വട്ടിയൂർ കാവിൽ ബിജെപി വിജത്തിലേക്ക് !..കോൺഗ്രസിൽ തമ്മിലടി !വ്യക്തികളുടെ സ്ഥാനാര്‍ത്ഥി പട്ടികയുമായി

കൊച്ചി:സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയോജക മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റുകളിലെ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറായി. അന്തിമ തീരുമാനമെടുക്കുന്നതിന് വേണ്ടി പട്ടിക ഹൈക്കമാര്‍ഡിന് അയച്ചു. ഇനി തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്‍ഡാണ്.വട്ടിയൂര്‍ക്കാവ്-മുന്‍ എം.പി പീതാംബരകുറുപ്പ്, കോന്നി- റോബിന്‍ പീറ്റര്‍, അരൂര്‍-അഡ്വ: എസ്. രാജേഷ്, എറണാകുളം- ടി.ജെ വിനോദ് എന്നിവരെയാണ് കേരള നേതൃത്വം സ്ഥാനാര്‍ത്ഥികളായി നിര്‍ദേശിച്ചത്. ഈ പട്ടിക ഹൈക്കമാന്‍ഡ് അംഗീകരിച്ചാല്‍ ഇവര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും.

കെ. മുരളീധരന്റെ പിന്തുണയാണ് പീതാംബര കുറുപ്പിന് വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിത്വം ലഭിക്കാന്‍ കാരണമായത്. അടൂര്‍ പ്രകാശ് പിന്തുണച്ച റോബിന്‍ പീറ്ററിനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം ചെയ്തത്.ഷാനിമോല്‍ ഉസ്മാനെ പോലെ തന്നെ സാധ്യത കല്‍പ്പിച്ചിരുന്നു അഡ്വ.എസ് രാജേഷിന് അരൂരില്‍. മുന്‍ എം.എല്‍.എയും ഇപ്പോല്‍ എം.പിയുമായ ഹൈബി ഈഡന്റെ പിന്തുണയാണ് ടി.ജെ വിനോദിന് ഗുണകരമായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ എം.സി കമറുദീന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. മുസ്ലിം ലീഗ് കാസര്‍ഗോഡ് ജില്ലാ പ്രസിഡണ്ടാണ് കമറുദീന്‍. പാര്‍ട്ടിയുടെ അംഗീകാരത്തിന് അദ്ദേഹം നന്ദി അറിയിച്ചു.നേരത്തെ മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി ലീഗില്‍ ഭിന്നത നിലനിന്നിരുന്നു.
എം.സി കമറുദീനെ അംഗീകരിക്കില്ലെന്നും മഞ്ചേശ്വരത്തിന് പുറത്ത് നിന്നുള്ള ആരെയും അംഗീകരിക്കില്ലെന്നായിരുന്നു യൂത്ത് ലീഗിലെ ഒരു വിഭാഗ്തിന്റെ നിലപാട്. ഇതില്‍ പ്രതിഷേധിച്ച് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുടെ വീടിന് മുമ്പില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു.

മണ്ഡലത്തില്‍ ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് സി.എച്ച് കുഞ്ഞമ്പുവാണ്.2016ലും കുഞ്ഞമ്പു തന്നെയായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. ആ തവണ മൂന്നാം സ്ഥാനത്തേക്ക് പോയിരുന്നു. മുസ്ലിം ലീഗിന്റെ പി.ബി അബ്ദുള്‍ റസാഖ് വിജയിച്ചപ്പോള്‍ ബി.ജെ.പിയുടെ കെ.സുരേന്ദ്രനായിരുന്നു രണ്ടാം സ്ഥാനത്ത്.രണ്ടാം സ്ഥാനത്തെത്തിയ കെ. സുരേന്ദ്രനേക്കാള്‍ 14,216 വോട്ടുകള്‍ക്ക് പുറകിലായിരുന്നു സി.എച്ച് കുഞ്ഞമ്പു. 2006ല്‍ മണ്ഡലത്തില്‍ നിന്ന് വിജയിക്കുകയും ചെയ്തിട്ടുണ്ട്.

 

Top