ഷിയാക്കള്‍ക്ക് പണമൊഴുക്കല്‍!!..യുഎഇയും ഖത്തറും കൊമ്പുകോര്‍ക്കുന്നു; ചെലവിട്ടത് 100 കോടി ഡോളര്‍

അബുദാബി: ഖത്തര്‍ ഷിയാ സംഘങ്ങളെ സഹായിക്കുന്നുവെന്ന് യുഎഇ ആരോപിച്ചു .. ഖത്തര്‍ ഇറാനുമായി അടുപ്പം നിലനിര്‍ത്തുന്ന രാജ്യമാണ്. മാത്രമല്ല, ഇറാഖുമായി ഖത്തറിന് അടുത്ത ബന്ധവുമുണ്ട്. ഈ രണ്ട് രാജ്യങ്ങളുടെയും ഭരണം ഷിയാക്കള്‍ക്കാണ്. ഇറാഖിന്റെയും ഇറാന്റെയും സുരക്ഷാ വിഭാഗങ്ങളില്‍ ബഹുഭൂരിഭാഗവും ഷിയാക്കളാണ്. ഈ സാഹചര്യത്തിലാണ് ഷിയാ സംഘങ്ങള്‍ക്ക് ഖത്തറിന്റെ സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്ന് യുഎഇ ആരോപിച്ചിരിക്കുന്നത്. യുഎഇ വിദേശകാര്യ മന്ത്രിയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. എന്താണ് അദ്ദേഹം പറയുന്നത്, ആരോപണത്തിനെതിരെ പ്രതിഷേധവും ഉയര്‍ന്നുകഴിഞ്ഞു…QATAR4

ഖത്തര്‍ ഭരണകൂടം ഷിയാ സായുധസംങ്ങളെ സഹായിക്കുന്നുവെന്നാണ് യുഎഇ മന്ത്രിയുടെ ആരോപണം. ഭീകരസംഘങ്ങള്‍ എന്ന് സുന്നി രാജ്യങ്ങള്‍ ആരോപിക്കുന്ന വിഭാഗത്തെ ഖത്തര്‍ സാമ്പത്തികമായി സഹായിക്കുന്നുവെന്നാണ് പറയുന്നത്. ഇറാഖിലെ പോപുലര്‍ മൊബിലൈസേഷന്‍ ഫോഴ്‌സ്, ലബ്‌നാനിലെ ഹിസ്ബുല്ല, സിറിയയലെ അല്‍ നുസ്‌റ ഫ്രണ്ട് എന്നീ സംഘങ്ങളുടെ പേരെടുത്ത് പറഞ്ഞാണ് യുഎഇ മന്ത്രി ട്വിറ്ററില്‍ കുറിപ്പിട്ടത്. ലബ്‌നാനില്‍ വന്‍ സൈനിക ശക്തിയാണ് ഹിസ്ബുല്ല, അതേസമയം, സിറിയയില്‍ ഷിയാ വിഭാഗത്തില്‍പ്പെട്ട ഭരണകൂടത്തിനെതിരെ പോരാടുന്ന സംഘമാണ് അല്‍ നുസ്ഫ ഫ്രണ്ട്. ഇറാഖില്‍ അര്‍ധസൈനികരുടെ പദവിയുണ്ടെന്ന് അവകാശപ്പെടുന്ന സംഘമാണ് പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്‌സ്. 100 കോടി ഡോളര്‍ ഈ സംഘങ്ങള്‍ക്ക് വേണ്ടി പ്രധാനമായും പണമൊഴുക്കുന്നത് ഖത്തറാണൈന്ന് യുഎഇ വിദേശകാര്യ മന്ത്രി ആരോപിക്കുന്നു.QATAR 2

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സുന്നി-ഷിയാ തര്‍ക്കം ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങളുടെ കാതലായ ഒരു കാര്യം സുന്നി-ഷിയാ തര്‍ക്കമാണ്. ഇപ്പോള്‍ യുഎഇ വിദേശകാര്യ മന്ത്രി അന്‍വര്‍ ഗര്‍ഗാഷ് ഉന്നയിച്ചിരിക്കുന്ന ആരോപണവും ഷിയാക്കളുമായി ബന്ധപ്പെട്ടാണ്. ഗള്‍ഫ് മേഖലകളില്‍ ഷിയാക്കള്‍ക്ക് മേല്‍ക്കോയ്മ ലഭിക്കുന്നത് സുന്നി രാജ്യങ്ങള്‍ ആശങ്കയോടെയാണ് കാണുന്നത്. സദ്ദാം ഹുസൈന്റെ ഭരണത്തിന് ശേഷം ഇറാഖില്‍ പൂര്‍ണമായും സുന്നികളെ തുടച്ചുനീക്കിയ അവസ്ഥയാണെന്ന് പറയാം. ഇറാനും സൗദിയും പലപ്പോഴും ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന്റെ അടിസ്ഥാനവും സുന്നി-ഷിയാ പ്രശ്‌നമാണെന്ന കാര്യം വ്യക്തവുമാണ്. ഈ സാഹചര്യത്തിലാണ് ഖത്തറിനെതിരേ ഷിയാക്കളെ ബന്ധപ്പെടുത്തി ആരോപണം ഉന്നയിക്കപ്പെട്ടിരിക്കുന്നത്.

