
മുംബൈ: ഐഎസ് ഭീകരരുടെ കത്തിമുനയില്‍ 285 ഇന്ത്യക്കാരും കുരുങ്ങാന്‍ പോകുന്നു. 285 ഇന്ത്യക്കാരെ വധിക്കാനാണ് ഐഎസ് ലക്ഷ്യമിടുന്നത്. കൊല്ലാന്‍ ഉദ്ദേശിക്കുന്നവരുടെ പട്ടികയിലാണ് ഇന്ത്യക്കാരും ഉള്‍പ്പെട്ടിരിക്കുന്നത്. കൊല്ലാനുദേശിക്കുന്ന നാലായിരത്തോളം പേരുകളുള്ള പട്ടികയാണ് ഇപ്പോള്‍ ഐ.എസ് അനുകൂല സംഘടനകള്‍ പുറത്തുവിട്ടിരിക്കുന്നത്.
തീവ്രവാദികളുടെ സ്വകാര്യ ചാനലിന്റെ ടെലഗ്രാമിലൂടെയാണ് വ്യക്തികളുടെ പേരുവിവരങ്ങളടങ്ങിയ പട്ടിക പുറത്തുവിട്ടിരിക്കുന്നത്. അമേരിക്ക, ബ്രിട്ടന്‍, കാനഡ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരും പട്ടികയിലുണ്ട്. ഐഎസ് അനുകൂലികളുടെ ഇപ്പോഴത്തെ നീക്കം കൃത്യമായ ആസൂത്രണമില്ലാതെയാണെന്നും എന്നാല്‍ ഇവയ്ക്ക് പ്രവര്‍ത്തകര്‍ക്കിടയില്‍ ചലനം സൃഷ്ടിക്കാന്‍ കഴുയുമെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്.
അതേസമയം, ജിഹാദി രഹസ്യാന്വേഷണ വിഭാഗം ഐഎസിന്റെ പുതിയ ഭീഷണിയെ നിസ്സാരമായി കാണാനാണ് ശ്രമിക്കുന്നത്. ലിസ്റ്റില്‍ പറഞ്ഞിരിക്കുന്ന പേരുകാരെ എത്രയും പെട്ടെന്ന് കൊന്ന് കളയുമെന്നാണ് സന്ദേശത്തിലുള്ളത്.