വിവാദ നായകനായ ജേക്കബ് തോമസ് ഐ.പി.എസ് വിവാഹ മോചനത്തിന്‌.ഭാര്യയുടെ പേരിലുള്ള സ്വത്തുക്കളുടെ പകുതി കൂടി വേണമെന്നും ഹർജി

തിരുവനന്തപുരം: കേരളാ പോലീസിലെ വിവാദനായകനായ ഐ.പി.എസ്‌. ഉദ്യോഗസ്‌ഥന്‍ ജേക്കബ് തോമസ് വിവാഹമോചനത്തിനൊരുങ്ങുന്നു.ഹർജിയിൽ വിചിത്രമായ ആവശ്യം കൂടി ഉന്നയിച്ചിരിക്കുന്ന ഭാര്യയുടെ പേരിലുള്ള സ്വത്തുക്കളുടെ പകുതി കൂടി ആവശ്യപ്പെട്ടാണ്‌ എറണാകുളം കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കിയത്‌. കേസ്‌ അടുത്ത മാസം 11-നു പരിഗണിക്കും.പരസ്‌പര സമ്മതത്തോടെയാണു വിവാഹമോചന ഹര്‍ജി നല്‍കിയതെങ്കിലും സ്വത്തിന്റെ പാതി എന്ന ആവശ്യത്തിന്‌ അനുകൂലമായല്ല ഭാര്യയുടെ നിലപാടെന്നാണു സൂചന. സ്വത്ത്‌ ആവശ്യം ഐ.പി.എസ്‌. ഉദ്യോഗസ്‌ഥര്‍ക്കിടയിലും ചര്‍ച്ചയായി. വിവാഹമോചന സമയത്ത്‌ ഭര്‍ത്താവ്‌ ഭാര്യയുടെ പേരിലുള്ള സ്വത്തില്‍ അവകാശവാദം ഉന്നയിക്കുന്നതു സാധാരണമല്ല.

സുപ്രധാന തസ്‌തികയിലിരിക്കെ ഈ ഉദ്യോഗസ്‌ഥന്‍ നല്‍കിയ സ്വത്തുവിവരപ്പട്ടിക അപൂര്‍ണമാണെന്ന്‌ ആരോപണമുയര്‍ന്നിരുന്നു. തമിഴ്‌നാട്ടിലെ 50 ഏക്കര്‍ ഭൂമി ഭാര്യയുടെ പേരിലാണു കാണിച്ചിരുന്നതെങ്കിലും രജിസ്‌ട്രേഷന്‍ രേഖകളില്‍ ഇദ്ദേഹത്തിന്റെ പേരായിരുന്നു.കര്‍ണാടകയില്‍ ഉണ്ടായിരുന്ന 151 ഏക്കര്‍ ഭൂമി വനമാണെന്നു ചൂണ്ടിക്കാട്ടി അവിടുത്തെ വനംവകുപ്പ്‌ ഏറ്റെടുത്തു. മന്ത്രിമാര്‍ അടക്കമുള്ളവര്‍ക്കെതിരേ സ്വീകരിച്ച നടപടികളും മാധ്യമങ്ങള്‍ക്കു മുന്നിലെ പ്രസ്‌താവനകളും സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകളും ഏറെ ശ്രദ്ധേയമായി.നിയമനടപടികളില്‍നിന്നു രക്ഷപ്പെടാനായി സ്വന്തം വസ്‌തുവകകള്‍ ഭാര്യയുടെ പേരിലേക്കു മാറ്റിയെന്ന്‌ ആരോപണമുണ്ടായി. വിവാഹമോചനസമയത്ത്‌ ഇവ തിരികെ ആവശ്യപ്പെട്ടതാണോ എന്നു വ്യക്‌തമല്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡിജിപി ജേക്കബ് തോമസ് ബിനാമി ഇടപാടുകാരനെന്ന് കോടതി ചൂണ്ടി കാട്ടിയിരുന്നു. തമിഴ്നാട്ടിൽ വാങ്ങിയ ഭൂസ്വത്തുക്കൾ ആസ്തിവിവരങ്ങളിൽ ചേർക്കാതെ മറച്ചുവച്ചതിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹർജിയിൽ എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിരീക്ഷണം ഉണ്ടായിരുന്നു എന്നാൽ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്ര അനുമതി ആവശ്യമാണ് എന്ന കാരണത്താല്‍ ഹർജി കോടതി തള്ളുകയായിരുന്നു.

