ഐഎസ് ഇന്ന് ബ്രിട്ടനോളം വലിപ്പമുള്ള ഒരു ഭൂവിഭാഗത്ത് ഇസ്ലാമിക രാഷ്ട്രം സ്ഥാപിച്ച് ഭരണം നടത്തുന്നു; ലോകത്ത് ഏറ്റവുമധികം സമ്പത്തുള്ള ഭീകരസംഘടനയായി മാറി

ISIS_TRAIL_OF_TERROR

ഐഎസ് തീവ്രവാദി ശക്തികളെ തുടച്ചു നീക്കാന്‍ എല്ലാ രാജ്യങ്ങളും ഒന്നിച്ചപ്പോല്‍ എന്തു സംഭവിച്ചു? ഒന്നും നടന്നില്ലെന്ന് മാത്രമല്ല ഇപ്പോഴും ഐഎസിന്റെ കൂട്ടക്കുരുതി തുടര്‍ന്നുക്കൊണ്ടിരിക്കുന്നു. ആക്രമണം നടത്തി ഐഎസ് നേടിയത് ബ്രിട്ടനേക്കാള്‍ വലിയ രാജ്യം എന്നാണ് കണക്ക്. ഐഎസ് ഇന്ന് ബ്രിട്ടനോളം വലിപ്പമുള്ള ഒരു ഭൂവിഭാഗത്ത് ഇസ്ലാമിക രാഷ്ട്രം സ്ഥാപിച്ച് ഭരണം നടത്തുന്നു. ലോകത്ത് ഏറ്റവുമധികം സമ്പത്തുള്ള ഭീകരസംഘടനയായി ഐഎസ് വളര്‍ന്നു കഴിഞ്ഞുവെന്നും പറയാം.

ഇറാഖിന്റെ പകുതിയും സിറിയയുടെ പകുതിയും സ്വന്തമാക്കി അവര്‍ പുതു പട്ടണങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുന്നു. ലോകമെങ്ങും ഐസിസിന്റെ സെല്ലുകള്‍ വ്യാപകമാകുന്നതുപോലെ ഇങ്ങ് കൊച്ചുകേരളത്തിലും ഐസിസിന് വേരുകളുണ്ടാകുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. എണ്ണപ്രകൃതിവാതക മേഖലയില്‍ ആധിപത്യമുറപ്പിക്കാനുള്ള അമേരിക്കയുടെയും സൗദി ഉള്‍പ്പെടെയുള്ള ചില ഗള്‍ഫ് രാജ്യങ്ങളുടെയും സൃഷ്ടിയാണ് ഐസിസ് എന്ന വാദം പ്രബലമാണ്. അതിനെ സാധൂകരിക്കുന്ന റിപ്പോര്‍ട്ടുകളാണ് അനുദിനം പുറത്തുവരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റഷ്യയും ഇറാനും എണ്ണപ്രകൃതിവാതക മേഖലയില്‍ മുന്നേറുന്നത് തടയിടാന്‍ ലക്ഷ്യമിട്ട് സിറിയഇറാഖ് മേഖലയില്‍ ഒരു ‘സലഫി ഭരണ പ്രദേശം’ സ്ഥാപിക്കാന്‍ അമേരിക്കന്‍-ഇസ്രയേല്‍ ചാരസംഘടനകളായ സിഐഎയും മൊസാദും തന്ത്രങ്ങള്‍ മെനഞ്ഞുവെന്ന വാര്‍ത്തകള്‍ മുമ്പ് പുറത്തുവന്നിരുന്നു. അത് സാധൂകരിക്കും വിധമാണ് പിന്നീട് പുറത്തുവന്ന തെളിവുകള്‍. ആയുധങ്ങളും പരിക്കേല്‍ക്കുന്നവര്‍ക്ക് ചികിത്സാസഹായവും ആദ്യകാലം മുതല്‍ ലഭ്യമാക്കിയിരുന്നത് അമേരിക്ക, ഇസ്രയേല്‍ എന്നീ രാജ്യങ്ങളായിരുന്നു. സാമ്പത്തിക സഹായം എത്തിയിരുന്നത് സൗദി, ഖത്തര്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും. മേഖലയിലെ എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും കുത്തകാവകാശത്തിനും വിലനിര്‍ണയത്തിലെ മേല്‍ക്കൈയ്ക്കുമായി അമേരിക്ക നടത്തിയ നീക്കങ്ങള്‍ക്ക് സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങളും കൂട്ടുനിന്നു.

