ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പാടിപുകഴ്ത്താന്‍ ജാസ്മിന്‍ഷാ നല്‍കിയത് പന്ത്രണ്ടര ലക്ഷം; കൊച്ചിയിലെ പി ആര്‍ കമ്പനിയക്ക് പണം നല്‍കിയതായി ബാങ്ക് രേഖകള്‍

കൊച്ചി: നഴ്‌സുമാരുടെ ലെവിയുള്‍പ്പെടെയില്‍ നിന്ന് മൂന്ന് കോടിയുടെ തട്ടിപ്പ് നടത്തിയ ജാസ്മിന്‍ഷാ സോഷ്യല്‍ മീഡിയകളിലും ഓണ്‍െൈലെന്‍ മാധ്യമങ്ങളിലും നിറഞ്ഞു നില്‍ക്കാനും വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കാനും ചിലവാക്കിയത് ലക്ഷങ്ങള്‍. കഴിഞ്ഞ ദിവസം ഡിജിപിയ്ക്ക് നല്‍കിയ ബാങ്ക് രേഖകളിലാണ് കാക്കനാട് ആസ്ഥാനമായ കമ്പനിയ്ക്ക് പന്ത്രണ്ടര ലക്ഷം നല്‍കിയതായി കാണുന്നത്.
2017 ലാണ് ബിഗ്‌സോഫ്റ്റ് ടെക്‌നോളജി എന്ന കമ്പനിയ്ക്ക് യു എന്‍ എയുടെ ആക്‌സിസ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ നല്‍കിയത്.

ജാസ്മിന്‍ഷായുടെ പ്രധാന പിരിവ് കേന്ദ്രങ്ങളായ അമേരിക്ക യു കെ എന്നിവിടങ്ങളില്‍ സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ്ങിനായാണ് ഈ പണം ഉപയോഗിച്ചിരിക്കുന്നത്. നഴ്‌സുമാരുടെ സ്വന്തമായി ആശുപത്രി എന്ന രിതീയില്‍ സോഷ്യല്‍മീഡിയിയല്‍ വ്യാപകമായി പ്രചരണം നടത്തിയിരുന്നു. ഇതിനായി വിദേശ രാജ്യങ്ങളില്‍ പിരിവും നടത്തി. പിന്നീട് ആശുപത്രി പദ്ധതി ഉപേക്ഷിക്കുകയും ചെയ്തു. ഇത്തരത്തില്‍ വിദേശത്ത് പണം പിരിക്കാനുള്ള മാര്‍ഗത്തിനായിരിക്കാം സ്വകാര്യ പി ആര്‍ കമ്പനികള്‍ക്ക് ഇത്രയധികം പണം നല്‍കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുഎന്‍എ സംസ്ഥാന വൈസ് പ്രസിഡന്റ് നല്‍കിയ പരാതിയില്‍ പറയുന്നത് സംഘടനയ്ക്ക് വേണ്ടി യാതൊരു പ്രവര്‍ത്തനവും നടത്താത്ത ഈ കമ്പനിയക്ക് പതിനഞ്ച് ലക്ഷം നല്‍കിയെന്നാണ്. എന്നാല്‍ ജാസ്മിന്‍ഷായുടെ വിശദീകരണം സോഷ്യല്‍മീഡയി കാംപയിനാണെന്നാണ്. സംഘടനാ പ്രവര്‍ത്തനം നടത്താന്‍ എന്തിനാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളെ പണം കൊടുത്ത് വിലക്കെടുക്കുന്നത് എന്ന ചോദ്യത്തിന് പക്ഷെ മറുപടിയില്ല. ബിഗ്‌സോഫ് ടെക്‌നോളജിയും അവകാശപ്പെടുന്നത് ഓണ്‍ലൈന്‍ മീഡിയ ഉള്‍പ്പെടെയുള്ള കാംപയിനുകളാണ് തങ്ങള്‍ ചെയ്യുന്നതെന്നാണ്. കുത്തക കമ്പനികള്‍ പോലും ഇത്രയധികം പണം ഒരു പി ആര്‍ കമ്പനികള്‍കും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും കൊടുക്കാന്‍ മടിക്കുമ്പോഴാണ് നഴ്‌സുമാരുടെ സംഘടന ലക്ഷങ്ങള്‍ ചിലവാക്കി ഓണ്‍ലൈന്‍ മാധ്യമങ്ങളെ വിലക്കെടുക്കുന്നത്.

Top