ജയലളിതയുടെ 75 ദിവസം നീണ്ടുനിന്ന ചികിത്സയില്‍ ദുരൂഹത; മരണം സിബി ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് നിവേദനം

ന്യൂഡല്‍ഹി: തമിഴ്നാട് മുന്‍ മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് മുന്‍ മുഖ്യമന്ത്രിയും വിമത നേതാവുമായ പനീര്‍ശെല്‍വത്തിന്റെ പ്രതിനിധികളായ എ.ഐ.എ.ഡി.എം.കെ എംപിമാരുടെ സംഘം രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കണ്ടു. രാജ്യസഭാഗം വി. മൈത്രേയന്റെ നേതൃത്വത്തില്‍ 12 എംപിമാരാണ് രാഷ്ട്രപതിയെ കണ്ട് നിവേദനം നല്‍കിയത്.

സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണമോ സിബിഐ അന്വേഷണമോ വേണമെന്ന് നിവേദനത്തില്‍ എംപിമാര്‍ ആവശ്യപ്പെട്ടു. ജയലളിതയുടെ മരണത്തില്‍ പാര്‍ട്ടി അംഗങ്ങള്‍ക്കും സാധാരണക്കാര്‍ക്കും സംശയങ്ങളുണ്ട്. അതിനാല്‍ അവരുടെ മരണത്തിലെ സംശയങ്ങള്‍ അകറ്റാന്‍ അന്വേഷണം നടത്താന്‍ കേന്ദ്രം ഇടപെടണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു.- മൈത്രേയന്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പോയസ് ഗാര്‍ഡണ്‍ വസതിയില്‍ ഒരു ചെറു ആശുപത്രിയും ഐസിയു സംവിധാനവും ഉള്ളപ്പോള്‍ പനിയും നിര്‍ജ്ജലീകരണവുമുണ്ടായി എന്ന പേരില്‍ ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. 75 ദിവസം നീണ്ടുനിന്ന ചികിത്സയെക്കുറിച്ച് സംശയമുണ്ടെന്നും മൈത്രേയന്‍ പറഞ്ഞു.

അമ്മയുടെ മരണത്തിന് പിന്നിലെ സത്യം പുറത്തുകൊണ്ടുവരുന്നത് അവര്‍ക്കുള്ള ശ്രദ്ധാജ്ഞലിയാണെന്ന് ഞാന്‍ കരുതുന്നു. മുന്‍കരുതലുകള്‍ എടുത്തുകൊണ്ട് സന്ദര്‍ശകരെ അനുവദിക്കാമെന്നിരിക്കെ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റിലിയെയോപനീര്‍ശെല്‍വത്തെയോ പോലും കാണാന്‍ അനുവദിച്ചില്ല. ജയലളിതയുടെ തുടര്‍ ചികിത്സയ്ക്ക് ആരാണ് ആനുമതി നല്‍കിയതെന്ന് ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Top