റഷ്യയും ഇറാനുമുള്‍പ്പെട്ട എതിര്‍ചേരിയെ തകര്‍ക്കുകയായിരുന്നു ലക്ഷ്യം. അതിനാല്‍ത്തന്നെ ഐസിസിനെതിരെ ഇപ്പോള്‍ അമേരിക്കയുള്‍പ്പെട്ട നാറ്റോ സഖ്യം നടത്തുന്നുവെന്നു പറയുന്ന ബോംബിംഗും ആക്രമണങ്ങളും വെറും പ്രഹസനമാണെന്ന ആരോപണം ശക്തമാണ്. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും സൗദി രാജാവുമായി നടന്ന കൂടിയാലോചനകളിലാണ് ഐസിസിന് നല്‍കേണ്ട സഹായങ്ങളുടെ കാര്യത്തിലും എണ്ണയുടെയും പ്രകൃതിവാതക ത്തിന്റെയും കുത്തക തങ്ങളുടെ അധീശത്വത്തില്‍ നിര്‍ത്തുന്ന കാര്യത്തിലും തീരുമാനങ്ങളെടുത്തത്.

രണ്ട് ഗൂഢലക്ഷ്യങ്ങളുമായി അമേരിക്കയും സൗദിയും കൈകോര്‍ത്തതോടെയാണ് ഇന്ന് ലോകത്തിനുതന്നെ ഭീഷണിയായി വളര്‍ന്ന ഇസല്‍മിക് സ്റ്റേറ്റിന്റെ പിറവി. അമേരിക്ക ലക്ഷ്യമിട്ടത് റഷ്യചൈന സഖ്യത്തില്‍ വിള്ളലുണ്ടാക്കാനും അവരുടെ ഇഷ്ടരാജ്യങ്ങളായ ഇറാനും സിറിയക്കും മൂക്കുകയറിടാനുമാണ്. സൗദിയും അവരോട് തോള്‍ചേര്‍ന്നു നിന്ന അറബ് രാജ്യങ്ങളുടേയും നോട്ടമാകട്ടെ മറ്റൊന്നായിരുന്നു. എണ്ണ, പ്രകൃതിവാതക മേഖലയില്‍ ആധിപത്യം ഉറപ്പിക്കുകയും ഒപ്പം മുസല്‍ംവിശ്വാസങ്ങളില്‍ എതിര്‍ചേരിയിലുള്ള ഇറാഖിന്റെയും സിറിയയുടെയും ഇറാന്റെയും നാശവും. ഇതിനുവേണ്ടി നടന്ന ചരടുവലികളുടെ ഇതിന്റെ പ്രതിഫലനങ്ങളായിരുന്നു രണ്ടുമൂന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് തുടങ്ങി മാസങ്ങള്‍ക്കുമുമ്പുവരെ എണ്ണവിലയിലുണ്ടായ വലിയ ഇടിവിലൂടെ ലോകത്താകമാനം പ്രകടമായത്.

