കൊച്ചി :വിജിലന്‍സ് ഡയറക്ടറായിരിക്കെ അവധിയില്‍ പ്രവേശിച്ച ജേക്കബ് തോമസ് ഇൗമാസം 19ന് തിരികെയെത്താന്‍ തീരുമാനിച്ചിരുന്നു.എന്നാല്‍ പോലീസ് സേനയയില്‍ അസ്വസ്ഥതയാണ്.അവധി നീട്ടുന്ന കാര്യം ആലോചിക്കുകയാണെന്നും ഡിജിപി ജേക്കബ് തോമസ്വെളിപ്പെടുത്തി . വിജിലന്‍സ് ഡയറക്ടറായിരിക്കെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് താന്‍ സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്ത ടോമിന്‍ തച്ചങ്കരി പൊലീസ് ആസ്ഥാനത്ത് എഡിജിപി ആയിരിക്കുമ്പോള്‍ എങ്ങനെ അവിടേക്ക് മടങ്ങുമെന്നും അദ്ദേഹം പറഞ്ഞതായി മാധ്യമം ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. സേനയുടെ തലപ്പത്തെ അസ്വസ്ഥതകളില്‍ കടുത്ത ആശങ്കയുണ്ട്. ഇപ്പോള്‍ കാണുന്ന പലതും സേനക്ക് അഭികാമ്യമല്ല. അതുകൊണ്ടുതന്നെ അവധി നീട്ടുന്ന കാര്യം ആലോചിക്കുകയാണ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ അടക്കം തച്ചങ്കരിക്കെതിരെ കേസുകളുണ്ട്.
കേസിന്റെ ഗൗരവം കണക്കിലെടുത്താണ് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് സര്‍ക്കാരിനോട് അന്ന് ശിപാര്‍ശ ചെയ്തത്. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യം പരിഗണിച്ചില്ല. ഇനി വിവാദങ്ങള്‍ക്കൊന്നും താനില്ല. പക്ഷേ അഭികാമ്യമല്ലാത്ത നടപടികളെ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.വിജിലന്‍സ് ഡയറക്ടറായിരിക്കെ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ച ജേക്കബ് തോമസ് ഈ മാസം 19ന് തിരികെ എത്താന്‍ തീരുമാനിച്ചിരുന്നു. താന്‍ തിരികെ എത്തുമെന്ന് ഉറപ്പായതോടെ പുതിയ വിവാദങ്ങളും തലപൊക്കുകയാണ്. ഇതിന് പിന്നില്‍ ആരാണെന്ന് അറിയാം. അവധിയില്‍ ആയിരുന്നപ്പോള്‍ തനിക്കെതിരെ ആരും ഒന്നും പറഞ്ഞില്ല. അവധി റദ്ദാക്കുമെന്ന സൂചന പുറത്തുവന്നതോടെ പുതിയ കഥകളുമായി പലരും രംഗത്തുവരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഡി.ജി.പി നിയമനം സര്‍ക്കാറിനും ഇടതുമുന്നണിക്കും തലവേദനയാകും. ഡി.ജി.പി ടി.പി. സെന്‍കുമാര്‍ 30ന് വിരമിക്കാനിരിക്കെ അടുത്ത ഡി.ജി.പിയായി ആെര നിയമിക്കണമെന്ന കാര്യത്തില്‍ അനൗദ്യോഗികചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. സി.പി.എം സെക്രേട്ടറിയറ്റും വിഷയം ചര്‍ച്ചചെയ്യും. മുഖ്യമന്ത്രി പിണറായി വിജയെന്‍റ നിര്‍ദേശാനുസരണം രണ്ടരമാസമായി അവധിയില്‍ തുടരുന്ന ജേക്കബ് തോമസാണ് സെന്‍കുമാര്‍ കഴിഞ്ഞാല്‍ സീനിയര്‍ െഎ.പി.എസ് ഉദ്യോഗസ്ഥന്‍. 19ന് അവധി കഴിഞ്ഞ് അദ്ദേഹം സര്‍വിസില്‍ മടങ്ങി എത്തും.
നിലവിലെ ഡി.ജി.പിയും സര്‍ക്കാറും തമ്മിെല തര്‍ക്കങ്ങള്‍ മുന്നണിയിലും അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. പൊലീസിെന്‍റ പൊതുവായ പ്രവര്‍ത്തനത്തെ ബാധിക്കുന്ന നിലയിലേക്ക് പൊലീസ് ആസ്ഥാനത്തെ പ്രശ്നങ്ങള്‍ നീങ്ങുന്നതായാണ് മുന്നണിയിലെയും വിലയിരുത്തല്‍.ഡി.ജി.പിയായി ജേക്കബ് തോമസിനെ നിയമിക്കാനാണ് മുഖ്യമന്ത്രിക്ക് താല്‍പര്യം. ഡി.ജി.പിയാകുമെന്ന പ്രതീക്ഷയിലാണ് ജേക്കബ് തോമസും