അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെകുറിച്ച് ജൂഡിഷ്യല്‍ അന്വേഷണം നടത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ജയയുടെ വസതിയടങ്ങുന്ന പോയസ് ഗാര്‍ഡനിലെ വിശാല ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് ജയ സ്മാരമായി വികസിപ്പിക്കുമെന്നും മുഖ്യമന്ത്രി എടപ്പാടി പളനി സാമി പ്രഖ്യാപിച്ചു. മുന്‍ മുഖ്യമന്ത്രി ഒ. പഴനീര്‍ ശെല്‍വത്തിന്റെ മുഖ്യആവശ്യങ്ങളാണ് ഇതോടെ അംഗീകരിക്കപ്പെട്ടത്. ഇതോടെ ഇരു വിഭാഗങ്ങളും ലയിക്കാനുള്ള സാധ്യതയും വര്‍ദ്ധിച്ചതായി കരുതപ്പെടുന്നു.
ഒ.പനീർസെൽവം മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുന്നതിനു മുൻപുതന്നെ ജയലളിതയുടെ മരണം അന്വേഷിക്കുന്നതിനു തീരുമാനിച്ചിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ രാജിയോടെ സർക്കാർ തീരുമാനത്തിൽനിന്ന് പിന്നോട്ടുപോയി. തുടർന്ന് ലയനം പൂർത്തിയാക്കാൻ പനീർസെൽവം മുന്നോട്ടുവച്ചിരുന്ന നിർദേശങ്ങളിലൊന്നുമിതായിരുന്നു.
ജയലളിതയുടെ കോടികള്‍ വിലമതിക്കുന്ന പോയസ് ഗാര്‍ഡനിലെ വസതിയായിരുന്ന വേദനിലയം മ്യൂസിയമാക്കാനും തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവിട്ടു. ജയലളിതയുടെ തോഴി ശശികലയും അവരുടെ ബന്ധുക്കളുമാണ് ജയയുടെ സ്വത്തുക്കള്‍ ഇപ്പോള്‍ അനുഭവിച്ചുവരുന്നത്. മന്നാര്‍ഗുഡി സംഘത്തിനെ അണ്ണാഡിഎംകെയില്‍ നിന്ന് പുറത്താക്കുന്നതിന്റെ ഭാഗമാണ് അന്വേഷണ പ്രഖ്യാപനവും പോയസ് ഗാര്‍ഡന്‍ മ്യൂസിയമാക്കാനുള്ള തീരുമാനവും.
കഴിഞ്ഞവര്‍ഷം ഡിസംബര്‍ അഞ്ചിനായിരുന്നു ജയലളിത മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം അന്നു തന്നെ സജീവമായിരുന്നു. 75 ദിവസത്തെ ആശുപത്രിവാസത്തിനൊടുവിലായിരുന്നു മരണം. സെപ്റ്റംബർ 22നു കടുത്ത പനിയും നിർജലീകരണവും ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന ജയലളിതയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടുവരുന്നതിനിടെയാണ് നാലിനു വൈകിട്ട് ഹൃദയാഘാതമുണ്ടായത്.
തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു ജയ. ശരീരത്തിന് ഓക്സിജൻ ലഭ്യമാക്കുന്ന സംവിധാനമായ എക്സ്ട്രാ കോർപോറിയൽ മെംബ്രേൻ ഓക്സിജനേഷന്റെയും (എക്മോ) മറ്റു ജീവൻ രക്ഷാ ഉപകരണങ്ങളുടെയും സഹായത്തോടെയാണ് അവസാന 24 മണിക്കൂർ ജയയുടെ ജീവൻ നിലനിർത്തിയത് എന്നാണ് ആശുപത്രി അധികൃതർ നൽകിയ വിവരം. എന്നാൽ, മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം അന്നു തന്നെ സജീവമായിരുന്നു.2016 സെപ്റ്റംബര്‍ 22 നു കടുത്ത പനിയും നിര്‍ജ്ജലീകരണവും ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജയലളിത 75 ദിവസത്തെ ആശുപത്രി വാസത്തിനൊടുവില്‍ ഡിഡംബര്‍ അഞ്ചിനു രാത്രി പതിനൊന്നരയോടെയായിരുന്നു അന്തരിച്ചത്. എന്നാല്‍ മരണത്തില്‍ പല ദുരൂഹതകളും ഉണ്ടെന്നും അടുപ്പക്കാരെന്ന് വിശേിപ്പിക്കപ്പെടുന്നവര്‍ അത് മറച്ചു വെക്കുകയാണെന്നുമുള്ള ആരോപണം ഉയര്‍ന്നിരുന്നു.


