കെഎം മാണി 20,000കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചെന്ന് പൊതുപ്രവര്‍ത്തകന്‍ കെ കാപ്പന്‍; മാണിയുടെ കുരുക്ക് മുറുകുന്നു

38716992-2

കോട്ടയം: 50 വര്‍ഷത്തിനിടയില്‍ കെഎം മാണി സമ്പാദിച്ചു കൂട്ടിയത് ചില്ലറയൊന്നുമല്ലത്രേ. പദവി ദുരുപയോഗം ചെയ്ത് കഎം മാണി 20,000കോടി രൂപ സമ്പാദിച്ചുവെന്നാണ് അടുത്ത ആരോപണം. 60വര്‍ഷത്തോളം മാണിയെ അറിയാവുന്ന പൊതുപ്രവര്‍ത്തകന്‍ കെ കാപ്പനാണ് മാണിയെ ഒറ്റുകൊടുത്തത്. അതോടെ, മാണിയുടെ ഭൂതകാലം ചികഞ്ഞ് ജോക്കബ് തോമസും സംഘവും ഇറങ്ങി.

എംഎല്‍എ ആയപ്പോള്‍മുതലാണ് അനധികൃതസ്വത്ത് സമ്പാദിച്ചുതുടങ്ങിയതെന്ന് മൊഴിയില്‍ പറയുന്നു. 50 കൊല്ലത്തെ പൊതുപ്രവര്‍ത്തനത്തിലൂടെ മാണി അനധികൃതമായി ഉണ്ടാക്കിയ സ്വത്തുക്കളെ കുറിച്ച് ജോര്‍ജ് സി കാപ്പിന്‍ വ്യക്തതയോടെ തന്നെ മൊഴി നല്‍കിയിട്ടുണ്ട്. ധനകാര്യമന്ത്രിയായിരിക്കെ, കെ.എം.മാണി നികുതിവെട്ടിപ്പിനു കൂട്ടുനിന്നെന്ന് ജോര്‍ജ് സി.കാപ്പന്‍ വിജിലന്‍സില്‍ പരാതിപ്പെട്ടിരുന്നു. പരാതിയില്‍ വിജിലന്‍സ് കേസെടുത്തു. കേസില്‍ മൊഴിനല്‍കവെയാണ് അനധികൃത സ്വത്തുസമ്പാദനത്തെക്കുറിച്ചും ജോര്‍ജ് സി.കാപ്പന്‍ പറഞ്ഞത്. ഈ സാഹചര്യത്തില്‍ മാണിക്കെതിരെ അന്വേഷണം കടുപ്പിക്കാനാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ തീരുമാനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലെഡ് ഓക്സൈഡ് നിര്‍മ്മാണക്കമ്പനിയായ കുറിച്ചിയിലെ സൂപ്പര്‍ പിഗ്മെന്റ്സിന്, കെ.എം.മാണി ഒരുകോടി അറുപത്താറുലക്ഷം രൂപയുടെ നികുതിയിളവു നല്‍കിയതായി ജോര്‍ജ് സി.കാപ്പന്‍ മൊഴി നല്‍കി. ഇതുസംബന്ധിച്ചു രേഖകളും ഹാജരാക്കി. വിജിലന്‍സ് കോട്ടയം ഡിവൈ.എസ്പി. അശോക് കുമാറിന്റെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്. ലെഡ് ഓക്സൈഡ് നിര്‍മ്മാണക്കമ്പനിക്ക് നികുതിയിളവ് നല്‍കിയതുസംബന്ധിച്ച കേസ് മാത്രമാണ് കോട്ടയം വിജിലന്‍സ് കോടതി അന്വേഷിക്കുന്നതെന്ന് ഡിവൈ.എസ്പി. അറിയിച്ചു. എന്നാല്‍ ഈ മൊഴിയുടെ വിശദാംശങ്ങള്‍ ജേക്കബ് തോമസിന് അന്വേഷണ ഉദ്യോഗസ്ഥന്‍ കൈമാറി. ഇതോടെയാണ് ബാര്‍ കോഴയുമായി ബന്ധപ്പെട്ട് അനധികൃത സ്വത്ത് സമ്പാദനവും അന്വേഷിക്കുന്നത്.

ഈ സാഹചര്യത്തില്‍ മാണിക്കെതിരായ ബാര്‍ കോഴക്കേസിന്റെ തുടരന്വേഷണത്തില്‍ അദ്ദേഹത്തിന്റെ സ്വത്തുവിവരങ്ങളും ആസ്തിയും വിജിലന്‍സ് പരിശോധിക്കും. അവിഹിത സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട് മാണിക്കെതിരെ നിരവധി പരാതികള്‍ വിജിലന്‍സിന് ലഭിച്ചിരുന്നു. പ്രാഥമിക അന്വേഷണഘട്ടത്തില്‍ ലഭിച്ച പരാതികളില്‍ ചിലത് പ്രഥമദൃഷ്ട്യാ തെളിവില്ളെന്ന കാരണത്താല്‍ മാറ്റിവച്ചിരുന്നു. ഇവ പുനപരിശോധിക്കാനാണ് ജേക്കബ് തോമസിന്റെ നിര്‍ദ്ദേശം.

മാണിക്കെതിരെ പുതിയ ചില പരാതികള്‍ കൂടി ലഭ്യമായതായും സൂചനയുണ്ട്. ഇവയെല്ലാം ചേര്‍ത്ത് സമഗ്ര അന്വേഷണം നടത്തും. തിരുവനന്തപുരം സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റ് ഒന്നിലെ ഡിവൈ.എസ്പി നജ്മല്‍ ഹസനാണ് അന്വേഷണച്ചുമതല. ഇദ്ദേഹത്തിന്റെ സംഘത്തില്‍, സ്പെഷല്‍ സെല്‍ സി.ഐയെയും കൂടി ഉള്‍പ്പെടുത്തിയത് ഈ സാഹചര്യത്തിലാണ്. അനധികൃതസ്വത്തുസമ്പാദനം സംബന്ധിച്ച പരാതികള്‍ അന്വേഷിക്കുന്ന വിഭാഗമാണ് സ്പെഷല്‍ സെല്‍.

സ്വത്തുസമ്പാദനം സംബന്ധിച്ച അന്വേഷണം വിദേശത്തേക്ക് നീളാനും സാധ്യതയുണ്ട്. ജോസ് കെ. മാണി എംപിക്ക് ശ്രീലങ്കയില്‍ നിക്ഷേപമുണ്ടെന്ന ആക്ഷേപത്തിന്റെ പശ്ചാത്തലത്തിലാണിത്. മാണിയും മകനും നടത്തിയ വിദേശയാത്രകള്‍ പരിശോധിക്കും. ബാറുടമകള്‍ സത്യം വിളിച്ചുപറയുമെന്നാണ് വിജിലന്‍സ് പ്രതീക്ഷിക്കുന്നത്. എഫ്.ഐ.ആര്‍ ഇടുന്നതിനുമുമ്പ് വിജിലന്‍സ് മുമ്പാകെ മാണിക്കെതിരായി മൊഴി നല്‍കിയ 15 ഓളം ബാറുടമകളെ വീണ്ടും വിളിച്ചുവരുത്തുമെന്നും സൂചനയുണ്ട്. മൂന്നുമാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനോ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാനോ ആണ് വിജിലന്‍സിന്റെ ലക്ഷ്യം.

Top