എന്റെ മകള്‍ എന്ത് ടോപ്പ് ലെസായി എന്നാണ് നിങ്ങള്‍ പറയുന്നത്? മകളുടെ ഇന്‍സ്റ്റാഗ്രാം ചിത്രങ്ങള്‍ക്ക് വിശദീകരണവുമായി ജാക്കി ഷെറഫ്

മുംബൈ:മകളുടെ ഇന്‍സ്റ്റാഗ്രാം ചിത്രങ്ങള്‍ക്ക് വിശദീകരണവുമായി ജാക്കി ഷെറഫ് രംഗത്തുവന്നു.നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ അവള്‍ നഗ്‌നയായി നില്‍ക്കുകയാണെന്ന്? എന്റെ മകള്‍ എന്ത് ടോപ്പ് ലെസായി എന്നാണ് നിങ്ങള്‍ പറയുന്നത്?മകളുടെ ടോപ്‌ലസ്സ് ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിച്ചതിനെ കുറിച്ച്‌ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ജാക്കി ഷെറഫ്. ചിത്രം അതീവ ഗ്ലാമറസായതിനാല്‍ തന്നെ വിവിധ പേരുകളില്‍ ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്റായി. അതില്‍ പ്രധാനമായും കൃഷ്ണ ഷെറോഫ് ടോപ്പ് ലെസ് എന്നായിരുന്നു പ്രധാന്യം. ഇതിനോട് ജാക്കിയുടെ പ്രതികരണം ചോദിച്ച ചില മാദ്ധ്യമ പ്രവര്‍ത്തകരെയാണ് ജാക്കി ഞെട്ടിച്ചത്. എന്റെ മകള്‍ എന്ത് ടോപ്പ് ലെസായി എന്നാണ് നിങ്ങള്‍ പറയുന്നത്, ജാക്കി മാദ്ധ്യമങ്ങളോട് മുംബൈയില്‍ ചോദിച്ചു. നിങ്ങള്‍ ആ ചിത്രങ്ങള്‍ ഒന്നുകൂടി നോക്കൂ, നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ അവള്‍ നഗ്‌നയായി നില്‍ക്കുകയാണെന്ന്? ഇതിനെ ഞങ്ങള്‍ ടോപ് ലെസ് എന്ന് പറയാറില്ല. മകളുടെ ബോളിവുഡ് പ്രവേശനത്തിന്റെ ഭാഗമാണോ ഈ ചിത്രങ്ങള്‍ എന്ന ചോദ്യത്തിനും ജാക്കിക്ക് ഉത്തരമുണ്ട്. അവള്‍ അഭിനയിക്കണം എന്ന ആഗ്രഹം ഇതുവരെ എന്നോട് പറഞ്ഞിട്ടില്ല. എന്നാല്‍ അവള്‍ക്ക് അഭിനയിക്കണം എന്ന് ആഗ്രഹമുണ്ടെങ്കില്‍ ഞാന്‍ തടയില്ല എന്നാണ് ജാക്കിയുടെ മറുപടി. jacky jeffവ്യത്യസ്തമായ കമന്റുകളാണ് കൃഷ്ണയുടെ ചിത്രത്തിന് ലഭിച്ചത്. മഹാനായ ഒരു നടന്റെ മകളാണ് കൃഷ്ണയെന്നും ഇത്തരത്തിലുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യരുതെന്നും ചില ആരാധകര്‍ പറയുന്നു. ബോളിവുഡില്‍ അരങ്ങേറുന്നതിനുള്ള തയ്യാറെടുപ്പിലാണ് കൃഷ്ണയെന്നും എല്ലാ ആശംസകളും നേരുന്നുവെന്നുമാണ് മറ്റു ചിലര്‍ പോസ്റ്റ് ചെയ്തത്. എന്തായാലും കൃഷ്ണ ബോളിവുഡിലേക്കുള്ള തന്റെ വരവറിയിച്ചെന്നു സാരം. മകന്‍ ടൈഗര്‍ ഷറഫും ബോളിവുഡില്‍ ശക്തമായ നിരയിലേക്ക് ഉയരാന്‍ തയ്യാറെടുക്കുകയാണ്.സിനിമയിലേക്ക് ഇറങ്ങുന്നതിനു മുമ്പ് തന്നെ ആരാധകരെ ഉണ്ടാക്കുകയും ഞെട്ടിക്കുകയും ചെയ്ത താരമാണ് മുന്‍ ബോളിവുഡ് താരം ജാക്കി ഷറഫിന്റെ മകള്‍ കൃഷ്ണ. ഇന്‍സ്റ്റഗ്രാമില്‍ ഒന്നാന്തരം ചൂടന്‍ രംഗങ്ങള്‍ പോസ്റ്റ് ചെയ്താണ് ആരാധകരെ ഞെട്ടിച്ചത്. ടോപ്പ് ലെസ് ചിത്രങ്ങള്‍ തുടര്‍ച്ചയായി പോസ്റ്റ് ചെയ്താണ് താരം ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടിയത്.

​​​​​​​​​​​​​​​​​

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top