സന്തോഷവാർത്ത!!വിക്രം ലാന്‍ഡർ കണ്ടെത്തി; ഇസ്റോ ചെയര്‍മാന്‍ കെ ശിവന്‍!ലാൻഡറിന്റെ തെർമൽ ഇമേജ് ഓർബിറ്റർ പകർത്തി..

ബാഗ്ലൂർ :ഇന്ത്യക്ക് സന്തോഷ വാർത്ത !!ചന്ദ്രയാന്‍ -2 ന്റെ ഭാഗമായ വിക്രം ലാന്‍ഡറിനെ ചന്ദ്രോപരിതലത്തില്‍ കണ്ടെത്തി. വിക്രം ലാന്‍ഡറിന്റെ ചിത്രം ഓര്‍ബിറ്റര്‍ പകര്‍ത്തിയതായി ഐഎസ്‌ആര്‍ഒ അറിയിച്ചു. ലാന്‍ഡറുമായി ആശയവിനിമയം സാധിയമായിട്ടില്ല. ചന്ദ്രനില്‍ ഇറങ്ങുന്നതിന് തൊട്ടു മുന്‍പ് ലാന്‍ഡറുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു.ലാൻഡറിന്റെ ലൊക്കേഷൻ കണ്ടെത്തി. ലാൻഡറിന്റെ തെർമൽ ഇമേജ്, ചന്ദ്രന്റെ ഭ്രമണപഥത്തിലുള്ള ഓർബിറ്റർ പകർത്തിയിട്ടുണ്ട്. എന്നാൽ ഓർബിറ്ററും ലാൻഡറും തമ്മിൽ ആശയവിനിമയം സാധ്യമായിട്ടില്ല. അതിനുള്ള ശ്രമം തുടരുകയാണെന്നും ശിവൻ വാർത്താ ഏജൻസിയായ എഎൻഐയോടു പറഞ്ഞു. ചന്ദ്രയാൻ – 2 ദൗത്യത്തിന്റെ അന്തിമഘട്ടത്തിലാണു ലാൻഡർ കാണാതായത്.

ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങിയ വിക്രം ലാൻഡറുമായുള്ള ആശയവിനിമയം നിലവിൽ നഷ്ടമായ സ്ഥിതിയിലാണ് ഉള്ളത്. 2.1 കിലോമീറ്റർ വരെ എല്ലാം വളരെ കൃത്യമായാണ് നീങ്ങിയിരുന്നതെന്നും എന്നാൽ അതിന് ശേഷം ലാൻഡറിൽ നിന്നുള്ള സിഗ്നലുകൾ നഷ്ടമാവുകയായിരുന്നുവെന്നുമാണ് ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ വ്യക്തമാക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top