തമിഴ്നാട്ടിലെ വിരുതുനഗറില്‍ ഇസ്രാ അഗ്രോടെക് ലിമിറ്റഡ് എന്ന കമ്പനിക്കായി വാങ്ങിയ അന്‍പത് ഏക്കറോളം ഭൂമിയുടെ വിവരങ്ങള്‍ സൂഷ്മമായി പരിശോധിച്ചാണ് വിജിലന്‍സ് മുന്‍ മേധാവി ജേക്കബ് തോമസ് ബെനാമി ഇടപാടുകാരനാണ് എന്ന നിഗമനത്തില്‍ കോടതി എത്തിയിരുന്നത് . ഭൂമി വാങ്ങിയത് തന്റെ പേരിലാണെന്ന് സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്്തകത്തില്‍ ഡിജിപി സമ്മതിച്ചിട്ടുണ്ട്.

തന്റെ പേര് ഉപയോഗിക്കാന്‍ അനുവദിച്ചു എന്നാണ് വിശദീകരണം. എന്നാല്‍ കമ്പനിയുടെ രേഖയില്‍ ജേക്കബ് തോമസിന്റെ വിലാസമായി കാണിച്ചിട്ടുള്ളത്, എറണാകുളം മറൈന്‍ ഡ്രൈവിലെ പ്രിന്‍സി വേള്‍ഡ് ട്രാവല്‍സ് എന്ന മറ്റൊരു കമ്പനിയുടെ ഓഫീസാണ്. ഇസ്രാ അഗ്രോടെകിനാകട്ടെ ജേക്കബ് തോമസ് എന്ന പേരില്‍ മറ്റൊരു ഡയറക്ടര്‍ ഇല്ലെന്ന് റജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ നിന്നുള്ള ഉടമസ്ഥത സംബന്ധിച്ച രേഖ പരിശോധിച്ച് കോടതി ഉറപ്പാക്കുകയും ചെയ്തു.

ഇതിന്റെ അടിസ്ഥാനത്തിലാണ്് 1988ലെ ബെനാമി ഇടപാട് നിരോധന നിയമം പ്രകാരം ജേക്കബ് തോമസിനെ ബെനാമിദാര്‍ അഥവാ ബെനാമി ഇടപാടുകാരന്‍ എന്ന് വിളിക്കാമെന്ന് തന്നെ കോടതി വ്യക്തമായി പറയുന്നത്്. എന്നാല്‍ ഇക്കാര്യം സര്‍ക്കാര്‍ കണ്ടെത്തി സാക്ഷ്യപ്പെടുത്തി നല്‍കേണ്ടതുണ്ട്. കൂടാതെ ഇതില്‍ പരാതി നല്‍കാനുള്ള ഹര്‍ജിക്കാരന്റെ അവകാശത്തെക്കുറിച്ചും സംശയം ഉന്നയിച്ചാണ് എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നടപടികള്‍ അവസാനിപ്പിച്ചത്.എന്നാല്‍ ഇനി സര്‍ക്കാരിനെ സമീപിക്കുമെന്നും നിയമനടപടികള്‍ തുടരുമെന്നും പരാതിക്കാരനായ ടിആര്‍ വാസുദേവന്‍ പ്രതികരിച്ചു. ജേക്കബ്തോമസ് വിജിലന്‍സ് മേധാവിയായിരിക്കെയാണ് ഈ സ്വത്തുവിവരം പുറത്തുവന്നത്. എന്നാല്‍ പുസ്തകത്തില്‍ പറഞ്ഞതല്ലാതെ കൃത്യമായൊരു വിശദീകരണവും ഇതുവരെ അദ്ദേഹത്തിന് നല്‍കാനായിട്ടില്ല. 2002, 2003 വര്‍ഷങ്ങളില്‍ സര്‍ക്കാരിന് നല്‍കിയ ആസ്തിവിവരങ്ങളുടെ പട്ടികയില്‍ ജേക്കബ് തോമസ് ഈ ഭൂമി തന്റേതാണെന്ന് സമ്മതിച്ച് തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

Top