100 കോടി ഡോളര്‍

ഖത്തര്‍ ഈ സംഘങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടത്രെ. ഇറാഖിലെ ഷിയാ വിഭാഗത്തില്‍പ്പെട്ട വിവിധ ഗോത്രങ്ങളുടെ കൂട്ടായ്മയാണ് പിഎംഎഫ്. 60ലധികം ഘടകങ്ങളായിട്ടാണ് ഇവര്‍ ഇറാഖില്‍ പ്രവര്‍ത്തിക്കുന്നത്. 60,000 സായുധ പോരാളികള്‍ ഇവര്‍ക്കൊപ്പമുണ്ട്. ആഗോള ഭീകര സംഘടനയായ ഐസിസിനെ ഇറാഖില്‍ നിന്ന് തുരത്തുന്നതിന് ഏറ്റവും പ്രധാന പങ്കുവഹിച്ചത് പിഎംഎഫ് ആയിരുന്നു. ഈ സംഘങ്ങള്‍ക്കെല്ലാം ഖത്തര്‍ പണം നല്‍കുന്നുവെന്നതിന് എന്തെങ്കിലും തെളിവുകള്‍ യുഎഇയുടെ കൈവശമുണ്ടോ എന്ന കാര്യം വ്യക്തമല്ല. ഖത്തറും ഇറാഖും പറയുന്നു ആരോപണം നിഷേധിച്ച് ഖത്തര്‍ രംഗത്തെത്തി. അടിസ്ഥാന രഹിതമായ ആരോപണമാണ് യുഎഇ മന്ത്രി ഉന്നയിച്ചിരിക്കുന്നതെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തിലെ മാധ്യമവിഭാഗം മേധാവി അഹ്മദ് സഈദ് അല്‍ റുമൈഹി പറഞ്ഞു. തെളുകളുണ്ടെങ്കില്‍ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. QATAR 3യുഎഇയുടെ ആരോപണത്തിനെതിരെ ഇറാഖും രംഗത്തുവന്നിട്ടുണ്ട്. അന്‍വര്‍ ഗര്‍ഗാഷിന്റെ പ്രസ്താവനയുടെ സാധുത ഇറാഖ് ചോദ്യം ചെയ്തു. യുഎഇയും ഇറാഖും തമ്മില്‍ ബന്ധം മെച്ചപ്പെട്ടുവരുന്നതിനിടെയാണ് യുഎഇ മന്ത്രി വിവാദ പ്രസ്താവന നടത്തിയിരിക്കുന്നതെന്ന് ഇറാഖ് വിദേശകാര്യമ ന്ത്രാലയ വക്താവ് അഹ്മദ് മഹ്ജൂബ് ഓര്‍മിപ്പിച്ചു. കുഴഞ്ഞുമറിഞ്ഞ് ഗള്‍ഫ് യുഎഇയുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കുന്നതാണ് വിദേശകാര്യ മന്ത്രിയുടെ വാക്കുകളെന്ന് ഇറാഖ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഖത്തറിനെതിരെ യുഎഇയും, സൗദി അറേബ്യയും ബഹ്‌റൈനും ഈജിപ്തും ചേര്‍ന്ന് ഉപരോധം പ്രഖ്യാപിച്ചത് കഴിഞ്ഞ വര്‍ഷം ജൂണ്‍ അഞ്ചിനാണ്. ഖത്തര്‍ ഭീകരവാദികളെയും ഇറാനെയും സഹായിക്കുന്നുവെന്നായിരുന്നു ആരോപണം. എന്നാല്‍ ഈ ആരോപണം നിഷേധിച്ച ഖത്തര്‍ തെളിവുണ്ടെങ്കില്‍ ഹാജരക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ ജിസിസിയുടെ നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിലാക്കിയിരിക്കെയാണ് യുഎഇ മന്ത്രി പുതിയ പ്രസ്താവന നടത്തിയത്.

Top