സര്‍ക്കാരിനെ ‘പാഠം പഠിപ്പിക്കാന്‍” തുനിഞ്ഞ ഡി.ജി.പി: ഡോ.ജേക്കബ് തോമസിനു കുറ്റപത്രം.പുറത്താക്കലിന്റെ മുന്നോടിയെന്ന് സൂചന

തിരുവനന്തപുരം: സർക്കാരിനെതിരെ തിരിഞ്ഞാൽ കട്ടക്ക് പുറത്ത് എന്ന് തന്നെ പറയും .സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐ.പി.എസ്. ഉദ്യോഗസ്ഥനായ ജേക്കബ് തോമസിനെതിരെ കുറ്റപത്രം . സ സ്‌പെന്‍ഷനുശേഷം ഫെയ്‌സ്ബുക്കിലൂടെ സര്‍ക്കാരിനെ പാഠം പഠിപ്പിക്കാന്‍ തുനിഞ്ഞതാണ് ഡി.ജി.പി ഡോ. ജേക്കബ് തോമസിനു വിനയാകുന്നത് എന്നാണ് സൂചന ജേക്കബ് തോമസ് ആ പദവിയുടെ അന്തസ് നശിപ്പിച്ചെന്നു സര്‍ക്കാരിനുവേണ്ടി ചീഫ് സെക്രട്ടറി പോള്‍ ആന്റണി തയാറാക്കിയ കുറ്റപത്രത്തില്‍ പറയുന്നു.അഴിമതിക്കാരുമായി ഭരണാധികാരികള്‍ സന്ധി ചെയ്‌തെന്ന് മറ്റുദ്യോഗസ്ഥര്‍ക്കു മാതൃകയാകേണ്ട വ്യക്തി ആരോപണമുന്നയിച്ചതു ഗുരുതരകുറ്റമാണ്.

ജേക്കബ് തോമസിനെതിരേ നടപടി സ്വീകരിച്ചില്ലെങ്കില്‍ മറ്റുദ്യോഗസ്ഥരും ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടേക്കാം. ജേക്കബ് തോമസ് നടത്തിയ പരസ്യപ്രസ്താവനകള്‍ ഭരണസംവിധാനത്തെ തകര്‍ക്കാനും ക്രമസമാധാനപാലനത്തിനു ഭംഗമുണ്ടാക്കാനും ഉദ്ദേശിച്ച് കരുതിക്കൂട്ടി നടത്തിയതാണ്. നിയമവാഴ്ച തകര്‍ന്നാല്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്നാണ് ഭരണഘടനയുടെ 356-ാം വകുപ്പില്‍ പറയുന്നത്. ഈ സാഹചര്യം ഇവിടെ നിലനില്‍ക്കുന്നുവെന്നാണു ജേക്കബ് തോമസ് പറയുന്നത്.തുടര്‍നടപടികള്‍ സ്വീകരിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ 15 ദിവസത്തിനകം വിശദീകരിക്കണം. നേരിട്ട് ഹാജരായി വിശദീകരിക്കാനാണെങ്കില്‍ അതുമാകാം. വിശദീകരണം നല്‍കിയില്ലെങ്കില്‍ പ്രതിരോധിക്കാന്‍ തക്ക കാരണമില്ലെന്ന വിശ്വാസത്തില്‍ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഡിസംബര്‍ ഒന്‍പതിനു തിരുവനന്തപുരം പ്രസ് €ബില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണു ജേക്കബ് തോമസിനെ സര്‍വീസില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തത്. പണക്കാരുടെ മക്കളാണു കടലില്‍ കുടുങ്ങിയതെങ്കില്‍ ഇങ്ങനെയാകുമായിരുന്നോ സമീപനമെന്ന ചോദ്യം സര്‍ക്കാരിനെ പ്രകോപിപ്പിച്ചു. ഓഖി ദുരിതബാധിതരുടെ ഇടയില്‍ സര്‍ക്കാര്‍വിരുദ്ധ വികാരം ആളിക്കത്തിക്കാനും തീരദേശത്ത് ക്രമസമാധാനപ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനും ബോധപൂര്‍വം ശ്രമിച്ചെന്നും അതു യാദൃച്ഛികമായി സംഭവിച്ചതല്ലെന്നുമാണു മനസിലാക്കുന്നതെന്നു ചീഫ് സെക്രട്ടറി വ്യക്തമാക്കുന്നു. ഇതിനു പിന്നാലെയായിരുന്നു ഓഖി, പാറ്റൂര്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ ഫെയ്‌സ്ബുക്കില്‍ ”പാഠങ്ങള്‍” കുറിച്ചിട്ടത്. ജനാധിപത്യ സംവിധാനത്തില്‍ ഭരണകൂടത്തിന്റെ പ്രതിച്ഛായയ്ക്കു കാവല്‍ നില്‍ക്കാന്‍ ബാധ്യതയുള്ള ഉദ്യോഗസ്ഥന്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ബോധപൂര്‍വം ശ്രമിച്ചെന്നു കുറ്റപത്രം വ്യക്തമാക്കുന്നു.
വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനു മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യകാലത്തു പൂര്‍ണപിന്തുണ നല്‍കിയിരുന്നു. വിജിലന്‍സില്‍ ഏറ്റവും കൂടുതല്‍ പരാതിയെത്തിയ കാലഘട്ടം അതായിരുന്നു. എന്നാല്‍ മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥരായ കെ.എം. ഏബ്രഹാം, ടോം ജോസ് എന്നിവര്‍ക്കെതിരേ അന്വേഷണം നടത്തിയത് പ്രതികാരവാഞ്ഛയോടെയാണെന്ന് ആരോപിക്കപ്പെട്ടു. ഇരുവര്‍ക്കെതിരേയും തെളിവില്ലെന്നുകണ്ട് അന്വേഷണം അവസാനിപ്പിക്കേണ്ടിവന്നതോടെ ഈ ആരോപണം ശക്തമായി.

Top