ചെക്കിനും പാസ്ബുക്കിനും ഇനി മുതല്‍ പ്രത്യേക ഫീസ്; സൗജന്യ സേവനങ്ങള്‍ ബാങ്കുകള്‍ അവസാനിപ്പിക്കാനൊരുങ്ങുന്നു 

ബാങ്കുകള്‍ ചെക്കിനും പാസ്ബുക്കിനും പ്രത്യേക ഫീസ് ഈടാക്കും. ചെക്ക് ബുക്ക്, ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍ തുടങ്ങി നിലവിലെ സൗജന്യ സേവനങ്ങള്‍ക്കാണ് രാജ്യത്തെ ബാങ്കുകള്‍ പണം ഈടാക്കാന്‍ ഒരുങ്ങന്നത്. എല്ലാ ബാങ്കിംഗ് സംവിധാനങ്ങള്‍ക്കും ജി.എസ്.ടി ബാധകമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്നാണ് ബാങ്കുകള്‍ ഇത്തരത്തിലൊരു നടപടിയിലേക്ക് നീങ്ങുന്നത്.

കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയ സൗജന്യ സേവനങ്ങളുടെ നികുതിയായി നാല്പതിനായിരം കോടി രൂപ അടയ്ക്കണം എന്നാവശ്യപ്പെട്ട് രാജ്യത്തെ പത്തൊന്‍പതു ബാങ്കുകള്‍ക്ക് നികുതി വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. തുക ബാങ്കുകള്‍ അടയ്ക്കാതിരുന്നതിനെ തുടര്‍ന്ന് പിഴ ചുമത്തി വീണ്ടും നോട്ടീസ് നല്‍കി. ഇതോടെയാണ് സൗജന്യമായി നല്‍കിവരുന്ന എല്ലാ സേവനങ്ങള്‍ക്കും അക്കൗണ്ട് ഉടമകളില്‍നിന്നു നികുതി ഈടാക്കാന്‍ രാജ്യത്തെ പ്രധാന ബാങ്കുകള്‍ തീരുമാനിച്ചത്. നിലവില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കുന്ന അക്കൗണ്ട് ഉടമകള്‍ക്ക് ചെക്ക് ബുക്ക്, ക്രെഡിറ്റ് – ഡെബിറ്റ് കാര്‍ഡുകള്‍, പാസ് ബുക്ക് എന്നിവയെല്ലാം ബാങ്കുകള്‍ സൗജന്യമായാണ് നല്‍കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇനി മുതല്‍ ഈ സേവനങ്ങള്‍ക്കെല്ലാം പണം നല്‍കേണ്ടി വരും. എല്ലാ ബാങ്കിങ് സേവനകള്‍ക്കും പതിനെട്ടു ശതമാനം ജി.എസ്.ടി ചുമത്താനാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടക്കമുള്ള ബാങ്കുകള്‍ തീരുമാനിച്ചിരിക്കുന്നത്.

Top