എണ്ണയുല്‍പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെകിനുള്ളിലെ അമേരിക്കന്‍ പ്രതിനിധിയാണ് സൗദിയെന്ന് പറയാം. സൗദി വന്‍ വിലക്കുറവില്‍ അസംസ്‌കൃത എണ്ണ വിപണിയിലെത്തിച്ചതോടെയാണ് എണ്ണവില കുറഞ്ഞുതുടങ്ങിയത്. ഇറാനെ ക്ഷീണിപ്പിക്കുകയായിരുന്നു ലക്ഷ്യം. വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ വിലക്കുറവില്‍ എണ്ണ എത്തിക്കുകയും ഇവിടങ്ങളില്‍ ഇറാക്കിന്റെ കുത്തക തകര്‍ക്കുകയുമായിരുന്നു ലക്ഷ്യം. ബാരലിന് 100 ഡോളര്‍ ഉണ്ടായിരുന്ന ക്രൂഡോയില്‍ അമ്പതും അറുപതും ഡോളറിനാണ് സൗദി ഏഷ്യയില്‍ ഏറ്റവുമധികം എണ്ണ ഇറക്കുമതി ചെയ്യുന്ന ചൈനയ്ക്കുള്‍പ്പെടെ വിറ്റത്. സൗദിയുടെ ഈ നിലപാടുമാറ്റത്തിന് ചുക്കാന്‍ പിടിച്ചത് അമേരിക്കയായിരുന്നു. ഇത് ചൈനയെ സന്തോഷിപ്പിച്ചപ്പോള്‍ അവരുമായ അടുപ്പമുണ്ടായിരുന്ന റഷ്യക്കും ഇറാനും ക്ഷീണമായി.

ഒപെക് അംഗങ്ങളില്‍ ഏറ്റവും വലിയ എണ്ണ ഉല്‍പാദകരാണ് സൗദി. അവര്‍ വില കുറച്ചതോടെ ഒപെക് അംഗങ്ങളായ മറ്റു രാജ്യങ്ങള്‍ക്കും മറ്റു ഗതിയില്ലാതായി. എണ്ണവില്‍പനയ്ക്ക് പുതിയ മേഖലകള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് വിലകുറയ്ക്കുന്നതെന്നായിരുന്നു സൗദി പുറത്തുപറഞ്ഞിരുന്നത്. പക്ഷ, ഇതിനു പിന്നിലെ അമേരിക്കന്‍ തന്ത്രം മറ്റൊന്നായിരുന്നു. ആണവ പദ്ധതികളുമായി മുന്നോട്ടുപോകുന്ന ഇറാന് തടയിടുകയായിരുന്നു അതിലൊന്ന്. അടുത്ത ലക്ഷ്യമാകട്ടെ സിറിയന്‍ ഭരണാധികാരി ബാഷര്‍ അല്‍ അസദിന് റഷ്യ നല്‍കിവരുന്ന പിന്തുണ പിന്‍വലിപ്പിക്കുകയും. യൂറോപ്യന്‍ യൂണിയന്റെ മാര്‍ക്കറ്റിലേക്കും ഉക്രൈന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കും പ്രകൃതിവാതകം നല്‍കിവന്നിരുന്ന റഷ്യക്ക് ഈ പുതിയ മത്സരം വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കി. റഷ്യയെയും ചൈനയേയും പരസ്പരം അകറ്റിയും അവരുടെ സഖ്യരാജ്യമായ ഇറാന്റെ സാമ്പത്തിക നില തകര്‍ത്തും ലോകത്ത് ഏകാധിപത്യം ഉറപ്പിക്കാനുള്ള തന്ത്രത്തില്‍ അങ്ങനെ അമേരിക്ക ഏറെക്കുറെ വിജയിക്കുകയും ചെയ്തു.

