ദില്ലി: കാസര്‍ഗോഡ് നിന്ന് കാണാതായ 17പേരും ഇറാനില്‍ എത്തിയെന്നുള്ള വിവരമാണ് ലഭിക്കുന്നത്. ടൂറിസ്റ്റ് വിസയിലാണ് ഇവര്‍ ഇറാനിലെത്തിയതെന്നും പറയപ്പെടുന്നു. കാണാതായവരില്‍ കുട്ടിയും മൂന്നു ഗര്‍ഭിണിയും ഉള്‍പ്പെടുന്നുണ്ട്. ഇവരെ കണ്ടെത്താന്‍ ഇന്ത്യ ഇറാന്റെ സഹായം തേടടിയിട്ടുണ്ട്.
ഇറാന്‍ അതിര്‍ത്തിയായ ഖോസറിലും അഫ്ഗാനിസ്ഥാനിലേക്കും ഇറാഖിലേക്കും ഇവര്‍ വ്യത്യസ്ത സംഘങ്ങളായി പിരിഞ്ഞ് കടന്നിട്ടുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. സംഘത്തില്‍ 9 പുരുഷന്‍മാരും 6 സ്ത്രീകളും ഒരു കുട്ടിയും ഒരു കൈക്കുഞ്ഞും ആണ് ഉള്ളത്. ഇതില്‍ മൂന്നു സ്ത്രീകള്‍ ഗര്‍ഭിണികളാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു.
ടൂറിസ്റ്റ് വിസയിലാണ് മലയാല്‍കള്‍ ഇറാനില്‍ എത്തിയതെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. ദുബായ്, ഒമാന്‍ രാജ്യങ്ങള്‍ വഴിയാണ് ഇവര്‍ ഇറാനിലേക്ക് പോയത്. പിടിക്കപ്പെടാതിരിക്കാനായിരുന്നു ടൂറിസ്റ്റ് വിസയില്‍ യാത്ര ചെയ്തതെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഖാലിഫേറ്റില്‍ എത്തിയെന്നു വ്യക്തമാക്കുന്ന തരത്തിലുള്ള സന്ദേശങ്ങളാണ് അയച്ചിട്ടുള്ളതും. ഖോസര്‍ ഐഎസ് തീവ്രവാദികളുടെ സ്വാധീന മേഖലയാണ്. ഇറാനില്‍ എത്തിയ ശേഷമാണ് മലയാളികള്‍ മറ്റിടങ്ങളിലേക്ക് വ്യത്യസ്ത സംഘങ്ങളായി പിരിഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍.