തിരുവനന്തപുരം : പാലോട് നവവധുവിന്റെ ആത്‍മഹത്യയിൽ ഭർത്താവിന്റെയും സുഹൃത്തിന്റെയും അറസ്റ്റ് ഉടനുണ്ടാകും. ആത്മഹത്യ ചെയ്ത ഇന്ദുജയുടെ സുഹൃത്തായ അജാസിൻ്റേതാണ് ഇന്ദുജയ്ക്ക് അവസാനമായി വന്ന കോളെന്ന് കണ്ടെത്തൽ. അജാസിൻ്റെ കോൾ വന്നതിന് പിന്നാലെയാണ് ഇന്ദുജ ജീവനൊടുക്കിയത്. അജാസിൻ്റെയും അഭിജിത്തിൻ്റെയും അറസ്റ്റ് രേഖപ്പെടുത്തും.
ഇന്ദുജയുടെ ആത്‍മഹത്യക്ക് കാരണം ഇരുവരുടെയും മർദ്ദനവും മാനസിക പീഡനവുമെന്നും പൊലീസ് പറയുന്നു. ഭർത്താവ് അഭിജിത്തിനെതിരെ ഭർതൃ പീഡനം, ആത്‍മഹത്യാ പ്രേരണ, ദേഹോപദ്രവം ഏല്പിക്കൽ കുറ്റങ്ങളാണ് ചുമത്തിയത്. അജാസിനെതിരെ പട്ടികജാതി പീഡനം, മർദ്ധനം,ആത്‍മഹത്യ പ്രേരണ വകുപ്പുകളും ചുമത്തി. ഇന്ദുജയുടെ ഫോണിലേക്ക് വന്ന അവസാന കോൾ അജാസിന്റേതാണ്. തൊട്ടു പിന്നാലെയാണ് ഇന്ദുജ ജീവനൊടുക്കിയത്.
പാലോട് ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ നവവധുവിന്‍റെ ദേഹത്ത് മർദ്ദനമേറ്റതിന്റെ പാടുകൾ കണ്ടെത്തിയിരുന്നു. നെടുമങ്ങാട് തഹസീൽദാറുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് ഇന്ദുജയുടെ കണ്ണിന് സമീപവും തോളിലും പാടുകൾ കണ്ടത്.
ഇന്ദുജയും അഭിജിത്തും രണ്ട് വർഷം പ്രണയത്തിലായിരുന്നു.വിവാഹത്തിന് വീട്ടുകാർക്ക് സമ്മതമായിരുന്നില്ല. നാല് മാസം മുമ്പ് ഇന്ദുജയെ വീട്ടിൽ നിന്ന് അഭിജിത്ത് വിളിച്ചിറക്കി അമ്പലത്തിൽ പോയി താലി ചാർത്തി താമസിക്കുകയായിരുന്നു. നെടുമങ്ങാട് തഹസീൽദാർ നേതൃത്വത്തിൽ നടന്ന ഇന്‍ക്വസ്റ്റിൽ ഇന്ദുജയുടെ ദേഹത്ത് മര്‍ദ്ദനമേറ്റതിന്‍റെ പാടുകൾ കണ്ടെത്തി. കണ്ണിന് സമീപവും തോളിലുമാണ് പരിക്കുകൾ. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഇന്ദുജയുടെ അച്ഛൻ ശശിധരൻ പരാതി നല്‍കിയതിന് പിന്നാലെയാണ് പൊലീസ് നടപടികൾ കടുപ്പിച്ചത്. ഇരുവരും വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ലെന്നാണ് വിവരം. വിവാഹ ശേഷം വീട്ടുകാരുമായി ഇന്ദുജക്ക് കാര്യമായ ബന്ധം ഒന്നുമില്ലായിരുന്നു.