ഈ ചുവടുമാറ്റത്തില്‍ സൗദിയുടെ നോട്ടം മറ്റൊന്നായിരുന്നു. ഇസ്ലാമിന്റെ ഏറ്റവും പഴക്കമുള്ള രണ്ടുധാരകളുടെ പോരാട്ടമായിരുന്നു മെക്കയും മദീനയും പോലുള്ള വിശുദ്ധ നഗരങ്ങള്‍ സ്ഥിതിചെയ്യുന്ന സൗദി ഈ നീക്കത്തിലൂടെ ഉന്നംവച്ചത്. സുന്നി ഇസ്ലാം ലോകത്ത് സമ്പൂര്‍ണാധിപത്യം സ്ഥാപിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. യാഥാസ്ഥിതികമായ വഹാബിസത്തിലാണ് സൗദിയിലെ സുന്നികളുടെ വിശ്വാസം. ഗള്‍ഫ് എമിറേറ്റ്സും കുവൈറ്റും ഖത്തറും ഇതിനോട് ആഭിമുഖ്യം പുലര്‍ത്തുന്നവരാണ്. ഇതിന്റെ മറുവശമാണ് ഇറാന്‍. ഇസല്‍മിലെ ചെറിയ വിഭാഗമായ ഷിയാ വിശ്വാസികളാണ് അവിടെയുള്ളത്. ഇറാഖിലും 61 ശതമാനത്തോളം ഷിയാ വിശ്വാസികള്‍ വരും. ഷിയയുടെ ഒരു ശാഖയെന്നു പറയാവുന്ന അലവൈറ്റ് വിഭാഗത്തില്‍പ്പെട്ട ആളാണ് സിറിയന്‍ പ്രസിഡന്റ് ബാഷര്‍. തുര്‍ക്കിയിലെ ജനങ്ങളില്‍ ഏതാണ്ട് 23 ശതമാനത്തോളവും അലവൈറ്റ് വിഭാഗമാണ്. സൗദിക്ക് സമീപത്തെ കൊച്ചു ദ്വീപരാജ്യമായ ബഹറിനിലാകട്ടെ ജനസംഖ്യയുടെ 75 ശതമാനത്തോളം ഷിയാ വിഭാഗമാണ്.

പക്ഷേ, ഭരണം കയ്യാളുന്നത് സൗദിയുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന സുന്നി വിഭാഗത്തില്‍പ്പെട്ട അല്‍ഖലീഫാ കുടുംബവും. ഈ ചിത്രത്തില്‍ നിന്ന് വ്യക്തമാകുന്ന മറ്റൊരു പ്രധാന വസ്തുതയുണ്ട്. സൗദിയുള്‍പ്പെട്ട മേഖലയില്‍ എണ്ണയും പ്രകൃതിവാതകവും ഉല്‍പാദിപ്പിക്കുന്നതില്‍ മുന്‍തൂക്കം ഷിയാകള്‍ക്കാണെന്നതാണ് അത്. അമേരിക്കയുടേ ലോകാധിപത്യ താല്‍പര്യത്തില്‍ നിന്ന് ഭിന്നമായി ഷിയാകള്‍ക്ക് എണ്ണപ്രകൃതിവാതക മേഖലയില്‍ ഉള്ള സര്‍വാധിപത്യം തകര്‍ക്കുകയായിരുന്നു സൗദിയുടെ താല്‍പര്യങ്ങള്‍. അങ്ങനെയാണ് അമേരിക്കക്കുവേണ്ടി സിഐഎ പല്‍ന്‍ചെയ്ത ഇസല്‍മിക വിശുദ്ധ യുദ്ധത്തിന്റെ ഭാഗമായി ആദ്യം ഇറാഖിനെ തകര്‍ക്കുകയെന്ന ലക്ഷ്യത്തില്‍ അല്‍ഖയിദയും അതിന്റെ രണ്ടാം പതിപ്പെന്ന നിലയില്‍ ഇപ്പോള്‍ സിറിയയില്‍ അധീശത്വം സ്ഥാപിക്കാന്‍ ഐസിസും രൂപംകൊള്ളുന്നത്. അമേരിക്കയും സൗദിയും ചേര്‍ന്ന രണ്ടുതവണയും തന്ത്രമാക്കിയത് ഇസല്‍മിന്റെ പേരിലുള്ള സലഫിസത്തെ അഥവാ വഹാബിസത്തെ തന്നെയാണെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. സത്യത്തില്‍ അമേരിക്കയുടേയും സൗദിയുടെയും കച്ചവട, സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ അവര്‍തന്നെ പടച്ചുവിട്ട ഭീകരസംഘടനകളാണ് അല്‍ഖായ്ദയും ഇപ്പോള്‍ ഐസിസും എന്ന് വ്യക്തമാക്കുന്നതാണ് ഈ വസ്തുതകള്‍.

