തിരുവനന്തപുരം: റേറ്റിംഗില്‍ ഒന്നു താഴേക്ക് പോയപ്പോള്‍ തിരിച്ചെത്താന്‍ അടവുകളുമായി ജനം ടിവി. മല ചവിട്ടിയ കനകദുര്‍ഗയുടെ ഇരുമുടിക്കെട്ടിലും സാനിട്ടറി പാഡുണ്ടായിരുന്നുവെന്ന് ജനം ടിവി റിപ്പോര്‍ട്ടു ചെയ്തു. കനകദുര്‍ഗയുടെ ഇരുമുടിക്കെട്ട് പരിശോധിച്ച സഹോദരനാണ് പാഡ് കണ്ടെത്തിയതെന്നും ജനം ടിവി പറയുന്നു.
ശബരിമലയിലെത്തുന്ന സ്വാമിമാര്‍ ധരിക്കുന്ന മാലയും അമ്പലത്തില്‍ നിന്നും പ്രസാദമായി ലഭിക്കുന്ന ഭസ്മവും ഒപ്പം സാനിറ്ററി നാപ്കിനും കൂട്ടിക്കെട്ടി ഒരു കവറില്‍ വെച്ചിരിക്കുകയായിരുന്നു എന്ന് സഹോദരന്‍ പറയുന്ന ഫോണ്‍ സംഭാഷണവും ജനം ടിവി പുറത്ത് വിട്ടിട്ടുണ്ട്. കനകദുര്‍ഗയുടെ ബാഗില്‍ നിന്ന് ലഭിച്ചതെന്ന് അവകാശപ്പെടുന്ന ഈ സാധനങ്ങളുടെ ദൃശ്യങ്ങളും ചാനല്‍ സംപ്രേഷണം ചെയ്തു. ഇത് വഴി കനകദുര്‍ഗ ആചാര ലംഘനം കൂടാതെ ഹൈന്ദവ വിശ്വാസങ്ങളേയും അവഹേളിച്ചു എന്നാണ് ജനം ടിവി ആരോപിക്കുന്നത്. ജനം ടിവി ബിഗ് ബ്രേക്കിംഗ് ആയാണ് ഈ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. ശബരിമലയിലേക്ക് എത്താന്‍ കനകദുര്‍ഗയ്ക്കും ബിന്ദുവിനും പൊലീസ് വഴി വരച്ച് നല്‍കിയെന്നും ജനം ടിവി വാര്‍ത്തയില്‍ ആരോപിക്കുന്നു.
പൊലീസ് വഴി വരച്ച് നല്‍കി എന്ന് ജനം ടിവി ആരോപിക്കുന്നത് കനകദുര്‍ഗയുടെ ബാഗില്‍ നിന്ന് ലഭിച്ചു എന്ന് പറയപ്പെടുന്ന ചില കടലാസുകളില്‍ നിന്നാണ്. കനകദുര്‍ഗയുടെ സാനിറ്ററി പാഡ് വാര്‍ത്ത സംഘപരിവാര്‍ അനുകൂല ഗ്രൂപ്പുകളില്‍ പ്രചരിച്ച് തുടങ്ങിയിട്ടുണ്ട്. അതേ സമയം, വാര്‍ത്തയ്‌ക്കെതിരെയും സാമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധങ്ങള്‍ക്ക് തുടക്കമായിട്ടുണ്ട്. യുവതീ പ്രവേശന വിവാദം ഏതാണ്ടൊക്കെ കെട്ടടങ്ങിയതോടെ താഴെപ്പോയ റേറ്റിംഗ് തിരിച്ചു പിടിക്കാനുള്ള കളിയാണ് ജനം ടിവിയുടേതെന്ന് സോഷ്യല്‍ മീഡിയ ആരോപിക്കുന്നു.