തോക്ക് ചൂണ്ടി വിവാഹം കഴിച്ചെന്ന കേസില്‍ ഇന്ത്യക്കാരിക്ക് അനുകൂല വിധി; നാട്ടിലേയ്ക്ക് മടങ്ങുന്നതിന് സുരക്ഷയൊരുക്കാന്‍ പാക് കോടതി

ഇസ്‌ലാമാബാദ്: തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി വിവാഹം ചെയ്തു എന്ന് പരാതിപ്പെട്ട ഇന്ത്യന്‍ യുവതിയ്ക്കു നാട്ടിലേക്കു പോകാന്‍ പാക് കോടതിയുടെ അനുവാദം. ഉസ്മ എന്ന യുവതിയാണ് തന്നെ തോക്കു ചൂണ്ടിയാണ് താഹില്‍ അലി വിവാഹം ചെയ്തത് എന്ന് കേസ് ഫയല്‍ ചെയ്തത്. ഏതു നിമിഷവും ഉസ്മയ്ക്കു ഇന്ത്യയിലേക്കു മടങ്ങാമെന്നും വാഗാ അതിര്‍ത്തിവരെ സുരക്ഷയൊരുക്കണമെന്നും കോടതി നിര്‍ദേശിച്ചതായി പാക്ക് മാധ്യമം ഡോണ്‍ റിപ്പോര്‍ട്ടു ചെയ്തു.

വാദം കേള്‍ക്കുന്ന സമയത്ത് ഉസ്മയ്ക്കു ഭര്‍ത്താവിനോടു സംസാരിക്കാമെന്നു കോടതി പറഞ്ഞെങ്കിലും അവര്‍ നിരസിച്ചു. മേയ് പന്ത്രണ്ടിനാണ് ഉസ്മ കോടതിയില്‍ ഹര്‍ജി നല്‍കിയത്. രോഗബാധിതയായ മകളെ കാണുന്നതിന് ഇന്ത്യയിലേക്കു വിട്ടയക്കണം എന്നായിരുന്നു ആവശ്യം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതേ അപേക്ഷയുമായി ഇസ്‌ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനെയും യുവതി സമീപിച്ചിരുന്നു. തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയാണു തന്നെ പാക്ക് പൗരന്‍ താഹിര്‍ അലി വിവാഹം ചെയ്തതെന്നു ഇസ്‌ലാമാബാദ് കോടതിയിലും പരാതി നല്‍കി. ഭര്‍ത്താവ് തന്നെ ഉപദ്രവിച്ചെന്നും ഭീഷണിപ്പെടുത്തി യാത്രാരേഖകള്‍ പിടിച്ചുവാങ്ങിയെന്നും മജിസ്‌ട്രേട്ടിനു മുന്‍പാകെ മൊഴി നല്‍കിയിരുന്നു.

സുരക്ഷിതമായി ഇന്ത്യയിലേക്കു മടങ്ങുംവരെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ഓഫിസ് വിട്ടുപോകില്ലെന്ന നിലപാടിലാണ് ഉസ്മ. എന്നാല്‍, ഭാര്യയെ ഇന്ത്യന്‍ അധികൃതര്‍ തടഞ്ഞു വച്ചിരിക്കുകയാണെന്നാണ് ഭര്‍ത്താവ് താഹിര്‍ അലിയുടെ പരാതി. ഉസ്മ സന്ദര്‍ശക വീസയിലാണ് പാക്കിസ്ഥാനിലെത്തിയതെന്നു ന്യൂഡല്‍ഹിയിലെ പാക്ക് ഹൈക്കമ്മിഷന്‍ വ്യക്തമാക്കി. മലേഷ്യയില്‍ വച്ചാണ് അലിയും ഉസ്മയും കണ്ടുമുട്ടിയത്.

Top