ഒബാമ ഭരണത്തിന്‍ കീഴില്‍ രൂപീകരിച്ച സീക്രട്ട് സ്റ്റേറ്റ് നെറ്റ് വര്‍ക്കിനായിരുന്നു ഐസിസിന്റെ രൂപീകരണത്തിന്റെ പദ്ധതികള്‍ ആസുത്രണം ചെയ്യാനുള്ള ചുമതലയെന്നാണ് പുറത്തുവന്നിട്ടുള്ള റിപ്പോര്‍്ട്ടുകള്‍. എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും കുത്തകയുറപ്പിക്കാന്‍ റഷ്യയുടെ അനുഗ്രഹാശിസ്സുകളോടെ ഇറാന്‍ഇറാഖ്സിറിയ എണ്ണ, പ്രകൃതി വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ നീക്കം തുടങ്ങിയതോടെയാണ് അതു തകര്‍ക്കാന്‍ അമേരിക്കയും പദ്ധതികളിടുന്നത്. ഇതു നടപ്പാക്കുന്നതിന് അമേരിക്കന്‍ ചാരസംഘടനയായ സിഐഎയും ഇസ്രയേലി ചാരസംഘടനയായ മൊസാദും കൈകോര്‍ക്കുകയും ചെയ്തു. മുസ്ലിം ബ്രദര്‍ഹുഡ് എന്നു പേരിട്ടായിരുന്നു ആസൂത്രണങ്ങള്‍. ഈ പൈപ്പ്ലൈന്‍ സ്ഥാപിതമായാല്‍ ഷിയാ സമൂഹത്തിന് ആധിപത്യം വര്‍ധിക്കുമെന്ന വിശ്വസിപ്പിച്ച് ഈ നീക്കത്തിന് സൗദിയേയും അതുപോലുള്ള സുന്നി മുന്‍തൂക്കമുള്ള രാജ്യങ്ങളേയും കൂടെ നിര്‍ത്തി. വിശുദ്ധതയുടെ മുഖംനല്‍കി ഇസ്ലാമിക് വിശുദ്ധയുദ്ധമെന്ന് പേരിട്ടു. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക റിസര്‍വോയറായി അറിയപ്പെടുന്ന പ്രദേശമാണ് പേര്‍ഷ്യന്‍ മേഖല.

<ു>ഇതിന്റെ ആധിപത്യം നിലനിര്‍ത്താനെന്ന പേരില്‍ സൗദിയും ഖത്തറും യുഎഇയും ലക്ഷണക്കിന് ഡോളര്‍ പണമൊഴുക്കിയതോടെ അസദിനെതിരെ ഐസിസ് തഴച്ചുവളര്‍ന്നു. പ്രകൃതിവാതകം 21ാം നൂറ്റാണ്ടിന്റെ ഇന്ധനമായി അറിയപ്പെടുന്നതും യൂറോപ്യന്‍യൂണിയനില്‍ ഇതിന്റെ ഉപയോഗം അതിവേഗം വര്‍ധിക്കുന്നതും മുന്നില്‍ക്കണ്ടായിരുന്നു ഈ നീക്കങ്ങള്‍. അതോടെ സിറിയയേയും ഇറാക്കിനേയും ഇറാനേയും തളര്‍ത്തുകയെന്ന ഗൂഢലക്ഷ്യത്തിനായി ഈ പൈപ്പ്ലൈന്‍ പദ്ധതിക്ക് തുരങ്കംവയ്ക്കുന്നതിന് സൗദിയുള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളും അമേരിക്കയും ഇസ്രയേലും ഉള്‍പ്പെടെയുള്ള രാജ്യങ്ങളും കൈകോര്‍്ത്തു. ഇന്ത്യയും ചൈനയുമുള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് പൈപ്പ് ലൈന്‍ സ്ഥാപിച്ച് പ്രകൃതിവാതകം എത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് യൂറോപ്പിലേക്കും ഇറാനില്‍നിന്ന് വാതകമെത്തുമെന്ന നിലവന്നത്. ഇതു തടയാന്‍ ഐസിസ് രൂപീകരിച്ചതോടെ അമേരിക്കയും സൗദിയും വിജയിച്ചു.

