അയര്‍ലന്റിലെ നേഴ്‌സിംഗ് തട്ടിപ്പ്: നേഴ്‌സുമാരെ ഭീഷണിപ്പെടുത്തിയും പണം തട്ടി; പരാതികളുമായി നേഴ്‌സുമാര്‍ നേരിട്ട് രംഗത്തെത്തി; വഞ്ചിച്ചവർ കുടുങ്ങും

കോട്ടയം: അയര്‍ലന്റിലേക്ക് ജോലിക്ക് പോയ നേഴ്‌സുമാരേ ഭീഷണിപ്പെടുത്തിയും, വഞ്ചിച്ചും പണം വാങ്ങിയ പ്രവാസി മലയാളിക്കെതിരേ പരാതി. പണം പോയ നേഴ്‌സുമാര്‍ അനുഭവം തുറന്ന് പറഞ്ഞും പരാതി എഴുതി നല്‍കിയും വിവരങ്ങള്‍ പുറത്തറിയിച്ചു. അയര്‍ലന്റില്‍ തന്നെയുള്ള പ്രവാസി മലയാളിയും വ്യാജ റിക്രൂട്ട്‌മെന്റ്കാരനുമായ ലാലു പോള്‍ എന്നയാള്‍ക്കെതിരേ 7ഓളം പരാതികളാണ് ലഭിച്ചിരിക്കുന്നത്.

അയര്‍ലന്റിലേ നേഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റുമായി കഴിഞ്ഞ 13 വര്‍ഷത്തിനിടെ ഏജന്റുമാര്‍ ചേര്‍ന്ന് 500 കോടിയിലധികം രൂപയാണ് കേരളത്തിലേ നേഴ്‌സുമാരില്‍ നിന്നും വാങ്ങിയത്. ഇതുമായി ബന്ധപ്പെട്ട് ഇന്‍സന്റ് എന്ന് മലയാളിക്കെതിരേയും ഒലിവര്‍ പ്‌ളേസ്‌മെന്റ് എന്ന സ്ഥാപനത്തിനെതിരെയും കൈംബ്രാഞ്ച് അന്വേഷണത്തിനു ഡി.ജി.പി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതാദ്യമാണ് നേഴ്‌സുമാര്‍ തന്നെ അനുഭവം തുറന്ന് പറഞ്ഞ് പരാതികളുമായി രംഗത്തു വന്നത്. നഴ്‌സിംഗ് തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ കേരളത്തിലും രണ്ട് പരാതി പൊലീസിന് ലഭിച്ചിട്ടുണ്ട്. ഡിജിപിക്ക് ലഭിച്ച പരാതിയില്‍ അന്വേഷണ ഉത്തരവ് ഐജിക്ക് കൈമാറി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

letter1

4 മുതല്‍ 7 ലക്ഷം രൂപവരെ മലയാളിയായ തട്ടിപ്പുകാര്‍ ചതിച്ചു വാങ്ങിച്ചു എന്നാണ് പറയുന്നത്. അയര്‍ലന്റിലേ എല്ലാ നേഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റുകളും പൂര്‍ണ്ണമായി സൗജന്യമാണ്. വിമാനകൂലിയും രജിസ്‌ട്രേഷന്‍ ചിലവ് അടക്കം അയര്‍ലന്റിലേ തൊഴില്‍ ഉടമ നല്കും. എന്നാല്‍ കേരളത്തില്‍ നിന്നും നേഴ്‌സുമാരുടെ ബയോഡാറ്റകള്‍ വാങ്ങിച്ച് അവിടുത്തേ സ്വകാര്യ നേഴ്‌സിങ്ങ് ഹോമുകളില്‍ കൊടുക്കുകയും ഈ കാരണം പറഞ്ഞ് തൊഴില്‍ ലഭിച്ചാല്‍ അന്യായമായി നേഴ്‌സുമാരില്‍ നിന്നും ലക്ഷങ്ങള്‍ വാങ്ങുകയും ആയിരുന്നു. അതേ സമയം തൊഴില്‍ ഉടമയില്‍ നിന്നും തട്ടിപ്പുകാര്‍ 3000-4000 യൂറോയും നേഴ്‌സുമാരേ എത്തിക്കുന്നതിനു വാങ്ങിച്ചു.

മലയാളി പെണ്‍കുട്ടികളേ ഇയാള്‍ ആദ്യം പണം ഒന്നും വേണ്ട എന്നുപറഞ്ഞായിരിക്കും കേരളത്തില്‍ നിന്നും ബയോഡാറ്റകള്‍ വാങ്ങിക്കുന്നത്. അവരുടെ കഴിയും മറ്റും വയ്ച്ച് ഇന്റര്‍ വ്യൂ ജയിച്ചു കഴിഞ്ഞാല്‍ പണം ചോദിക്കും. പണം കൊടുത്തില്ലെങ്കില്‍ ഇന്റര്‍വ്യൂ പാസായ നേഴ്‌സുമാരുടെ ഇയാള്‍ കളയും.അയര്‍ലന്റില്‍ തന്നെ താമസമാക്കിയ മലയാളി തട്ടിപ്പുകാരാണ് ഈ ചതി ചെയ്യുന്നത്. 3 ലക്ഷവും 4 ലക്ഷവും വാങ്ങിയ ശേഷം അയര്‍ലന്റില്‍ എത്തിക്കും. പിന്നെ ഓരോ കാരണം പറഞ്ഞ് വീണ്ടും ലക്ഷകണക്കിന് രൂപ വാങ്ങിക്കുന്നു .നേഴ്‌സുമാരേ ലാലു പോള്‍ എന്ന വ്യാജ റിക്രൂട്ട്‌മെന്റുകാരന്‍ പണത്തിനായി ഭീഷണിപെടുത്തിയതായും പരാതിയില്‍ ഉണ്ട്.

