കണ്ണൂര്‍: ഭീകര സംഘടനായായ ഐ എസില്‍ ചേരാന്‍ നാടുവിട്ട കണ്ണൂര്‍ സ്വദദേശികളില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കണ്ണൂര്‍ സിറ്റിയില്‍ താമസിച്ചിരുന്ന അഴീക്കോട് പൂതപ്പാറ സ്വദേശി അന്‍വര്‍ മരിച്ചതായി കണ്ണൂരില്‍ ഒരാള്‍ക്കാണ് ശബ്ദസന്ദേശം ലഭിച്ചത്. ഈയിടെ അന്‍വറിന്റെ ഭാര്യ അഫ്‌സീല ഒരു സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ ചാറ്റിംഗില്‍ ഇവര്‍ അഫ്ഗാനിസ്ഥാനിലാണെന്ന് സൂചിപ്പിച്ചിരുന്നു. ഭര്‍ത്താവ് കൊല്ലപ്പെട്ടതായി പറഞ്ഞില്ലെങ്കിലും അതീവ ദു:ഖിതയായാണ് ഇവര്‍ സംസാരിച്ചതെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ നവംബര്‍ 20നാണ് പത്തു പേരുടെ സംഘം നാടുവിട്ടതായി പൊലീസിന് വിവരം ലഭിച്ചത്. അന്‍വറിനു പുറമേ ഭാര്യ അഫ്‌സീല, മൂന്നു മക്കള്‍, പൂതപ്പാറയിലെ കെ. സജാദ്, ഭാര്യ ഷാഹിന, രണ്ടു മക്കള്‍, സിറ്റി കുറുവയിലെ ടി.പി. നിസാം എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. മൈസൂരുവിലേക്ക് എന്നു പറഞ്ഞ് വീടുവിട്ട ഇവര്‍ തിരച്ചെത്താതിരുന്നപ്പോള്‍ ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു പൊലീസ് അന്വേഷണം.
ഐഎസില്‍ ചേരാന്‍ പുറപ്പെട്ട കണ്ണൂര്‍ സ്വദേശി കൊല്ലപ്പെട്ടു
Tags: isis