2011ലാണ് പൈപ്പ് ലൈനിന് സിറിയയും ഇറാനും ഇറാക്കും കരാര്‍ ഒപ്പിടുന്നത്. ആ വര്‍ഷം തന്നെ ആഗസ്റ്റില്‍ അസദ് നേതൃത്വം നല്‍കുന്ന സിറിയന്‍ മന്ത്രിസഭ രാജ്യത്ത് ക്വാറയില്‍ പുതിയ പ്രകൃതിവാതക നിക്ഷേപം കണ്ടെത്തിയതായി പ്രഖ്യാപിച്ചു. ഏഷ്യക്കുപുറമെ യൂറോപ്പിലേക്കുള്ള പ്രകൃതിവാതകത്തിന്റെ കുത്തകയും ഷിയാവിഭാഗത്തിന് ആധിപത്യമുള്ള രാജ്യങ്ങള്‍ പങ്കിട്ടെടുക്കുമെന്ന സ്ഥിതിവരുന്നതോടെ അതുവരെ ലോകത്തെ ഏറ്റവും വലിയ പ്രകൃതിവാതക വിതരണക്കാരായി നിലകൊണ്ടിരുന്ന ഖത്തര്‍ പുറത്താകുമെന്ന സ്ഥിതിയായി. ഇതോടെയാണ് ഖത്തറും സൗദിയുമെല്ലാം സിറിയയെയും ഇറാഖിനെയും തകര്‍ക്കാന്‍ ലക്ഷ്യമിട്ട് ഇസല്‍മിക് സ്്റ്റേറ്റിനെ വളര്‍ത്തുന്ന പദ്ധതിക്ക് കൈയയച്ച് സഹായമെത്തിച്ചത്. ഇതോടെ ഇറാക്കിലെ ചില മേഖലയില്‍ മാത്രം ഒതുങ്ങിനിന്ന ഐസിസ് പൊടുന്നനെ വളര്‍ന്നു.

അഞ്ചുവര്‍ഷത്തിനിപ്പുറം ഏറ്റവുമധികം സാമ്പത്തിക പിന്‍ബലവും സ്വത്തുമുള്ള ലോകത്തെ ഏറ്റവും വലിയ ഭീകരസംഘടനയായി ഐസിസ് മാറിക്കഴിഞ്ഞു. ഇപ്പോള്‍ സിറിയയിലും ഇറാക്കിലും ചില തന്ത്രപ്രധാന എണ്ണക്കിണറുകളുടെ നിയന്ത്രണം അവര്‍ക്കാണ്. അവര്‍ കുഴിച്ചെടുക്കുന്ന ക്രൂഡോയില്‍ സൗദിയും ഖത്തറും ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ പേരില്‍ ലോക വിപണിയില്‍ എത്തുന്നുമുണ്ട്. പുറമെ ഐസിസിനെ എതിര്‍ക്കുകയും പിന്നിലൂടെ അവര്‍ക്ക് സാമ്പത്തികവും അല്ലാതെയുമുള്ള സഹായം എത്തിക്കുകയും ചെയ്യുന്ന നയമാണ് സൗദിയും അമേരിക്കയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സ്വീകരിക്കുന്നത്.

