിൽ വഴങ്ങി. ഒരേയൊരു ഓവർ ബോൾ ചെയ്ത് 21 റൺസ് വഴങ്ങിയ ട്രിസ്റ്റൻ സ്റ്റബ്സാണ് ഓവറിൽ‌ ശരാശരി കൂടുതൽ റൺസ് വഴങ്ങിയ താരം.∙ ഇന്ത്യൻ ഇന്നിങ്സിലാകെ പിറന്നത് 23 സിക്സറുകളാണ്. രണ്ട് ഫുൾ മെമ്പർ ടീമുകൾ തമ്മിലുള്ള മത്സരത്തിൽ ഇത് റെക്കോർഡാണ്. പിന്നിലാക്കിയത് ഈ വർഷം ഹൈദരാബാദിൽ ബംഗ്ലദേശിനെതിരെ ഇന്ത്യ അടിച്ചുകൂട്ടിയ 22 സിക്സറുകളുടെയും 2023ൽ സെഞ്ചൂറിയനിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ വെസ്റ്റിൻഡീസ് അടിച്ചുകൂട്ടിയ 22 സിക്സറുകളുടെയും റെക്കോർഡ്.

 

Top