ക്ഷണിക്കാതെ വലിഞ്ഞു കയറി പോകേണ്ട ഗതികേട് തനിക്കിതുവരെ വന്നിട്ടില്ലെന്ന് വിജയ് മല്യ

vijay-mallya

ലണ്ടന്‍: പിടികിട്ടാപ്പുള്ളിയായി ഇന്ത്യ പ്രഖ്യാപിച്ച മദ്യരാജാവ് വിജയ് മല്യ കഴിഞ്ഞ ദിവസം ഒരു പരിപാടിയില്‍ പങ്കെടുത്തത് വലിയ വിവാദമായിരുന്നു. ക്ഷണിക്കാതെയാണ് വിജയ് മല്യ ചടങ്ങില്‍ പങ്കെടുത്തതെന്നായിരുന്നു ആരോപണം. എന്നാല്‍, താന്‍ ഇതുവരെ ക്ഷണിക്കാതെ ഒരു പരിപാടിയിലും പങ്കെടുത്തിട്ടില്ലെന്നാണ് മല്യ പറയുന്നത്.

ക്ഷണിക്കാതെ വലിഞ്ഞു കയറി പോകേണ്ട ഗതികേട് തനിക്കിതുവരെ വന്നിട്ടില്ല. പുസ്തകത്തിന്റെ രചയിതാവ് എന്റെ സുഹൃത്താണ്. അതിനാലാണ് പോയത്. എനിക്കൊപ്പം മകളുമുണ്ടായിരുന്നു. ചടങ്ങിനുശേഷം പുറത്തുവന്ന വാര്‍ത്തകളെല്ലാം വെറും ഊഹാപോഹങ്ങള്‍ മാത്രമാണ്. ഒരു തെളിവുമില്ലാതെയാണ് എന്നെ കുറ്റക്കാരനാക്കുന്നത്. എന്റെ ഭാഗം വിശദീകരിക്കാന്‍ ഒരവസരംപോലും നല്‍കാതെ കുറ്റക്കാരനെന്നു ചിത്രീകരിക്കുന്നത് അനീതിയാണെന്നും മല്യ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോടികളുടെ വായ്പത്തട്ടിപ്പു കേസുകളില്‍ ഇന്ത്യയില്‍ പിടികിട്ടാപ്പുള്ളിയായ വിജയ് മല്യ ലണ്ടനില്‍ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ പങ്കെടുത്ത ചടങ്ങില്‍ പ്രത്യക്ഷപ്പെട്ടതു വിവാദമായിരുന്നു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സില്‍ കഴിഞ്ഞ വ്യാഴാഴ്ച ഹൈക്കമ്മിഷണര്‍ നവ്തേജ് സര്‍ന പങ്കെടുത്ത പുസ്തകപ്രകാശനച്ചടങ്ങിലാണു വിജയ് മല്യയും എത്തിയത്.

Top