സിറിയയിലും ഇറാക്കിലും ഐസിസിന്റെ സ്ഥാപനത്തിലൂടെ ഇസ്ലാമിനകത്തുതന്നെയുള്ള ഭിന്നതകള്‍ സമര്‍ത്ഥമായി ഉപയോഗിക്കുകയായിരുന്നു അമേരിക്കയും ഇസ്രയേലും. അമേരിക്കന്‍ സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ സമര്‍ത്ഥമായി നടപ്പാക്കാനും റഷ്യയും ചൈനയുമുള്‍പ്പെടെ എതിര്‍ചേരിയെ തളര്‍ത്താനും സമര്‍ത്ഥമായി അവര്‍ ആദ്യം അല്‍ഖയ്ദയേയും ഇപ്പോള്‍ ഇസ്ലാമിക് സ്റ്റേറ്റിനെയും പോലെയുള്ള തീവ്രവാദി സംഘങ്ങളെ വളര്‍ത്തിയെടുക്കുകയായിരുന്നു. ഇതിന് സൗദിയും ഖത്തറും പോലുള്ള രാജ്യങ്ങളെ കൂട്ടുപിടിച്ച് ചരടുവലിക്കുന്നു. അറബ് വസന്തമെന്നും ഇസല്‍ം വിശുദ്ധയുദ്ധമെന്നുമെല്ലാം ഇതിനെ അവര്‍തന്നെ പേരിട്ടുവിളിച്ചു.

2003ല്‍ അമേരിക്ക നടത്തിയ ഇറാഖ് അധിനിവേശത്തിന്റെ ചാരത്തില്‍ നിന്നാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ ഉദയം. ‘അല്‍ഖാഇദ ഇന്‍ ഇറാഖ്’ എന്നായിരുന്നു ആദ്യപേര്. അധിനിവേശത്തിന് പിന്നാലെ ഇറാഖില്‍ ഉടലെടുത്ത ആഭ്യന്തരയുദ്ധവും അരക്ഷിതാവസ്ഥയും മുതലെടുത്താണ് ഈ സംഘടന ജനിച്ചതും വളര്‍ന്നതും. ജോര്‍ദാന്‍കാരനായ അബൂമൂസല്‍ സര്‍ഖാവിയാണ് സ്ഥാപകന്‍. അഫ്ഗാനിസ്താനില്‍ സന്നദ്ധസേനയെ പരിശിലിപ്പിച്ചുകൊണ്ടിരുന്ന സര്‍ഖാവി 2001 ല്‍ ഇറാഖിലേക്ക് കടന്നു. പാക്കിസ്ഥാനില്‍ നിന്നും അഫ്ഗാനിസ്താനില്‍ നിന്നുമായിരുന്നു ആദ്യം സംഘടനയിലേക്ക് ആളെ ചേര്‍ത്തിരുന്നത്.

പിന്നീട് സിറിയയില്‍നിന്നും ഇറാഖില്‍ നിന്നുമുള്ളവരേയും ചേര്‍ത്തുതുടങ്ങി. 2006 ജൂണിലെ യു.എസ്. വിമാനാക്രമണത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടതോടെ ഈജിപ്തുകാരന്‍ അബൂഅയ്യൂബ് അല്‍മസ്രി സംഘടനയുടെ തലവനായി. പലതവണ പേര് മാറ്റിയശേഷം സംഘടന ഇപ്പോള്‍ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയ എന്നാണ് അറിയപ്പെടുന്നത്. ശരീഅത്ത് നിയമത്തിലധിഷ്ഠിതമായ ഇസ്ലാമിക രാഷ്ട്രസ്ഥാപനമാണ് തങ്ങളുടെ ലക്ഷ്യമെന്ന് അവര്‍ പറുന്നു. സദ്ദാം വധത്തിനും അമേരിക്കന്‍ പിന്‍വാങ്ങലിനും ശേഷം പ്രധ്ര്രാനമന്തിയായ നൂരി അല്‍ മാലികി ഇറാഖിലെ ന്യനപക്ഷമായ സുന്നി വിഭാഗത്തോട് ചെയ്ത ദ്രോഹങ്ങളാണ് ഐസിസിന് പ്രചോദനമായതെന്നാണ് അമേരിക്ക പ്രചരിപ്പിക്കുന്നത്.