നേഴ്‌സുമാര്‍ക്ക് തൊഴില്‍ ഉടമ നല്കുന്ന വിമാന ടികറ്റിന്റെ പണം പോലും വ്യാജ റിക്രൂട്ട്‌മെന്റുകാരന്‍ തട്ടിയെടുക്കും. ഇത്തരത്തില്‍ ഇയാള്‍ 200നടുത്ത് നേഴ്‌സുമാരേ അയര്‍ലന്റില്‍ എത്തിച്ചിട്ടുണ്ട്. ലാലു പോള്‍ പണം വാങ്ങുന്നത് കറന്‍സിയായാണ്. എല്ലാം കള്ളപണമായി ഇയാളില്‍ എത്തുന്നു. ഇന്ത്യയില്‍ ശത കോടികള്‍ ഇത്തരത്തില്‍ വാങ്ങിച്ചിട്ടും ഒരു രൂപപോലും ഇയാള്‍ നികുതി നല്കിയിട്ടില്ല. മാത്രമല്ല കേരളത്തില്‍ റിയല്‍ സ്റ്റേറ്റ് ബിസിനസ്, റിസോട്ട് നിര്‍മ്മാണം എന്നിവയെല്ലാം ലാലു പോള്‍ കള്ളപണം ഉപയോഗിച്ച് നടത്തുന്നു. ചാലക്കുടിയില്‍ റിയല്‍ എസ്റ്റേറ്റ് ഏജന്റിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ചക്കര ജോണിയുമായി ലാലു പോളിനു അടുത്ത് ബന്ധമാണുള്ളത്. ചക്കര ജോണിയുടെ റിയന്‍ എസ്റ്റേറ്റ് ബിസിനസില്‍ ലാലുവിനും പങ്കുള്ളതായി ആരോപണം ഉയരുന്നു.

അയര്‍ലന്റിലേ നിയമ പ്രകാരം റിക്രൂട്ട്‌മെന്റ് നടത്തി ഉദ്യോഗാര്‍ഥികളില്‍ നിന്നും പണം വാങ്ങിക്കുന്നത് ക്രിമിനല്‍ കുറ്റകൃത്യമാണ്. കടുത്ത പിഴയും ജയില്‍ വാസവും ലഭിക്കാം. ലാലു പോള്‍ എന്ന ഏജന്റുമായി മുമ്പ് ചില നേഴ്‌സുമാര്‍ സംസാരിച്ചിരിന്നു. അവര്‍ അവര്‍ക്ക് നഷ്ടപെട്ട 15 ലക്ഷത്തോളം രൂപ തിരികെ തരാന്‍ ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ കൂടുതല്‍ പരാതിക്കാര്‍ സംഘടിച്ച് ലാലുവിനെതിരെ നിയമ നടപടിക്കായി ഒരുങ്ങുകയാണ്. മലയാളികളില്‍ നിന്നും ചതിച്ച് വാങ്ങിയ പണം തിരികെ നല്‍കി അവരുടെ കണ്ണീരിനു ലാലു പോള്‍ പരിഹാരം ഉണ്ടാക്കിയില്ലങ്കില്‍ പരാതിയുടെ വിശദാംശങ്ങള്‍ പുറത്തുവിടുന്നതായിരിക്കും

പരാതിക്കാരുടെ അഭ്യര്‍ഥന മാനിച്ചാണ് ഇപ്പോള്‍ പരാതികള്‍ പ്രസിദ്ധീകരിക്കാത്തത്. ലാലു പോളില്‍നു പണം നല്‍കിയ എല്ലാ നേഴ്‌സുമാര്‍ക്കും പണം തിരികെ ലഭിക്കാനുള്ള നിയമ സാധ്യത പൂര്‍ണ്ണമായി നിലവില്‍ ഉണ്ട്. നിലവില്‍ ലഭിച്ച 7 പരാതിക്കാര്‍ക്കും പണം തിരികെ വാങ്ങിച്ചു നല്‍കാനുള്ള എല്ലാ നീക്കവും നടത്തും. എത്ര പേര്‍ക്ക് പണം നഷ്ടപെട്ടുവോ ആയത് തിരികെ കൊടുപ്പിക്കാന്‍ 100% നീക്കവും നടത്തും. ഇതുമായി ബന്ധപ്പെട്ട് പണം നഷ്ടപെട്ടവര്‍ ദയവായി അറിയിക്കുക. പണം തിരികെ നല്‍കിയില്ലെങ്കില്‍ പരാതികള്‍ ഇ്‌പോള്‍ അന്വേഷണം നടക്കുന്ന കേസില്‍ കേരളാ പോലീസിനും അയര്‍ലന്റ് ഗാര്‍ഡക്കും കൈമാറി നിയമ നടപടികള്‍ സ്വീകരിക്കേണ്ടിവരും.

Top