16 വര്‍ഷത്തിന് ശേഷമാണ് ഇറോം ശര്‍മ്മിള തന്റെ സഹന സമരം അവസാനിപ്പിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നത്. രാഷ്ട്രീയത്തില്‍ ഇറങ്ങിയെങ്കിലും പരാജയമായിരുന്നു ഇറോമിനെ കാത്തിരുന്നത്.
മണിപ്പൂരിന്റെ ഉരുക്കു വനിതയെന്നറിയപ്പെടുന്ന ഇറോം ശര്‍മ്മിളയുടെ വിവാഹ വാര്‍ത്ത പുറത്തുവന്നിട്ട് കുറച്ച് നാളുകളായി. സുഹൃത്തായ ഡെസ്മണ്ട് കുടിഞ്ഞോയാണ് ഇറോമിന് വരനായി എത്തിയത്.
നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാവുന്നത്. വിവാഹ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു മക്കള്‍ കക്ഷി രംഗത്തു വന്നിരിക്കുകയാണ് ഇപ്പോള്‍.
കൊഡൈക്കനാലിലെ രജിസ്റ്റര്‍ ഓഫീസില്‍ വെച്ചാണ് വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ജൂലൈ 12 ലേക്കാണ് വിവാഹം സബ് രജിസ്റ്റാര്‍ ഓഫീസില്‍ വിവാഹം ചെയ്തത്. രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനിടയില്‍ 30 ദിവസത്തിനുള്ളില്‍ പരാതി ബോധിപ്പിക്കാന്‍ അവസരമുണ്ട്. ഇത് നില നില്‍ക്കെയാണ് പരാതിയുമായി ഹിന്ദു മക്കള്‍ രംഗത്തെത്തിയിട്ടുള്ളത്.
മണിപ്പൂര്‍ സ്വദേശിനിയായ ഇറോ ശര്‍മ്മിള എന്തിനാണ് വിവാഹത്തിനായി കൊഡൈക്കനാല്‍ തിരഞ്ഞെടുത്തതെന്നും ഹിന്ദു മക്കള്‍ കക്ഷി അംഗങ്ങള്‍ ചോദിക്കുന്നു. മറ്റെവിടെയെങ്കിലും വെച്ച് വിവാഹം രജിസ്റ്റര്‍ ചെയ്താല്‍ പോരേയെന്നാണ് ഇവര്‍ ചോദിക്കുന്നത്.
ഭര്‍ത്താവിനോടൊപ്പം മണിപ്പാലിലോ ഗോവയിലോ പോയി വിവാഹം ചെയ്‌തോളൂയെന്ന നിര്‍ദേശവും ഇവര്‍ ഇറോമിനു മുന്നില്‍ വെച്ചിട്ടുണ്ട്. നക്‌സല്‍ ഭീഷണി നേരിടുന്ന പ്രദേശത്ത് ഇവരുടെ താമസം സര്‍ക്കാരിന് തന്നെ ഭീഷണിയായി മാറുമെന്നും ഹിന്ദു മക്കള്‍ കക്ഷി വിലയിരുത്തുന്നു.