ഇന്ന് ലക്ഷങ്ങളുടെ പിന്തുണയുള്ള ഐസിസിനെ നയിക്കുന്നത് 1971 ല്‍ ബഗ്ദാദില്‍ ജനിച്ച അബുബക്കര്‍ അല്‍ബഗ്ദാദിയിണ്. യു.എസ് അധിനിവേശകാലത്ത് ജയിലില്‍വച്ച് പരിചയപ്പെട്ടവരാണ് സംഘടനയുടെ സൈനികോദ്യോഗസ്ഥര്‍. 2010 വരെ ഇദ്ദേഹം അല്‍ഖാഇദയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് സൗദിഅറേബ്യ, സിറിയ, കുവൈത്ത് എന്നീ സുന്നി പിന്തുണയുള്ള രാഷ്ട്രങ്ങളും. അംഗങ്ങളില്‍ പാതിയും യു.എസ്., യു.കെ., ഫ്രാന്‍സ്, മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള വിദ്യസമ്പന്നരായ പ്രൊഫഷണലുകളാണ്. ഇപ്പോള്‍ ഇന്ത്യയുള്‍പ്പെടെ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും കൊച്ചു കേരളത്തില്‍ നിന്നുപോലും അഭ്യസ്തവിദ്യരും എന്‍ജിനീയറും ഡോക്ടറും ഉള്‍പ്പെടുന്ന പ്രൊഫഷണലുകളും ‘സ്വതന്ത്ര ഇസ്ലാമിക രാജ്യം’ എന്ന സങ്കല്‍പത്തില്‍ ആകൃഷ്ടരായി സിറിയയിലെക്കും ഇറാക്കിലേക്കും യാത്രയായെന്ന വാര്‍ത്തകള്‍ സജീവമാകുന്നു. 1924ല്‍ തുര്‍ക്കി ഭരണാധിപന്‍ കമാല്‍ അതാതുര്‍ക്ക് നിരോധിച്ച, അന്ന് 11 അറബ് നാടുകളിലും ഉത്തരാഫ്രിക്കന്‍ തീരത്തും നടപ്പിലായിരുന്ന ഖലീഫാഭരണം പുനഃസ്ഥാപിക്കലാണ് ബഗ്ദാദിയുടെയും ഇസല്‍മിക് സ്റ്റേറ്റിന്റെയും പ്രഖ്യാപിത ലക്ഷ്യം.

ഇതിന് സലഫിസമെന്നോ വഹാബിസമെന്നോ പേരുചൊല്ലി വിളിക്കാമെങ്കിലും മുന്നില്‍ നില്‍ക്കുന്നത് അമേരിക്കയുടെ സാമ്രാജ്യത്വ താല്‍പര്യങ്ങളും സൗദിയുടെ ഷിയാ വിരുദ്ധ നിലപാടുകളുമാണ്. 875 ദശലക്ഷം ഡോളര്‍ പണമായി മാത്രം കൈവശമുണ്ട് ഐസിസിനെന്നാണ് ഏറ്റവുമൊടുവില്‍ പുറത്തുവന്ന കണക്കുകള്‍. കിഴക്കന്‍ സിറിയയില്‍ കീഴടക്കിവച്ച എണ്ണക്കിണറുകളില്‍ നിന്നുള്ള വരുമാനം വേറെ. ബാങ്കുകള്‍ ഉള്‍പ്പെടെ കൊള്ളയടിച്ചുമറ്റും നേടിയ ആസ്തി 1.5 ബില്യണ്‍ ഡോളറിന്റേതാണ്. ഈ കാശെറിഞ്ഞ് ലോകത്തെമ്പാടും വേരുകളുറപ്പിക്കുയും പ്രൊഫഷണലുകളെ റിക്രൂട്ട് ചെയ്യുകയും ചെയ്ത് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരത വളരുമ്പോള്‍ അവരുടെ മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ട അമേരിക്കയുള്‍പ്പെടെ ഇനി നേരിടേണ്ടിവരിക ലോകംകണ്ട ഏറ്റവും വലിയ ഭീകരശക്തിയെയാകും.

Top