കേരളത്തിലെ ഐഎസ് സാന്നിധ്യം: സെൻകുമാറിന്റെ റിപ്പോർട്ട് മുസ്ലീം ലീഗ് ഇടപെട്ട് മുക്കി

സ്വന്തം ലേഖകൻ

ന്യൂദൽഹി: കേരളത്തിലെ ഭീകരസംഘടനകളുടെ സ്വാധീനം ആപൽക്കരമാം വിധം വർദ്ധിച്ചതായും സ്ഥിതിഗതികൾ ഗുരുതരമെന്നുമുള്ള കേരളാ പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് കേരളത്തിലെ ഭരണാധികാരികൾ മുക്കി. ടി.പി. സെൻകുമാർ ഇന്റലിജൻസ് എഡിജിപി ആയിരുന്ന കാലത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലേക്ക് അയച്ചു നൽകിയ റിപ്പോർട്ടിന്മേൽ അന്നത്തെ കേന്ദ്രസംസ്ഥാന സർക്കാരുകൾ യാതൊരു നടപടിയും സ്വീകരിച്ചില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതാണ് ഇത്രയും ഗുരുതരമായ അവസ്ഥയിലേക്ക് കേരളത്തെ എത്തിച്ചത്.
ഭീകരപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തെ ഏറ്റവും സമഗ്രമായ റിപ്പോർട്ടുകളിലൊന്നാണ് ടി.പി. സെൻകുമാർ തയ്യാറാക്കിയത്. കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെ പ്രശംസവരെ റിപ്പോർട്ട് നേടിയെങ്കിലും യാതൊരു തുടർ നടപടികളുമുണ്ടായില്ല. കേരളത്തിലെയും കേന്ദ്രത്തിലെയും സർക്കാരുകൾ റിപ്പോർട്ട് പൂഴ്ത്തിവെച്ചു.

കാര്യമായ നടപടികൾ സ്വീകരിക്കേണ്ട കേരള സർക്കാർ റിപ്പോർട്ടിനെപ്പറ്റി യാതൊന്നും ഇതുവരെ പുറത്തുപറഞ്ഞിട്ടില്ല. ലൗ ജിഹാദ് ഇല്ല എന്ന് കോടതിയിൽ പറയാൻ നിർദ്ദേശിച്ച മുൻ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും സംഘവും ടി.പി. സെൻകുമാറിന്റെ റിപ്പോർട്ടിനെപ്പറ്റി അജ്ഞത നടിച്ചു.
കേരളത്തിലെ ജനസംഖ്യാ സന്തുലിതാവസ്ഥ ഇല്ലാതാക്കാനുള്ള ശ്രമം ചില മതമൗലികവാദ സംഘടനകൾ മനഃപൂർവമായി നടത്തുന്നുണ്ടെന്ന് കേരളാ പോലീസിലെ സ്‌പെഷ്യൽ ബ്രാഞ്ച് തയ്യാറാക്കിയ റിപ്പോർട്ട് കണ്ടെത്തിയിരുന്നു.

ലൗ ജിഹാദ് ഉൾപ്പെടെയുള്ള പ്രചാരണ മാർഗങ്ങൾ ജനസംഖ്യാ വർദ്ധന ലക്ഷ്യം വെച്ചാണ്. ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളുടെ കോട്ടയെന്ന് വിശേഷിപ്പിക്കുന്ന തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റ് കോളേജ് കേന്ദ്രീകരിച്ച് അന്യമതത്തിലെ കുട്ടികളെ മുസ്ലിം മതത്തിലേക്ക് പരിവർത്തനം ചെയ്യുന്ന സെൽ പ്രവർത്തിക്കുന്നു. നിരോധിത സംഘടനയായ സിമിയുടെ അതേ രൂപത്തിൽ നിരവധി സംഘടനകൾ നിലവിൽ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്.

ലവ് ജിഹാദ് എന്നത് ഒരു സംഘടനയല്ലെന്നും നിരവധി മുസ്ലിം സംഘടനകളുടെ മേൽനോട്ടത്തിൽ നടക്കുന്ന സംഘടിതമായ പ്രവർത്തനമാണെന്നും റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്.
മതംമാറ്റപ്പെട്ട കുട്ടികളുടെ ജീവിതം എങ്ങനെയാണ് എന്നതു സംബന്ധിച്ച ആശങ്കകൾ കേരളത്തിലെ ചില പോലീസ് ഉദ്യോഗസ്ഥർ ജന്മഭൂമിയോട് പങ്കുവെച്ചു.

ഇവർ വിവാഹം കഴിച്ച പുരുഷനോടൊപ്പമാണോ ജീവിക്കുന്നത് എന്ന കാര്യത്തിൽ വലിയ ദുരൂഹതകളാണുള്ളത്. ജനസംഖ്യാ വർദ്ധനവിനായി ഉപയോഗിച്ച ശേഷം ഇവരെ കൈമാറ്റം ചെയ്യുന്നതായും ഉദ്യോഗസ്ഥർ പറയുന്നു. ഇത്തരം സംഘടിതമായ പ്രവർത്തനങ്ങൾ തടയാൻ സംസ്ഥാന സർക്കാർ ശ്രമിക്കാത്തതാണ് പ്രശ്‌നങ്ങൾ സങ്കീർണ്ണമാക്കുന്നത്.

Top