സൗമ്യയുമായി അടുപ്പമുണ്ടായിരുന്നെന്ന് വെളിപ്പെടുത്തൽ; തര്‍ക്കം വ്യക്തിവൈരാഗ്യമായി മാറിയെന്ന് അജാസിൻ്റെ മൊഴി

മാവേലിക്കര: വനിതാ പോലീസ് ഓഫീസറെ ക്രൂരമായി വെട്ടിവീഴ്ത്തി പെട്രോളൊഴിച്ചു കത്തിച്ച സംഭവത്തിന് പിന്നില്‍ മുന്‍ വൈരാഗ്യമെന്ന് സംശയം. കൊല്ലപ്പെട്ട സിപിഒ സൗമ്യയുമായി അടുപ്പമുണ്ടായിരുന്നു എന്ന് പ്രതി അജാസ്. പിന്നീട് ഇത് തര്‍ക്കത്തിലേക്ക് നീങ്ങുകയും അത് വ്യക്തിവൈരാഗ്യമായി മാറിയെന്നുമാണ് പ്രതിയില്‍ നിന്നും പൊലീസിന് ലഭിച്ച പ്രാഥമിക വിവരം.

വള്ളിക്കുന്ന് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ കൊല്ലപ്പെട്ട സൗമ്യ പുഷ്പകരന്‍. സ്‌കൂട്ടറില്‍ പോവുകയായിരുന്ന സൗമ്യയെ കുത്തി വീഴ്ത്തിയ ശേഷം പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലുകയായിരുന്നു. കൊലപാതകം നടത്തിയ അജാസ് എന്ന പൊലീസുകാരനും സാരമായി പൊള്ളലേറ്റിട്ടുണ്ട്. വണ്ടിയിടിച്ച് വീണ സൗമ്യയെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷമാണ് അജാസ് തീ കൊളുത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. മാവേലിക്കര കാഞ്ഞിപ്പുഴ കവലയില്‍ വച്ചാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സൗമ്യ വസ്ത്രം മാറി പുറത്തേക്കിറങ്ങിയതായിരുന്നു. പിന്നാലെ എത്തിയ അജാസ് സൗമ്യയുടെ സ്‌കൂട്ടറില്‍ കാറിടിപ്പിച്ച് വീഴ്ത്തി. പിന്നെ കയ്യിലിരുന്ന കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു.

പിന്നെ കയ്യില്‍ കരുതിയ പെട്രോളൊഴിച്ച് തീക്കൊളുത്തി കൊല്ലുകയായിരുന്നു. തീപടര്‍ന്ന് അജാസിനും പൊള്ളലേറ്റിട്ടുണ്ട്. സൗമ്യക്കൊപ്പം ജോലി ചെയ്തിരുന്നയാളാണ് അജാസെന്നാണ് വിവരം. ഇയാളിപ്പോള്‍ എറണാകുളത്താണ് ജോലി ചെയ്യുന്നത്. മൂന്ന് കുട്ടികളുടെ അമ്മയാണ് സൗമ്യ. ഭര്‍ത്താവിന് വിദേശത്താണ് ജോലി. മൂത്ത രണ്ട് കുട്ടികള്‍ സ്‌കൂളില്‍ പോകുന്നുണ്ട്. ഇളയ കുട്ടിക്ക് ഒന്നര വയസ്സുമാത്രമെ ആയിട്ടുള്ളു.

Top